
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കുഷാഖ്. 2021 ജൂണിൽ ലോഞ്ച് ചെയ്‍ത സ്കോഡ കുഷാക്ക് മികച്ച ബുക്കിംഗുമായി കുതിക്കുകയാണ്. കുഷാക്ക് കമ്പനിക്ക് മികച്ച വില്‍പ്പന സംഖ്യ നേടിക്കൊടുക്കുന്ന മോഡലാണ്. 2021 ജൂണിൽ ലോഞ്ച് ചെയ്‌തത് മുതൽ 2022 ജൂൺ വരെ സ്‌കോഡ കുഷാക്കിന്‍റെ 28,629 യൂണിറ്റുകൾ വിറ്റു. ശരാശരി പ്രതിമാസ വിൽപ്പന 2,386 യൂണിറ്റാണ്. 2022 ജൂണിൽ 2,983 യൂണിറ്റുകളോടെ വിൽപ്പനയില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി.
അവന്‍ വന്നുകയറി, അതോടെ ഈ വണ്ടി കുടുംബത്തിന് ലോട്ടറിയടിച്ചു, വളര്‍ച്ച 131 ശതമാനം!
ഇപ്പോഴിതാ കുഷാഖ് രാജ്യത്ത് ലോഞ്ച് ചെയ്‍തതിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി ഈ മിഡ് സൈസ് എസ്‌യുവിയിലേക്ക് കാർ നിർമ്മാതാവ് ഇപ്പോൾ കൂടുതൽ ഫീച്ചറുകൾ ചേർത്തിരിക്കുകയാണ്. പുതുക്കിയ കുഷാക്കിന് ഇപ്പോൾ ശ്രേണിയിലുടനീളം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു. കൂടാതെ, 1-ലിറ്റർ TSI പവർട്രെയിൻ നൽകുന്ന എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി സ്റ്റാർട്ട്-സ്റ്റോപ്പ് റിക്കപ്പറേഷൻ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. കൂട്ടിച്ചേർത്ത ഈ സവിശേഷത ഏഴ് മുതല്‍ ഒമ്പത് ശതമാനം വരെ മെച്ചപ്പെട്ട ഇന്ധനക്ഷമതയിലേക്ക് നയിച്ചതായി വാഹന നിർമ്മാതാക്കൾ പറയുന്നു. അകത്തളങ്ങളിൽ ഇപ്പോൾ നോബുകളും ബട്ടണുകളുമുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എർഗണോമിക്‌സും ഉപയോഗ എളുപ്പവും മെച്ചപ്പെടുത്തുന്നു.
എന്നാല്‍ ചിപ്പ് ക്ഷാമം കാരണം, സ്‌കോഡയ്ക്ക് അവരുടെ ഒരുവർഷത്തെ യാത്രയ്‌ക്കിടെ കുഷാക്കിൽ നിന്ന് കുറച്ച് ഫീച്ചറുകൾ ഇല്ലാതാക്കേണ്ടിയും വന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ ഫോൾഡിംഗ് ഒആര്‍വിഎം മുതലായവ ഇതിൽ ഉൾപ്പെടുന്നു.
“ഇന്ത്യ 2.0 യുടെ നായകനാണ് കുഷാക്ക്, ഒരു വർഷം പിന്നിടുമ്പോൾ, സന്തുഷ്‍ടരും സംതൃപ്‍തരുമായ ഉപഭോക്തൃ സേനയുമായി കമ്പനിക്ക് ഒന്നിനുപുറകെ ഒന്നായി വിൽപ്പന ഉയരുന്നതിൽ ഇത് നിർണായകമാണ്..” സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു.
പനോരമിക് സൺറൂഫുമായി സ്കോഡ കുഷാക്ക് മോണ്ടെ കാർലോ
"ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന് അനുസൃതമായി, ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്ന നിരവധി അപ്‌ഡേറ്റുകളും ഞങ്ങളുടെ ആരാധകർക്കും ഉപയോക്താക്കൾക്കും കൂടുതൽ മൂല്യം നൽകുന്ന എല്ലാ പുതിയ വേരിയന്റുകളും അവതരിപ്പിക്കാൻ ഞങ്ങൾ കുഷാക്കിന്റെ ജീവിത ചക്രത്തിലെ ഈ നാഴികക്കല്ല് ഉപയോഗിക്കുന്നു.. ” അദ്ദേഹം വ്യക്തമാക്കി.
ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്, 2018 ജൂൺ മുതൽ ഇന്ത്യ 2.0 പദ്ധതിക്ക് സ്കോഡ നേതൃത്വം നൽകുന്നു. ഇതുവരെ, കുഷാക്കും സ്ലാവിയയും ഈ സംരംഭത്തിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. അതേസമയം സ്‍കോഡയുടെ മാതൃകമ്പനിയും ജർമ്മൻ ഓട്ടോമോട്ടീവ് ഗ്രൂപ്പായ ഫോക്സ്‌വാഗൺ ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി 2019 നും 2021 നും ഇടയിൽ ഒരു ബില്യൺ യൂറോ (8.1 കോടി രൂപ) നിക്ഷേപിക്കുമെന്ന് 2018 ൽ പ്രഖ്യാപിച്ചിരുന്നു.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
2021 ജൂൺ 28ന് ആയിരുന്നു കുഷാക്കിന്‍റെ ലോഞ്ച്. MQB A0 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, ഫോക്‌സ്‌വാഗൺ എജിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള പ്രധാന മോഡലുകളിലൊന്നാണ് ഈ എസ്‌യുവി. ഡിസൈനിന്റെ കാര്യത്തിൽ, സ്‌കോഡ കുഷാക്ക് വളരെ മൂർച്ചയുള്ളതും ആകർഷകവുമായ രൂപം നൽകുന്നു. പരമ്പരാഗത ബട്ടർഫ്ലൈ ഗ്രില്ലിന് ഇപ്പോൾ കട്ടിയുള്ളതും പിയാനോ ബ്ലാക്ക് ഫിനിഷും ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ അവയുടെ മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ കൊണ്ട് ഗ്രില്ലിന് ഒരു കോൺട്രാസ്റ്റിംഗ് ലുക്ക് നൽകുന്നു. ബമ്പറിന് സിൽവർ സ്‌കഫ് പ്ലേറ്റ് ലഭിക്കുന്നത് പ്ലാസ്റ്റിക്ക് പൊതിഞ്ഞതാണ്. സൈഡ് പ്രൊഫൈൽ വളരെ ലളിതമാണ്, ഫെൻഡറിലെ ബാഡ്‍ജിൽ നിന്ന് ആരംഭിച്ച് കാറിന്‍റെ പിൻഭാഗത്തേക്ക് ഒരൊറ്റ പ്രതീക ലൈൻ കാണാം. അലോയ് വീലുകളെ ഭംഗിയായി പൂർത്തീകരിക്കുന്ന വീൽ ആർച്ചുകളും കാണാൻ കഴിയും. പുറകുവശത്ത്, ബമ്പർ മുൻവശത്തേക്കാൾ അൽപ്പം വലുതാണ്.
രണ്ട് പെട്രോൾ TSI എഞ്ചിൻ ഓപ്ഷനുകളാണ് കുഷാക്ക് വാഗ്‍ദാനം ചെയ്യുന്നത്. 115PS പവറും 175 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.0L TSI എഞ്ചിൻ ആണ് ഹൃദയം. ഈ യൂണിറ്റ് അഞ്ച സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ അല്ലെങ്കിൽ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഘടിപ്പിച്ചിരിക്കുന്നു. 150PS പവറും 250 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.5L TSI എഞ്ചിനുണ്ട്. ഈ യൂണിറ്റ് ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്‍പീഡ് ഡിഎസ്‍ജി എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.
പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍!