കുതിച്ചുപാഞ്ഞ് ആക്ടിവ; വമ്പന്‍ നേട്ടവുമായി ഹീറോ പ്ലഷര്‍!

By Web TeamFirst Published Feb 22, 2021, 9:15 AM IST
Highlights

2021 ജനുവരിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അരങ്ങുവാഴുന്ന ആക്‌ടിവ 2,11,660 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്

ജനപ്രിയ മോഡല്‍ ആക്ടവിയുടെ കുതിപ്പോടെ പുതുവർഷത്തിലെ ആദ്യമാസം തന്നെ വിൽപ്പന കണക്കുകളിൽ ഒന്നാമതെത്തി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2021 ജനുവരിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അരങ്ങുവാഴുന്ന ആക്‌ടിവ 2,11,660 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ പോയവർഷം ഇതേ കാലയളവിൽ ഇത് 2,34,749 യൂണിറ്റായിരുന്നു. അതായത് മോഡലിന്റെ വിൽപ്പനയിൽ ഹോണ്ടയ്ക്ക് 9.84 ശതമാനത്തിന്റെ നഷ്‍ടമുണ്ടായെന്നാണ് കണക്കുകള്‍. 

ആക്‌ടിവയുടെ  പ്രധാന എതിരാളിയായ ടിവിഎസ് ജുപ്പിറ്റര്‍ 51,952 യൂണിറ്റ് വിൽപ്പനയാണ് 2021 ജനുവരിയിൽ നേടിയത്. 2020 ജനുവരിയിൽ വിറ്റ 28,689 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ വാർഷിക വിൽപ്പനയിൽ 34.28 ശതമാനത്തിന്റെയാണ് വളർച്ച. 45,475 യൂണിറ്റുകളുമായി സുസുക്കി ആക്‌സ‌സ് 125 വിൽപ്പന പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി. 2020 ജനുവരിയിൽ വിറ്റ 54,595 യൂണിറ്റുകളിൽ നിന്ന് 16.70 ശതമാനം വിൽപ്പന ഇടിവാണ് ആക്സസിന്. 

അതേസമയം ഹോണ്ടയുടെ ഡിയോ 28,914 യൂണിറ്റുകളുമായി നാലാം സ്ഥാനത്തുമെത്തി. 2020 ജനുവരിയിൽ ഡിയോയുടെ വിൽപ്പന 32,651 യൂണിറ്റുകളായിരുന്നു. 
ടിവിഎസ് പുറത്തിറക്കിയ എൻടോർഖ് 125 ആണ് പട്ടികയിൽ അഞ്ചാമത്. 2020 ജനുവരിയിൽ വിറ്റ 20,638 യൂണിറ്റുകളിൽ നിന്ന് 27,766 യൂണിറ്റ് വിൽപ്പനയാണ് മോഡൽ സ്വന്തമാക്കിയത്. എൻ‌ടോർഖിന് വാർഷിക വിൽപ്പനയിൽ 125. 35 ശതമാനം വർധവ് ഉണ്ടാക്കാൻ സാധിച്ചു. 

വിൽപ്പനയിൽ 339 ശതമാനം വളർച്ച നേടി 18,603 യൂണിറ്റുകളോടെ ഹീറോ പ്ലഷര്‍ ആറാം സ്ഥാനത്തെത്തി. 10,504 യൂണിറ്റുമായി യമഹ റേ ഏഴാം സ്ഥാനത്താണ്. 2020 ജനുവരിയില്‍ ഇത് വെറും 2,232 യൂണിറ്റുകളായിരുന്നു. 371 ശതമാനമാണ് വിൽപ്പന വളർച്ച. ഹീറോ ഡെസ്റ്റിനി 125 2021 ജനുവരിയില്‍ 9,484 യൂണിറ്റ് നേടി. 2020 ജനുവരിയിൽ ഇത് 394 യൂണിറ്റായിരുന്നു. 2021 ജനുവരിയിൽ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 പതിപ്പിന് ഒമ്പതാം സ്ഥാനമാണ് നേടാനായത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 603 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 8,743 യൂണിറ്റുകളായി ഉയർത്താൻ സാധിച്ചു. 

28 ശതമാനം വിൽപ്പന ഇടിവോടെ യമഹ ഫാസിനോയാണ് പട്ടകയില്‍ പത്താമത്.. 2020 ജനുവരിയിലെ 11,647 യൂണിറ്റുകളിൽ നിന്നും 2021 എത്തിയപ്പോൾ ഫാസിനോയുടെ വിൽപ്പന 8,416 യൂണിറ്റുകളായി ചുരുങ്ങി.

click me!