മറ്റു വഴിയൊന്നുമില്ല, ഒന്നരലക്ഷത്തിന്‍റെ വിലക്കിഴിവുമായി ടാറ്റയും

Published : Sep 18, 2019, 05:12 PM IST
മറ്റു വഴിയൊന്നുമില്ല, ഒന്നരലക്ഷത്തിന്‍റെ വിലക്കിഴിവുമായി ടാറ്റയും

Synopsis

വിപണിയിലെ മാന്ദ്യം മറികടക്കാന്‍ വമ്പന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‍സും 

വിപണിയിലെ മാന്ദ്യം മറികടക്കാന്‍ വമ്പന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‍സും രംഗത്ത്. തുടങ്ങിയ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ച് 1.5 ലക്ഷം രൂപവരെയാണ് ഇളവുകള്‍. 

ഹെക്‌സ, നെക്‌സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ ഇനി മോഹവിലയില്‍ സ്വന്തമാക്കാം. ഒന്നരലക്ഷം രൂപയാണ് ഹെക്സയുടെ വിലക്കിഴിവ്. 50,000 രൂപ ക്യാഷ് ഓഫറും 35,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 15,000 രൂപ കോര്‍പ്പറേറ്റ് ഓഫറും ചില പ്രത്യേക ഷാസികള്‍ക്കുള്ള 50,000 രൂപ ഓഫറും അടക്കമാണിത്. 25,000 രൂപ ക്യാഷ് ഓഫറും 25000 രൂപ എക്‌ചേഞ്ച് ഓഫറും 7,500 രൂപ കോപ്പറേറ്റ് ഓഫറും ഷാസി ഓഫറായ 30000 രൂപയും അടക്കം നെക്‌സോണിന് 85000 രൂപയുടെ ഇളവ് ലഭിക്കും. 

എക്‌സ്‌ചേഞ്ച് ഓഫറും കോര്‍പ്പറേറ്റ് ഓഫറും ഷാസി ഓഫറുകളും ഉള്‍പ്പെടെ ടിയാഗോക്ക് 70,000 രൂപയുടെ ഇളവും ടിയാഗോ എന്‍ആര്‍ജിക്ക് 65000 രൂപയുടെ ഇളവും ടിഗോറിന് 1.15 ലക്ഷം രൂപ വരെയുള്ള ഇളവുകളും ലഭിക്കും. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!