
അടുത്തകാലത്തായി ടാറ്റയുടെ വാഹനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ 14 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ കമ്പനി. ഇപ്പോഴിതാ ഈ ജനപ്രിയതയ്ക്ക് ആക്കം കൂട്ടി നവീകരിച്ച നെക്‌സോൺ, സഫാരി, ഹാരിയർ എന്നിവയുടെ പുതിയ ടീസർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഈ മോഡലുകളുടെ പ്രീമിയം പരിഷ്‍കാരങ്ങള്‍ വിശദമാക്കുന്നതാണ് ഈ പുതിയ ടീസർ എന്നാണ് റിപ്പോര്‍ട്ടുകള്‍.
"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!
ഹാരിയറിനും സഫാരിക്കുമായി ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് പകരം ടാറ്റ മോട്ടോഴ്‌സ് പ്രത്യേക പതിപ്പുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ അപ്‌ഡേറ്റ് ഉപഭോക്താക്കളെ "സോർ ഇൻ അൾട്ടിമേറ്റ് ലക്ഷ്വറി" അനുവദിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു. പുതിയ അപ്‌ഡേറ്റ് നെക്‌സോൺ ശ്രേണിയിലും വാഗ്ദാനം ചെയ്യും. ടീസറിൽ രണ്ട് നെക്‌സോണുകൾ ഉണ്ട്. അതുകൊണ്ടുതന്നെ നെക്‌സോൺ ഇവിക്കും ഈ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൈറ്റ് കോൺട്രാസ്റ്റിംഗ് റൂഫിലാണ് പുതിയ മോഡലുകൾ എത്തുന്നത്. ടാറ്റ ഹാരിയർ, സഫാരി പ്രത്യേക പതിപ്പുകൾ ലെതർ സീറ്റുകൾ, ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകളിൽ ലെതറെറ്റ് ടച്ചുകൾ എന്നിവയുമായി വരാൻ സാധ്യതയുണ്ട്. സെൻട്രൽ കൺസോളിലും ഡാഷ്‌ബോർഡിന്റെ മുകളിലും സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ഒന്നല്ല.. രണ്ടല്ല.." ഈ സര്‍ക്കാരിനായി 1500 ബസുകളുടെ ഓ൪ഡ൪ കീശയിലാക്കി ടാറ്റ!
ടാറ്റ നെക്‌സോണിലും നെക്‌സോൺ ഇവിയിലും സമാനമായ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതുക്കിയ ടാറ്റ ഹാരിയറും സഫാരിയും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരാൻ സാധ്യതയുണ്ട്. എങ്കിലും ടീസർ നിലവിലുള്ള ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് കാണിക്കുന്നു. കാര്യമായ അപ്‌ഡേറ്റിന് പകരം ടാറ്റയ്ക്ക് സഫാരിയുടെയും ഹാരിയറിന്റെയും പ്രത്യേക പതിപ്പുകൾ അവതരിപ്പിക്കാൻ കഴിയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ദീപാവലിക്ക് മുമ്പ്, ഉത്സവ സീസണിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് പുതിയ പതിപ്പുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
170 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടാറ്റ സഫാരിക്കും ഹാരിയറിനും കരുത്തേകുന്നത്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടുന്നു. പുതിയ മോഡലുകളുടെ പുതുക്കിയ പതിപ്പുകൾക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ലഭിക്കും. 1.2 ലീറ്റർ ടർബോ പെട്രോളും 1.5 ലീറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.