സോറിയാനി ഇവി ജിയാഗ്വാരോ ഈ വര്‍ഷം എത്തും

Web Desk   | Asianet News
Published : Jun 08, 2020, 05:52 PM IST
സോറിയാനി ഇവി ജിയാഗ്വാരോ ഈ വര്‍ഷം എത്തും

Synopsis

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ സോറിയാനോ മോട്ടോറി കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ സോറിയാനി ഇവി ജിയാഗ്വാരോ ഈ വർഷം നിരത്തില്‍ എത്തും. 

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ സോറിയാനോ മോട്ടോറി കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ സോറിയാനി ഇവി ജിയാഗ്വാരോ ഈ വർഷം നിരത്തില്‍ എത്തും. ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന EICMA 2020 ഷോയിൽ സോറിയാനോ ഇവി ജിയാഗ്വാരോയെ കമ്പനി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

V1R, V1S, V1 ഗാര എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത വേരിയന്റുകളിൽ ആണ് ജിയാഗ്വാരോ വിപണിയിലെത്തുക. V1R -ന് 25,000 യൂറോ ( 21.45 ലക്ഷം രൂപ), V1S -ന് 30,500 യൂറോ (26.17 ലക്ഷം), V1 ഗാരക്ക് 32,500 യൂറോ (27.89 ലക്ഷം) എന്നിങ്ങനെയാണ് വാഹനത്തിന്റെ വില. ഈ മൂന്ന് പതിപ്പുകളുടെയും പ്രീ-ഓർഡറുകൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

മൂന്ന് മോഡലുകൾക്കും സോറിയാനോയുടെ ഡ്യുവോ ഫ്ലെക്സ് ഇലക്ട്രിക് മോട്ടോർ ലഭിക്കും. രണ്ട് മോട്ടോറുകൾ ഒരു തരം ബോക്സർ ഘടനയിൽൽ ചേരുന്ന തരത്തിലുള്ള നൂതനമായ ഒരു മോട്ടോർ ക്രമീകരണമാണ് വാഹനത്തിന് ലഭിക്കുന്നത്. മോട്ടോറിന്റെ ഇരു വശങ്ങളും ഒന്നിച്ച് അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും. നാഗരിക സവാരിക്ക്, ബാറ്ററി റേഞ്ച് ലാഭിക്കാൻ ഒരൊറ്റ മോട്ടോർ ഉപയോഗിക്കുന്നു, മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിന് രണ്ട് മോട്ടോറുകളും ഒരേസമയം പ്രവർത്തിക്കും. മണിക്കൂറിൽ 180 കിലോമീറ്റർ പരമാവതി വേഗത കൈവരിക്കുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ മൈലേജ് ബൈക്ക് അവകാശപ്പെടുന്നു.

സ്പോർട്സ് ബൈക്ക് സ്റ്റൈലിംഗാണ് മൂന്ന് ബൈക്കുകളിലും. മുൻ സസ്പെൻഷൻ ഗിർഡർ ടൈപ്പാണ്, ബ്രേക്ക് ഡിസ്കും വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിക്കുന്നു. ആറ് പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഒരു പെരിമീറ്റർ ഹൈഡ്രോളിക് ഡിസ്കാണ് ബ്രേക്ക്. മറ്റു സവിശേഷതകളിൽ എടുത്തു പരയേണ്ടത് ആറ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) ആണ്. ഇത് ട്രാക്ഷൻ കൺട്രോളിനും ലീൻ സെൻ‌സിറ്റീവ് ABS -നും മൂന്ന് സ്പീഡ് ഗിയർ‌ബോക്‌സിനും കരുത്തു പകരുന്നു.

PREV
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ