സ്‍കോഡ ലങ്കയിലേക്ക്

By Web TeamFirst Published Feb 29, 2020, 3:20 PM IST
Highlights

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീലങ്കന്‍ വിപണിയില്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. 

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീലങ്കന്‍ വിപണിയില്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഈ മെയ് മാസത്തോടയാവും കമ്പനിയുടെ ശ്രീലങ്കന്‍ വിപണി പ്രവേശം. പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്‌കോഡ ഓട്ടോ ശ്രീലങ്കയിലേക്ക് തിരികെ ചെല്ലുന്നത്. റിപ്പോർട്ട് പ്രകാരം മെയ് മാസത്തില്‍ കൊളംബോയില്‍ കേന്ദ്രീകൃത ഷോറൂം തുറക്കാനാണ് സ്‌കോഡയുടെ തീരുമാനം.

'സ്‌കോഡ സ്ട്രാറ്റജി 2025' പദ്ധതിയുടെ ഭാഗമായാണ് പുതിയ വിപണികളിലേക്ക് കടന്നുചെല്ലുന്നതെന്ന് സ്‌കോഡ ഓട്ടോ സിഇഒ ബേണ്‍ഹാര്‍ഡ് മയര്‍ പറഞ്ഞു. ഇന്ത്യാ 2.0 പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ ഒരു ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്.

ഈ തുകയില്‍ നല്ലൊരു ഭാഗം ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് വിനിയോഗിക്കും. ഇന്ത്യന്‍ വിപണിക്കായി നിര്‍മിക്കുന്ന പുതിയ കാറുകള്‍ ശ്രീലങ്കയിലും അവതരിപ്പിക്കാന്‍ കഴിയും.

തുടക്കത്തില്‍ ലങ്കന്‍ വിപണിയില്‍ ഫാബിയ, സൂപ്പര്‍ബ്, കോഡിയാക്ക്, കറോക്ക് എന്നീ നാല് മോഡലുകളായിരിക്കും വില്‍ക്കുന്നത്. സ്‌കോഡ ഒക്ടാവിയ ഈ വര്‍ഷം തന്നെ ശ്രീലങ്കയിലെത്തും. വിവിധ മോഡലുകള്‍ ഇറക്കുമതി ചെയ്യുന്നതിനും വ്യാപാര പങ്കാളിയുമായി ഐഡബ്ല്യുഎസ് ഓട്ടോമൊബീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്‌കോഡയുമായി സഹകരിക്കും.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

click me!