വില്‍പ്പന, ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായി ടാറ്റ മോട്ടോഴ്‍സ്

Published : Jun 12, 2022, 04:13 PM IST
വില്‍പ്പന, ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായി ടാറ്റ മോട്ടോഴ്‍സ്

Synopsis

ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണ രണ്ടാം റാങ്ക് നേടിയത്. 

2022 മെയ് മാസത്തിൽ രാജ്യത്തെ രണ്ടാമത്തെ മികച്ച വാഹന നിര്‍മ്മതാവായി മാറി ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണ രണ്ടാം റാങ്ക് നേടിയത്. 

Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

വിൽപ്പനയുടെ കാര്യത്തിൽ, ടാറ്റ മോട്ടോഴ്‌സ് 2022 മെയ് മാസത്തിൽ 43,340 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15,180 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 186 ശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തി. നെക്‌സോൺ ( 14,614 യൂണിറ്റുകൾ), പഞ്ച് (10,241 യൂണിറ്റുകൾ), ആൾട്രോസ് (4,913 യൂണിറ്റുകൾ) എന്നിവ ഇന്ത്യൻ വാഹന നിർമാതാക്കളുടെ ഏറ്റവും മികച്ച മൂന്ന് വിൽപ്പനയുള്ളവയാണ്. 

ടാറ്റ മോട്ടോഴ്‌സ് ഏപ്രിലിൽ 66 ശതമാനം വളർച്ച രേഖപ്പെടുത്തി

2022 മെയ് മാസത്തിൽ 25,001 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 42,293 യൂണിറ്റ് വിൽപ്പന നേടിയെങ്കിലും ഹ്യൂണ്ടായ് മൂന്നാം സ്ഥാനത്തേക്ക് മാറി.  69 ശതമാനം വളർച്ച ദക്ഷിണ കൊറിയന്‍ കമ്പനി രേഖപ്പെടുത്തി. ക്രെറ്റ ( 10,973 യൂണിറ്റുകൾ), ഗ്രാൻഡ് ഐ 10 നിയോസ് (9,138 യൂണിറ്റുകൾ), വെന്യു (8,300 യൂണിറ്റുകൾ) എന്നിവയാണ് കമ്പനിയുടെ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് പ്രധാന വാഹനങ്ങൾ. 

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

മുന്നോട്ട് പോകുമ്പോൾ, ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാനം നിലനിർത്താൻ ടാറ്റ മോട്ടോഴ്‌സിന് കഴിയുമോ എന്നത് വ്യക്തമല്ല. ഇലക്ട്രിക്, ഐസിഇ ഓപ്ഷനുകളിൽ കമ്പനിക്ക് ശക്തമായ ഉൽപ്പന്ന നിരയുണ്ട്. കൂടാതെ, ടാറ്റ കാറുകളും മികച്ച സുരക്ഷാ റേറ്റിംഗുകളുടെ ബാക്കപ്പ് നൽകുന്നു. അതേസമയം ഹ്യുണ്ടായ് ഉടൻ തന്നെ 2022 വെന്യു രാജ്യത്ത് അവതരിപ്പിക്കും. ഇത് ഈ മാസം കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കും. 

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

ഫോ‍‍ർഡ് കമ്പനിയുടെ ​ഗുജറാത്തിലെ പ്ലാന്റ് ടാറ്റ മോട്ടോ‍ർസ് ഏറ്റെടുക്കും‌‌; ലക്ഷ്യം ഇലക്ട്രിക് കാർ നിർമാണം

രാജ്യത്ത് ഉൽപ്പാദനം അവസാനിപ്പിച്ച വിദേശ വാഹന നിർമ്മാണ കമ്പനി ഫോ‍ർഡിന്റെ ​ഗുജറാത്തിലെ സനന്തിലുള്ള പ്ലാന്റ് ടാറ്റ മോട്ടോ‍ർസ് ഏറ്റെടുക്കും. ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി‌യതിനെ തുടർന്നാണ് നടപടി. ഇരു കമ്പനികളും ചേർന്ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപേക്ഷയാണ് അം​ഗീകരിച്ചത്. ഇതോടെ ഫോർഡിന് പ്ലാന്റ് തുറക്കുന്ന ഘട്ടത്തിൽ സംസ്ഥാനം നൽകിയ ആനുകൂല്യങ്ങളും ഇളവുകളും ടാറ്റ മോട്ടോർസിനും ലഭിക്കും.

Tata Nexon EV Max : നെക്‌സോൺ ഇവി മാക്‌സ്, അറിയേണ്ടതെല്ലാം

​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഫോ‍ർഡ് മോട്ടോർസിന്റെയും ടാറ്റ മോട്ടോ‍ർസിന്റെയും പ്രതിനിധികൾ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കും. ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വർഷമാണ് ഫോർഡ് പ്രഖ്യാപിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സനന്തിലെ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടന്നിരുന്നില്ല. വൻകിട പദ്ധതികളുടെ പ്രവ‍ർത്തനം സംബന്ധിച്ച പരാതികളും പ്രതിസന്ധികളും പരി​ഹരിക്കാൻ സംസ്ഥാനത്ത് ഉന്നതതല സമിതിയെ 2018 ൽ സ‍ർക്കാർ രൂപീകരിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് ടാറ്റ മോട്ടോർസും ഫോ‍ർഡ് കമ്പനിയും പ്ലാന്റ് കൈമാറ്റത്തിനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

Nexon EV Max :437 കിമീ മൈലേജ് യാതാര്‍ത്ഥ്യമോ? പുത്തന്‍ നെക്സോണിനെക്കുറിച്ചുള്ള 10 ചോദ്യങ്ങളും ഉത്തരങ്ങളും

​ഗുജറാത്ത് സർക്കാരിന്റെ അനുമതി ആദ്യഘട്ടം മാത്രമാണ്. പ്ലാന്റ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇനി ഇരു കമ്പനികളും തമ്മിൽ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. മെയ് 30 തിങ്കളാഴ്ചയാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നത്. ഫോർഡ് കമ്പനിയുടെ പ്ലാന്റിലെ സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഇവി‌ടെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് ടാറ്റ മോട്ടോ‍ർസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tata Nexon EV : മൈലേജ് 437 കിമീ, അമ്പരപ്പിക്കും വില; പുത്തന്‍ നെക്സോണ്‍ അവതരിപ്പിച്ച് ടാറ്റ!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം