
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ എസ്‌യുവി ബ്രാൻഡായ സാങ്‌യോങ്(Mahindra owned SsangYong) , വരുംകാല ഇവി മോഡലുകൾക്കായി ബാറ്ററികൾ വിതരണം ചെയ്യുന്നതിനായി ചൈനീസ് ഓട്ടോമോട്ടീവ് ബ്രാൻഡായ ബിവൈഡിയുമായി കൈകോർക്കുന്നതായി റിപ്പോര്‍ട്ട്. സാങ്‌യോങ്(SsangYong) മോട്ടോർ പ്രഖ്യാപിച്ചതുപോലെ ഇലക്ട്രിക് വാഹന ബാറ്ററികൾ വികസിപ്പിക്കുന്നതിനും ബാറ്ററി പാക്കുകളുടെ നിർമ്മാണത്തിനുമുള്ള സാങ്കേതിക പങ്കാളിത്ത കരാറിൽ സാങ്‌യോങ്ങും ബിവൈഡിയും ഒപ്പുവച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്.
പങ്കാളിത്തത്തിന് കീഴിൽ വികസിപ്പിച്ചെടുക്കുന്ന ബാറ്ററികൾ ആദ്യം എത്തുക സാങ്‌യോങ്ങിൽ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയില്‍ ആയിരിക്കും. സാങ്‌യോംഗ് U100 എന്ന കോഡ് നാമത്തിൽ ഈ വാഹന മോഡല്‍ 2023-ൽ ഉൽപ്പാദനം ആരംഭിക്കും. രണ്ട് ബ്രാൻഡുകൾക്കും ബാറ്ററി പാക്കുകളുടെയും ഇവിയുടെയും സംയുക്ത വികസനത്തിനുള്ള സഹകരണം വിപുലീകരിക്കാനും പദ്ധതിയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവി വിൽപ്പനയിലും ബാറ്ററി വികസനത്തിലും ബിവൈഡി നിലവിൽ ലോകത്ത് നാലാം സ്ഥാനത്താണ്. സർക്കാർ നടത്തുന്ന വിവിധ നഗര ഗതാഗത സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഇവി ബസുകൾക്കൊപ്പം ബ്രാൻഡിന് ഇന്ത്യയിൽ മികച്ച സാന്നിധ്യമുണ്ട്. കൂടാതെ, ബ്രാൻഡ് അടുത്തിടെയാണ് അതിന്റെ E6 ഇലക്ട്രിക് എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു.
സാങ്‌യോങ്ങിനെ സംബന്ധിച്ചിടത്തോളം, മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് നിലവിൽ ഇത്. എന്നാല്‍ അടുത്തകാലത്തായി മഹീന്ദ്ര സാങ്‌യോങ്ങിനെ കയ്യൊഴിയാനുള്ള നീക്കത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിക്ക് വൻ നഷ്‍ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇത് കഴിഞ്ഞ ജൂണിൽ കൂടുതൽ നിക്ഷേപങ്ങൾ നിർത്തി നിക്ഷേപകരെ തേടാൻ മഹീന്ദ്രയെ നിർബന്ധിതരാക്കി. ദക്ഷിണ കൊറിയയിൽ നിന്നുള്ള താരതമ്യേന യുവ വാണിജ്യ വാഹന സ്ഥാപനമായ എഡിസൺ മോട്ടോഴ്‌സ് സമീപഭാവിയിൽ സാങ്‌യോംഗ് ബ്രാൻഡിനെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.
മഹീന്ദ്രയുമായി സംയുക്തമായി വികസിപ്പിച്ച സാങ്‌യോങ് കൊറാൻഡോയുടെ ഇലക്ട്രിക് പതിപ്പ് ഉടൻ എത്തും. തുടർന്ന് വലുതും പരുക്കൻ ശൈലിയിലുള്ളതുമായ എസ്‌യുവി J100 ഉം എത്തും. മഹീന്ദ്ര, മുൻ തലമുറ റെക്‌സ്റ്റണും അതിന്റെ പകരക്കാരനായ എസ്‌യുവിയായ മഹീന്ദ്ര അൽതുറാസും പോലെ റീബാഡ് ചെയ്‌ത സാങ്‌യോംഗ് ഉൽപ്പന്നങ്ങളും ഇന്ത്യയിൽ വിറ്റിരുന്നു. പക്ഷേ, രണ്ട് ഉൽപ്പന്നങ്ങളും രാജ്യത്ത് പരാജയമായിരുന്നു.