ഇരുട്ടിലല്ല നിങ്ങള്‍, വനിതാ ഡ്രൈവര്‍മാര്‍ക്ക് കമ്പനികളുടെ ഇരട്ടിമധുരം!

Published : May 08, 2019, 05:45 PM IST
ഇരുട്ടിലല്ല നിങ്ങള്‍, വനിതാ ഡ്രൈവര്‍മാര്‍ക്ക് കമ്പനികളുടെ ഇരട്ടിമധുരം!

Synopsis

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളിലുള്ള ഈ പ്രത്യേക സേവനം ജൂണ്‍ ഒന്ന് മുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പും രാജ്യത്തെ വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്നതായി റിപ്പോര്‍ട്ട്.  

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളിലുള്ള ഈ പ്രത്യേക സേവനം ജൂണ്‍ ഒന്ന് മുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സമയങ്ങളില്‍ വാഹന സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. 

രാജ്യത്ത് വനിതാ ഡ്രൈവര്‍മാരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്താണ് കമ്പനി ഈ ചുവടുവയ്പ്പ് നടത്തുന്നതെന്നും രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഇത്തരം ഒരു സേവനം ഒരുക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു. 

റോഡ് അപകടങ്ങള്‍, വാഹനത്തിന്റെ കേടുപാടുകള്‍ ഇന്ധനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം ഈ സേവനം ലഭ്യമാക്കാമെന്നും പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് അതിവേഗ സര്‍വീസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരം ഒരു ഉദ്യമത്തിനൊരുങ്ങുന്നതെന്നും ടാറ്റ വ്യക്തമാക്കുന്നു. 

രാത്രികാലങ്ങളില്‍ വനിതാ ഡ്രൈവര്‍മാരുടെ യാത്രകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടിവിഎസും വ്യക്തമാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൂടി 20 ലക്ഷത്തിലധികം വനിതാ ഡ്രൈവര്‍മാരാണുള്ളതെന്നാണ് കണക്കുകള്‍. 

PREV
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ