മാവേലിക്കും മുന്നേ ടാറ്റയുടെ ആ കാറുകൾ കേരളത്തിൽ, ഒന്നുംരണ്ടുമല്ല 1001 എണ്ണം!

Published : Aug 23, 2022, 01:51 PM IST
മാവേലിക്കും മുന്നേ ടാറ്റയുടെ ആ കാറുകൾ കേരളത്തിൽ, ഒന്നുംരണ്ടുമല്ല 1001 എണ്ണം!

Synopsis

തങ്ങളുടെ പുതിയ ടാറ്റ കാറിനെ വീടുകളിൽ വരവേൽക്കാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായി പരമ്പരാഗത മലയാളി രീതിയിലാണ് കാറുകൾ എത്തിച്ചത്. 

ചിങ്ങ മാസത്തോട് അനുബന്ധിച്ച് 1001 കാറുകൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച് ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്. ഈ സമൃദ്ധിയുടെ മാസത്തിൽ തങ്ങളുടെ പുതിയ ടാറ്റ കാറിനെ വീടുകളിൽ വരവേൽക്കാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായി പരമ്പരാഗത മലയാളി രീതിയിലാണ് കാറുകൾ എത്തിച്ചത്. കേരളത്തിലെ വിവിധ ഡീലർഷിപ്പുകളിൽ ടാറ്റ വാഹനങ്ങൾ ഡെലിവറിക്കായി സജ്ജമാണ് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓണത്തിനൊരു കാര്‍ സ്വന്തമാക്കാന്‍ കൊതിയുണ്ടോ? ഇതാ കിടിലന്‍ ഓഫറുകളുമായി ടാറ്റ!

നേരത്തെ ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക്  ഓഫറുകളും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുകളിൽറ്റ മുൻനിരയിൽ തന്നെ തുടരുകയാണ് എന്ന് കമ്പനി പറയുന്നു.  ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000 രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്‌സ്  പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം നേരത്തെ വാഹനം സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ഒരുക്കുകയാണ് കമ്പനി.   

ആകർഷകമായ ഫിനാൻസ് പദ്ധതികൾക്കായി ടാറ്റ മോട്ടോഴ്‌സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക  ധനകാര്യ സ്‌ഥാപനങ്ങളുമായും  ധാരണയിലെത്തി  കഴിഞ്ഞു. 95 ശതമാനം വരെ റോഡ് ഫിനാൻസ്, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഏഴ് വർഷത്തെ ലോൺ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം.  കേരളത്തിലെ  ഉപഭോക്തൃ നിലനിർത്തൽ നിരക്ക് 72 ശതമാനമാണ്. ഇത്  രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണാഘോഷത്തിന്  ആകർഷകമായ ഓഫറുകളാണ് കമ്പനി  അവതരിപ്പിച്ചിരിക്കുന്നത്. 

കേരളത്തിലെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ന്യൂ ഫോർ എവർ’ ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി  തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഓണാഘോഷ നാളുകളിൽ പുതിയ  ഉപഭോക്താക്കളെയും  തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ്  രാജൻ അംബ പറഞ്ഞു. കമ്പനിയുടെ വളർച്ച നിലനിർത്തുന്നതിൽ കേരളം  പ്രധാന വിപണിയാണെന്നും കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങൾ നൽകിയതായും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം