ഇലകട്രിക്ക് സ്‍കൂട്ടറുമായി സുസുക്കി

By Web TeamFirst Published Apr 30, 2020, 4:26 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി ഇന്ത്യക്ക് വേണ്ടി പുതി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുന്നു

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി ഇന്ത്യക്ക് വേണ്ടി പുതി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കൂട്ടറിന്റെ പാറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഫീച്ചറുകള്‍ കുറഞ്ഞതും വളരെ താങ്ങാവുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനി നിര്‍മ്മിക്കുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ്, ടിവിഎസ് ബ്രാന്‍ഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചതെങ്കില്‍ ആകര്‍ഷക വിലയോടുകൂടി സുസുകി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കും. ഇതുവഴി കൂടുതല്‍ വില്‍പ്പനയാണ് ജാപ്പനീസ് ബ്രാന്‍ഡ് ലക്ഷ്യം വെയ്ക്കുന്നത്.

ഫ്‌ളോര്‍ബോര്‍ഡിന് താഴെ സ്‌കൂട്ടറിന്റെ കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കും. സീറ്റിനടിയിലാണ് ബാറ്ററി നല്‍കുന്നത്. അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതായിരിക്കും ബാറ്ററി എന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി ബോക്‌സിന് തൊട്ടുതാഴെയാണ് ഇലക്ട്രിക് മോട്ടോര്‍ സ്ഥാപിക്കുന്നത്. സാമാന്യം നല്ല കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ചക്രങ്ങളുടെ രൂപകല്‍പ്പന വളരെ ലളിതമാണ്. സസ്‌പെന്‍ഷന്‍ ആവശ്യങ്ങള്‍ക്ക് സാധാരണ ഫോര്‍ക്കുകള്‍ ഉപയോഗിച്ചു. മുന്നിലെ ടയറിനേക്കാള്‍ വലുതും വണ്ണമേറിയതുമാണ് പിറകിലെ ടയര്‍.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണി അവതരണം വൈകിയേക്കും. 

click me!