14കാരനുമായി കാറില്‍ ലൈംഗിക ബന്ധം, 31കാരി ടീച്ചര്‍ അറസ്റ്റില്‍, കുടുങ്ങിയത് ഇങ്ങനെ!

By Web TeamFirst Published Oct 11, 2021, 10:23 PM IST
Highlights

സ്‍കൂളിലെ ബാസ്‍കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം 14കാരനായ ഹൈസ്‍കൂള്‍ വിദ്യാര്‍ത്ഥിയെ 31കാരിയായ ടീച്ചര്‍ കാറില്‍ പതിവായി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു 

14കാരനായ വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് (Car Sex) ഇരയാക്കിയ 31കാരിയായ അധ്യാപികയെ (Schhol Teacher) പൊലീസ് അറസ്റ്റ് ചെയ്‍തു. അമേരിക്കയിലെ (USA) ഫ്ലോറിഡയിലാണ് (Florida) സംഭവം എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്ലോറിഡയിലെ ഒരു  മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് എന്ന 31 കാരിയാണ് തന്റെ കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. നാടക അധ്യാപികയായി ഇവര്‍ കൌമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിതയായ മുറേ ഓഗോസ്റ്റ് മുതല്‍ കഴിഞ്ഞ രണ്ടുമാസമായി 14കാരനും  ഇപ്പോൾ ഹൈസ്‍കൂളിൽ പഠിക്കുന്ന തന്‍റെ മുന്‍ വിദ്യാർത്ഥിയുമായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന് മിയാമി ഹെറാൾഡിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്‍കൂളിലെ ബാസ്‌ക്കറ്റ്ബോൾ പരിശീലനത്തിനു ശേഷം ടീച്ചര്‍ പലപ്പോഴും ഈ കുട്ടിയെ തന്‍റെ കാറില്‍ കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. തുടർന്ന് ഇരുവരും കാറിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗിക ബന്ധത്തിന് ഇരയായ വിദ്യാർത്ഥിയുടെ സഹോദരിയാണ് അധ്യാപികയും സഹോദരനും തമ്മിലുള്ള വഴിവിട്ട ബന്ധം ആദ്യം തിരിച്ചറിയുന്നത്. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് അധ്യാപികയുടെ നഗ്നചിത്രങ്ങളും മറ്റും മകന്‍റെ ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്‍തത്. 

നാല് വർഷമായി ഈ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടിനി ലോപ്പസ് മുറെ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരവും നേടിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്‍കൂളില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. എല്ലാ ജീവനക്കാർക്കും പരിശീലനം ലഭിക്കുകയും പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്ളോറിഡയിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഫ്ളോറിഡയില്‍ അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ പതിവാണെന്നതാണ് കൌതുകകരം. കാര്‍ സെക്സും വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും തമ്മിലുള്ള ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളും വര്‍ദ്ധിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയ ഒരു ബോര്‍ഡിംഗ് സ്‍കൂള്‍ അധ്യാപികയെ സ്‍കൂളില്‍ നിന്നും പിരിച്ചുവിട്ട വാര്‍ത്ത എത്തിയതും അടുത്തിടെയായിരുന്നു.  

വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം, ടീച്ചറെ പിരിച്ചുവിട്ടു! 
 


 


 

click me!