Asianet News MalayalamAsianet News Malayalam

Skoda Kushaq : ഈ ചെക്ക് എസ്‍യുവിയെ നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ, രഹസ്യം തേടി വാഹനലോകം

ആറു മാസത്തിനകം 20000 ബുക്കിംഗ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ കാർ ജനപ്രീതി നേടുന്നതിന്‍റെ ചില കാരണങ്ങൾ

Reasons for Skoda Kushaq SUV get best bookings in six months
Author
Mumbai, First Published Dec 16, 2021, 9:18 AM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ (Zech Automobile Manufacturer) സ്‌കോഡ (Skoda) അടുത്തകാലത്തായി, ആവേശകരമായ വിവിധ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ മികച്ച വിജയം ആഘോഷിക്കുകയാണ്. ഫോക്‌സ്‌വാഗൺ എജിയുടെ ( Volkswagen AG) കുടക്കീഴിലുള്ള ചെക്ക് വാഹന നിർമ്മാതാവ് സെഡാനുകളും എസ്‌യുവികളും പോലുള്ള സെഗ്‌മെന്റുകളില്‍ ഉടനീളം ആവേശകരമായ ചില മോഡലുകൾ കൊണ്ടുവരുന്നു. ഈ വർഷം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പ്രതീക്ഷ നൽകുന്ന ഉൽപ്പന്നങ്ങളില്‍ ഒന്നായിരുന്നു സ്കോഡ കുഷാക്ക് എസ്‌യുവി (Skoda Kushaq SUV). 2021 ജൂണിൽ ലോഞ്ച് ചെയ്‍ത സ്കോഡ കുഷാക്ക് മികച്ച ബുക്കിംഗുമായി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 20,000-ത്തിലധികം ബുക്കിംഗുകൾ വാഹനം നേടി എന്നാണ് കണക്കുകള്‍. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ ചില കടുത്ത എതിരാളികളോടാണ് എസ്‌യുവി മത്സരിക്കുന്നത്. എന്നിരുന്നാലും, കടുത്ത മത്സരങ്ങൾക്കിടയിലും, സ്കോഡ കുഷാക്കിന് അതിന്റേതായ വ്യക്തിത്വവും ഇടവും സൃഷ്‍ടിക്കാൻ കഴിഞ്ഞു.

Reasons for Skoda Kushaq SUV get best bookings in six months

അവന്‍ വന്നുകയറി, അതോടെ ഈ വണ്ടി കുടുംബത്തിന് ലോട്ടറിയടിച്ചു, വളര്‍ച്ച 131 ശതമാനം!

സ്കോഡ ഇന്ത്യ ഈ വർഷം നവംബറിൽ മൊത്തം 2,196 കാറുകൾ വിറ്റു, 2020 നവംബറിലെ വിൽപ്പനയിൽ നിന്ന് 108 ശതമാനം വർധിച്ചു. ഈ വളര്‍ച്ചയുടെ ഭൂരിഭാഗം പങ്കും കുഷാഖ് എസ്‌യുവിക്ക് അവകാശപ്പെട്ടതാണ്. 10.49 ലക്ഷം രൂപയ്ക്കും 17.59 ലക്ഷം രൂപയ്ക്കും (എക്‌സ്-ഷോറൂം, ഇന്ത്യ) വിലയിൽ പുറത്തിറക്കിയ സ്‌കോഡ കുഷാക്ക്, സ്‍കോഡ ഇന്ത്യയുടെ വിൽപ്പന വർദ്ധിപ്പിക്കുന്ന പ്രധാന മോഡലുകളില്‍ ഒന്നാണ്. MQB A0 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, ഫോക്‌സ്‌വാഗൺ എജിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള പ്രധാന മോഡലുകളിലൊന്നാണ് ഈ എസ്‌യുവി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ കാർ ജനപ്രീതി നേടുന്നതിന്റെ ചില കാരണങ്ങൾ ഇതാ.

Reasons for Skoda Kushaq SUV get best bookings in six months

1
മത്സരാധിഷ്ഠിത വിലനിർണ്ണയം

സ്കോഡ കുഷാക്ക് അതിന്റെ എതിരാളികൾക്ക് എതിരെ മത്സരാധിഷ്‍ഠിത വിലയിൽ ആണ് എത്തുന്നതെന്നതാണ് പ്രധാന പ്രത്യേകത.  കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്സ്, എംജി ഹെക്ടര്‍ മുതലായ എതിരാളികൾക്കെതിരെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്‌കോഡ കുഷാക്ക് എസ്‌യുവി എത്തുന്നത്. എന്നാൽ ഈ അധിക വിലയ്ക്ക് ശ്രേണിയിലെ തുല്യമായ  പ്രീമിയം ഓഫറുകള്‍ സ്‍കോഡ നല്‍കുന്നുണ്ട്. കൂടാതെ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌കോഡ കുഷാക്കിന്റെ 1.0 ടിഎസ്‌ഐ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിന് അടിത്തറയിലും ടോപ്പ് എൻഡിലും വില കുറവാണ്. ഇത് വാങ്ങുന്നവർക്ക് കുഷാക്കിനെ ആകർഷകമായ ഒരു നിർദ്ദേശമാക്കി മാറ്റുന്നു.

കുഷാഖ് വന്നു സ്‌കോഡയ്ക്ക് കോളടിച്ചു; നേടിയത് 131 ശതമാനം വളര്‍ച്ച

Reasons for Skoda Kushaq SUV get best bookings in six months

2
പുതിയ ഡിസൈൻ

ബൊഹീമിയൻ ക്രിസ്റ്റലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെക്ക് വാഹന നിർമ്മാതാവിന്റെ സമകാലിക ഡിസൈൻ തത്വശാസ്ത്രത്തെ പിന്തുടർന്ന് സ്കോഡ കുഷാക്ക് വരുന്നു. മൂർച്ചയുള്ള സ്റ്റൈലിംഗ് ബാഹ്യഭാഗത്ത് എല്ലാ കോണുകളിൽ നിന്നും ദൃശ്യമാണ്. കറുപ്പ് വെർട്ടിക്കൽ സ്ലാട്ടുകളുള്ള കണ്ണഞ്ചിപ്പിക്കുന്ന ബട്ടർഫ്ലൈ ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള മൂർച്ചയുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട് കട്ട് സ്‌പോർട്ടി അലോയ് വീലുകൾ, സ്‌ലീക്ക് ക്യാരക്ടർ ലൈനുകൾ, മൂർച്ചയുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ശിൽപ്പമുള്ള ടെയിൽഗേറ്റുകൾ എന്നിവ എസ്‌യുവിക്ക് ആവേശം നൽകുന്ന ഡിസൈൻ ഘടകങ്ങളാണ്. ഈ ഡിസൈൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രീമിയം അനുഭവം നൽകുന്നു.

Reasons for Skoda Kushaq SUV get best bookings in six months

3
ഫീച്ചർ നിറഞ്ഞ പ്രീമിയം ക്യാബിൻ

വിഷൻ IN ആശയത്തിന്റെ അതേ ലേഔട്ട് സ്‌കോഡ കുഷാക്ക് നിലനിർത്തി. ക്രോം ആക്‌സന്റുകൾ, പാസഞ്ചർ വശത്ത് തിളങ്ങുന്ന പാനൽ, ഇരുവശത്തും സ്‌പോർട്ടി എയർ വെന്റുകൾ എന്നിവയ്‌ക്കൊപ്പം ഡാഷ്‌ബോർഡ് മികച്ച ഡിസൈനിലും പ്രീമിയമായും കാണപ്പെടുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കായി വയർലെസ് കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ബിൽറ്റ്-ഇൻ നാവിഗേഷനും ക്യാബിനിനുള്ളിൽ വിഷ്വൽ അപ്പീൽ വർദ്ധിപ്പിക്കുന്നു. ബ്ലാക്ക് ബെസൽ സ്‌ക്രീനെ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ അൽപ്പം വലുതാക്കുന്നു. അതേസമയം ബട്ടണുകൾക്ക് പകരം ടച്ച് കൺട്രോളുകളുള്ള സെന്റർ കൺസോളിന്റെ താരതമ്യേന വൃത്തിയുള്ള രൂപം അതിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. ഇതിന് വയർലെസ് ചാർജിംഗ് പാഡ്, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, 12V പവർ സോക്കറ്റ് എന്നിവയും ലഭിക്കുന്നു.

പനോരമിക് സൺറൂഫുമായി സ്കോഡ കുഷാക്ക് മോണ്ടെ കാർലോ

Reasons for Skoda Kushaq SUV get best bookings in six months

4
ശക്തമായ പവർട്രെയിൻ കോമ്പിനേഷനുകൾ

സ്കോഡ കുഷാക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ആണ് ഈ എഞ്ചിനുകള്‍. ഈ രണ്ട് എഞ്ചിനുകളും ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്. ചെറിയ 1.0-ലിറ്റർ എഞ്ചിനോടുകൂടിയ ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടറിന്റെ ലഭ്യത കാറിന് ഡ്രൈവിംഗ് ആകർഷണം നൽകുന്നു, അതേസമയം 1.5-ലിറ്റർ ടർബോചാർജ്ഡ് മോട്ടോറും പാഡിൽ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡിസിടിയും ഈ എസ്‌യുവിയെ വാങ്ങുന്നവർക്ക് ലാഭകരമായ ഇടപാടാക്കി മാറ്റുന്നു. 

കൊറിയന്‍ ശക്തിയെ തകര്‍ക്കാനെത്തി, ഇന്ധനപമ്പില്‍ തകരാര്‍, തുടക്കംപിഴച്ച് യൂറോപ്യന്‍ ചക്രവര്‍ത്തി!

Reasons for Skoda Kushaq SUV get best bookings in six months

5
ഡീലർഷിപ്പ് വിപുലീകരണം

ഇന്ത്യയിൽ പുതിയ സ്റ്റൈലിഷ് കാറുകൾ കൊണ്ടുവരുന്നതിൽ മാത്രമല്ല, ടച്ച് പോയിന്റുകൾ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് സ്കോഡ ഓട്ടോ ഇന്ത്യ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ദക്ഷിണേന്ത്യയില്‍ ഉടനീളമുള്ള ഉപഭോക്തൃ ടച്ച് പോയിന്റുകൾ 84 ശതമാനം കമ്പനി വർധിപ്പിച്ചു. ഇത് രാജ്യത്തിന്റെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാർ ബ്രാൻഡിന് 90 ശതമാനം വിൽപ്പന വളർച്ചയ്ക്ക് കാരണമായി. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുടനീളം അതിന്റെ വ്യാപനം വികസിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെട്രോയ്‌ക്കൊപ്പം താഴ്ന്ന തലത്തിലുള്ള നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം ക്രമത്തിൽ വർധിപ്പിക്കാനും സ്‌കോഡ ലക്ഷ്യമിടുന്നുണ്ട്. 

Reasons for Skoda Kushaq SUV get best bookings in six months

കുഷാഖിനെ പരിഷ്‍കരിച്ച് സ്‍കോഡ

Source : HT Auto  

Follow Us:
Download App:
  • android
  • ios