Skoda to increase prices : വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡയും, കൂടുന്നത് ഇത്രയും വീതം

By Web TeamFirst Published Dec 19, 2021, 9:12 AM IST
Highlights

സ്‍കോഡ ഇന്ത്യയും വാഹന വില കൂട്ടുന്നു. കാരണം വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുകളും ആണെന്ന് കമ്പനി

2022 ജനുവരി ഒന്നു മുതൽ വിലവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണഅ ചെക്ക് വാഹന നിര്‍മ്മാതാക്കളായ (Czech Automobile Manufacturer) സ്‌കോഡ ഓട്ടോ ഇന്ത്യയും (Skoda Auto India) എന്ന് റിപ്പോര്‍ട്ട്.  കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനുവരി മുതൽ സ്‌കോഡ (Skoda) മോഡലുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്‌യുവി, റാപ്പിഡ്, ഒക്ടാവിയ, കൊഡിയാക്, സൂപ്പർബ് തുടങ്ങിയ മോഡലുകളാണ് സ്കോഡ ഇന്ത്യ നിലവില്‍ രാജ്യത്ത് വാഗ്‍ദാനം ചെയ്യുന്ന മോഡലുകള്‍. 

വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുകളും ആണ് വർദ്ധനവിന് കാരണം എന്ന് കമ്പനി പറയുന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, വർദ്ധിച്ചുവരുന്ന വില വർദ്ധനവിന്റെ കാര്യത്തിൽ ഉപഭോക്തൃ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു.

വണ്ടി വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു, പിന്നാലെ ടാറ്റയുടെ ഓഹരിവിലയും കുതിച്ചു

കോംപാക്ട് എസ്‍യുവി ആയ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുറത്തിറക്കിയതു മുതൽ കുഷാക്കിനൊപ്പം സ്കോഡയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. ഇടത്തരം വലിപ്പമുള്ള എസ്‌യുവിക്ക് പുറത്തിറങ്ങി ആദ്യ ആറ് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ ലഭിച്ചു. കമ്പനിയുടെ ശക്തമായ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം ഈ വര്‍ഷം എത്തിയ കുഷാഖാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് എത്തുന്നത്.   ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും. 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ്  കുഷാഖിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ചെക്ക് എസ്‍യുവിയെ നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ, രഹസ്യം തേടി വാഹനലോകം

അതേസമയം വില വര്‍ദ്ധനവിനെപ്പറ്റി പറയുകയാണെങ്കില്‍, രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിര്‍മ്മാതാക്കളും 2022 ജനുവരി മുതല്‍ വില വര്‍ദ്ധനയ്ക്ക് തയ്യാറെടുക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് 2022 ജനുവരി മുതൽ വാണിജ്യ വാഹന ശ്രേണിയുടെ വില പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവ് നികത്താനാണ് ടാറ്റ പാസഞ്ചർ കാറുകൾക്ക് 2022-ൽ വില കൂട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വില വര്‍ദ്ധന പ്രഖ്യാപനം നിലവില്‍ വന്നതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില രണ്ട് ശതമാനം വർദ്ധിച്ചിരുന്നു. ചരക്ക് വിലയിലെ വർദ്ധനവ് മൂലം ഇൻപുട്ട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഹോണ്ട കാർസ് ഇന്ത്യയും സമീപഭാവിയിൽ വില വർദ്ധന പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ വക്താവ് പിടിഐയോട് നേരത്തെ പറഞ്ഞു.

2022 ജനുവരി മുതൽ മോഡൽ ശ്രേണിയില്‍ ഉടനീളം ഗണ്യമായ വില വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയും പറഞ്ഞു. ക്വിഡ്, ട്രൈബർ, കിഗർ തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ആഡംബര വാഹന നിർമാതാക്കളായ ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ചില കാർ നിർമ്മാതാക്കളും അടുത്ത മാസം മുതൽ വാഹന വിലയിൽ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

108 ശതമാനം വളര്‍ച്ച, മികച്ച വില്‍പ്പനയുമായി സ്‌കോഡ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 2022 ജനുവരിയിൽ ആസൂത്രണം ചെയ്‍തിരിക്കുന്ന വില വർദ്ധന വ്യത്യസ്‍ത മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫീച്ചർ മെച്ചപ്പെടുത്തലും ഇൻപുട്ട് ചെലവും കാരണം തിരഞ്ഞെടുത്ത മോഡലുകളിൽ രണ്ട് ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്ന് മെഴ്‌സിഡസ് ബെൻസ് അറിയിച്ചു. വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും കാരണം ഔഡി അതിന്റെ മുഴുവൻ മോഡൽ ശ്രേണിയിലും മൂന്നു ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.  
 

click me!