പെട്രോള്‍ സ്‍കൂട്ടറില്‍ നിന്നും ഈ സ്‍കൂട്ടറിലേക്ക് മാറി, ഒമ്പത് മാസത്തിനിടെ ലാഭം 27200 രൂപ!

By Web TeamFirst Published Apr 27, 2022, 12:46 PM IST
Highlights

താന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സാധാരണ സ്‍കൂട്ടർ മാറ്റി ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങിയതിന് ശേഷം പെട്രോള്‍ ഇനത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ലാഭിച്ച പണത്തിന്റെ കണക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ പുറത്തുവിട്ടത്. സൂക്ഷിച്ചുവച്ച ഈ പണം അഖിലും അമ്മയും ചേര്‍ന്ന് എണ്ണുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രാജ്യത്ത് ഇലക്ട്രിക്ക് വാഹന വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. പൊള്ളുന്ന ഇന്ധന വിലയില്‍ നിന്നും രക്ഷ തേടി നിരവധി പേരാണ് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നത്. നിരവധി പുതിയ കമ്പനികളും ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് എത്തിക്കഴിഞ്ഞു.

വീട്ടുമുറ്റങ്ങളിലേക്ക് വിചിത്രമായൊരു ഐഡിയയുമായി ഇന്നോവ മുതലാളി വരുന്നു!

സാധാരണ വാഹനത്തിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയാൽ ഉള്ള ലാഭത്തെപ്പറ്റി പലരും ചിന്തിക്കുന്നുണ്ടാകും. ആ മാറ്റം പെട്രോൾ വില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാധാരണക്കാരന് ആശ്വാസമാകുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഈ സംശയങ്ങള്‍ക്ക് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രശസ്‍ത എഴുത്തുകാരന്‍ അഖിൽ പി ധർമജൻ. പെട്രോളിനായി ചിലവഴിക്കുന്ന പണത്തില്‍ വന്‍ ലാഭം ലഭിക്കും എന്നാണ്   ഓജോ ബോര്‍ഡ്, റാം കെയര്‍ ഓഫ് ആനന്ദി തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ അഖില്‍ സാക്ഷ്യപ്പെടുത്തുന്നത്. 

താന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സാധാരണ സ്‍കൂട്ടർ മാറ്റി ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങിയതിന് ശേഷം പെട്രോള്‍ ഇനത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ലാഭിച്ച പണത്തിന്റെ കണക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ പുറത്തുവിട്ടത്. സൂക്ഷിച്ചുവച്ച ഈ പണം അഖിലും അമ്മയും ചേര്‍ന്ന് എണ്ണുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Mahindra EV : പുതിയ ഇലക്ട്രിക്ക് പദ്ധതികളുമായി മഹീന്ദ്ര

സാധാരണ സ്‍കൂട്ടറിൽ ഒരോ ദിവസവും പെട്രോൾ നിറയ്ക്കുവാൻ വേണ്ടി വരുന്ന തുക മാറ്റിവച്ചായിരുന്നു അഖിലിന്‍റെ പരീക്ഷണം. പെട്രോൾ നിറയ്ക്കാനുള്ള തുക ഒരോ ദിവസവും ഒരു വലിയ കുപ്പിയിൽ നിക്ഷേപിക്കുകയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അഖില്‍ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വാങ്ങിയത്. അന്നുമുതല്‍ പെട്രോളിനുള്ള തുക 100 രൂപ വീതം ഇങ്ങനെ കുപ്പിയില്‍ നിക്ഷേപിച്ചു തുടങ്ങി. ഒരു വര്‍ഷം  ഇങ്ങനെ ചെയ്യാനായിരുന്നു പദ്ധതിയെന്ന് അഖില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെട്ടെന്ന് ഒരു ആവശ്യം വന്നപ്പോൾ അഖില്‍ ഈ പണക്കുപ്പി പൊട്ടിച്ചു. തുടര്‍ന്ന് അഖിലും അമ്മയും കൂടി പണം എണ്ണുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.   ഇത്തരത്തിൽ 27200 രൂപയാണു പെട്രോൾ ഇനത്തിൽ തനിക്ക് സമ്പാദിക്കുവാൻ കഴിഞ്ഞതെന്ന് അഖിൽ വ്യക്തമാക്കുന്നു. 57000 രൂപയ്ക്ക് വാങ്ങിയ വണ്ടി ഒൻപത് മാസം കൊണ്ട് ലാഭം പിടിച്ചു തന്നത് 27000 രൂപയാണെന്നും അഖിൽ പറയുന്നു. 

Honda Activa : ആക്ടിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

ഒപ്പം വീട്ടിലെ വൈദ്യുതി ബില്ലിന്‍റെ കണക്കുകളും അഖിൽ വ്യക്തമാക്കുന്നുണ്ട്. സാധാരണ വരുന്ന ബില്ലിനെക്കാൾ മാസം 100-150 രൂപയുടെ വ്യത്യാസം മാത്രമേ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വാങ്ങിയ ശേഷം തന്‍റെ വൈദ്യുത ബില്ലില്‍ ഉണ്ടായിട്ടുള്ളുവെന്നും അഖിൽ പറയുന്നു.  ഒറ്റ ദിവസത്തെ ഫുൾ ചർജ്ജിങ്ങിനായി കൂടി വന്നാല്‍ അഞ്ച് രൂപ മാത്രമാണ് ചിലവെന്നും യെഡ് ഇലക്ട്രിക്കിന്‍റെ ഏഞ്ചല്‍ എന്ന ഇലക്ട്രിക്ക് സ്‍കൂട്ടറാണ് താന്‍ ഉപയോഗിക്കുന്നതെന്നും അഖില്‍ വ്യക്തമാക്കുന്നു. 

 

 

ഇവി ചാർജിംഗ് ശൃംഖല നിർമ്മിക്കാൻ 200 കോടി രൂപ നിക്ഷേപിക്കാന്‍ ഭാരത് പെട്രോളിയം

രാജ്യത്തെ വൈദ്യുത വാഹന വില്‍പ്പന (EV Sales) പ്രോത്സാഹിപ്പിക്കുന്നതിനും അതിവേഗം വളരുന്ന ചാർജിംഗ് സ്റ്റേഷനുകളിലേക്ക് സംഭാവന നൽകുന്നതിനുമായി പുതിയ നീക്കവുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). ഈ സാമ്പത്തിക വർഷം ഇന്ത്യയില്‍ ഉടനീളം 2,000 ചാർജിംഗ് സ്റ്റേഷനുകൾ അടങ്ങുന്ന 100 ചാർജിംഗ് ഇടനാഴികൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപ നിക്ഷേപിക്കാൻ ബിപിസിഎൽ തീരുമാനിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 മാർച്ചോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഹൈവേകളിൽ ഈ 2,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന ഓയിൽ റിഫൈനർ പദ്ധതിയിടുന്നു. ബിപിസിഎൽ ഔപചാരിക ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ ഓരോ 100 കിലോമീറ്ററിലും ചാർജിംഗ് പോയിന്‍റ് ഉണ്ടാകും. ഹൈവേയുടെ ഇരുവശത്തുമായി പത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനി ഒരു കോടി മുടക്കി.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

നിക്ഷേപത്തിന്റെ ഭാഗമായി, കൊച്ചി-സേലം മേഖലയിൽ ദേശീയ പാത 47-ൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഇവി ചാർജിംഗ് ഇടനാഴി തുറക്കും. കൂടാതെ, മുംബൈ-ബെംഗളൂരു ദേശീയ പാത 4 ന് സമീപം മൂന്നാമത്തെ ഇടനാഴി സ്ഥാപിക്കാൻ സാധ്യതയുണ്ട്. അതേസമയം, 2025 സാമ്പത്തിക വർഷത്തോടെ 7,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനും ബിപിസിഎൽ ഉദ്ദേശിക്കുന്നു.

click me!