സ്കോഡ ഇന്ത്യ പുതിയ ഒക്ടാവിയ ആർ‌എസിനുള്ള ബുക്കിംഗ് തുടങ്ങി

Published : Oct 06, 2025, 10:23 PM IST
Skoda Octavia RS

Synopsis

ചെക്ക് വാഹന ബ്രാൻഡായ സ്കോഡ, തങ്ങളുടെ ഏറ്റവും ശക്തമായ സെഡാനായ പുതിയ ഒക്ടാവിയ ആർ‌എസിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിനിൽ 261 ബിഎച്ച്പി കരുത്തുമായി എത്തുന്ന ഈ കാർ ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. 

ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും സ്റ്റൈലിഷുമായ സെഡാനായ പുതിയ ഒക്ടാവിയ ആർ‌എസിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2.5 ലക്ഷം വിലയുള്ള മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ഈ ലിമിറ്റഡ് എഡിഷൻ മോഡൽ വെറും 100 യൂണിറ്റുകളിൽ മാത്രമേ വിപണിയിൽ ലഭ്യമാകൂ. കമ്പനി ഈ കാറിനെ ഒരു സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ആയി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 17 ന് നടക്കും. ഡെലിവറികൾ നവംബർ 6 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എഞ്ചിൻ

പുതിയ സ്കോഡ ഒക്ടാവിയ ആർ‌എസ് മുമ്പത്തേക്കാൾ ശക്തമാണ്. 261 ബിഎച്ച്പിയും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡിഎസ്‍ജി ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെഡാൻ വെറും 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. ഇതിന്റെ പരമാവധി വേഗത ഇലക്ട്രോണിക് രീതിയിൽ മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫീച്ചറുകൾ

സ്യൂഡിയ അപ്ഹോൾസ്റ്ററി, റെഡ് സ്റ്റിച്ചിംഗ്, കാർബൺ-ഫിനിഷ് ഡാഷ്‌ബോർഡ് എന്നിവയുള്ള ഓൾ-ബ്ലാക്ക് തീം ക്യാബിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കാറിന് സ്‌പോർട്ടിയും പ്രീമിയം ലുക്കും നൽകുന്നു. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, പാഡിൽ ഷിഫ്റ്ററുകൾ, അലുമിനിയം പെഡലുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നു. 600 ലിറ്റർ വരെ ബൂട്ട് സ്‌പേസും 50 ലിറ്റർ ഇന്ധന ടാങ്കും ഇതിനെ ആഡംബരത്തിന്റെയും പ്രായോഗികതയുടെയും മികച്ച സംയോജനമാക്കുന്നു.

ഡിസൈൻ

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ഒക്ടാവിയ ആർ‌എസ് എക്കാലത്തേക്കാളും കൂടുതൽ സ്‍പോട്ടിയും പ്രീമിയവുമായി കാണപ്പെടുന്നു. 19 ഇഞ്ച് ഡ്യുവൽ-ടോൺ അലിയാസ് അലോയ് വീലുകൾ, കറുത്ത നിറത്തിലുള്ള സ്കോഡ ബാഡ്‍ജിംഗ്, സ്പോർട്‍സ് ബമ്പറുകൾ, ഒരു പിൻ സ്‌പോയിലർ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുത്ത എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും തിളങ്ങുന്ന കറുത്ത എക്സ്റ്റീരിയർ ഇൻസേർട്ടുകളും അതിന്റെ പെർഫോമൻസ് ശേഷിയെ കൂടുതൽ എടുത്തുകാണിക്കുന്നു. മാംബ ഗ്രീൻ, റേസ് ബ്ലൂ, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ പുതിയ സ്കോഡ ഒക്ടാവിയ ആർ‌എസ് വാഗ്ദാനം ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ