ഇലക്ട്രിക് എസ്‌യുവികളിലും ഈ സംവിധാനം നല്‍കാൻ ടാറ്റ

By Web TeamFirst Published Oct 3, 2022, 1:48 PM IST
Highlights

കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് ഹെഡ് ഷൈലേഷ് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തെ ജനപ്രിയ ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ഇലക്ട്രിക് പതിപ്പുകളിൽ ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് ഹെഡ് ഷൈലേഷ് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നെക്‌സോൺ , ഹാരിയർ , സഫാരി തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന നിലവിലുള്ള ഇലക്ട്രിക് ഉൽപ്പന്ന ശ്രേണികളിലൊന്നും കമ്പനി നിലവിൽ ഫോർ വീൽ ഡ്രൈവ് ട്രിം വാഗ്ദാനം ചെയ്യുന്നില്ല . ഫോർ ബൈ ഫോർ (4X4) അപ്‌ഗ്രേഡിനായി ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ശ്രേണിക്ക് മുകളിലുള്ള മോഡലുകളെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  2025-ഓടെ നിലവിലുള്ള നെയിംപ്ലേറ്റുകളും ചില പുതിയ മോഡലുകളും ഉൾപ്പെടെ പത്ത് ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ കമ്പനി ലക്ഷ്യമിടുന്നുണ്ട്.  

പാവങ്ങളെ മറക്കാതെ ടാറ്റ; 315 കിമി മൈലേജില്‍ മോഹവിലയില്‍ പുത്തൻ ടിയാഗോ!

"ഇലക്‌ട്രിക് വാഹനങ്ങളിൽ ഫോർ വീൽ ഡ്രൈവ് പരീക്ഷിക്കുക എന്നതായിരിക്കും ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ ഭാവി എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പിൽ ഞങ്ങൾ ഇത് ചെയ്യാൻ പോകുകയാണ്.." ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയുടെ പുതിയ പത്ത് ഇലക്ട്രിക് മോഡലുകളുടെ ചില പതിപ്പുകളില്‍ ഫോർ ബൈ ഫോർ ശേഷി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോർ വീൽ ഡ്രൈവ് മെക്കാനിസം ഒരു വാഹനത്തിന്റെ നാല് ചക്രങ്ങളിലേക്കും പവർ നല്‍കാൻ അനുവദിക്കുന്നു, ഇത് എല്ലാത്തരം ഓഫ് റോഡ് ഭൂപ്രദേശങ്ങളെയും മറികടക്കാൻ പ്രാപ്‍താമാക്കും. എതിരാളി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതിനകം തന്നെ XUV 700, സ്‍കോര്‍പിയോ എൻ , ഥാര്‍, അള്‍ടുറാസ് ജി4 തുടങ്ങിയ വിവിധ മോഡലുകളിൽ അത്തരം ട്രാൻസ്‍മിഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഇടത്തരം എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കിയും ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി) ട്രിം അവതരിപ്പിച്ചിരുന്നു.

നിലവിൽ ഡീസൽ പവർട്രെയിനിൽ മാത്രം വരുന്ന ഹാരിയറും സഫാരിയും 4X4 നവീകരണത്തിനായി പരിഗണിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായി , ആഭ്യന്തര വിപണിയിൽ വിൽപ്പന വളരെ കുറവായതിനാൽ ഇത്തരമൊരു നീക്കത്തിന് സാധ്യത കുറവാണെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഡീസൽ കാറുകളുടെ ഭാവിയെക്കുറിച്ച് സംസാരിച്ച ശൈലേഷ് ചന്ദ്ര, ഇടത്തരം മുതൽ ഉയർന്ന എസ്‌യുവി സെഗ്‌മെന്റുകളിൽ കുറച്ച് സമയത്തേക്ക് ഈ ഇന്ധനം പ്രസക്തമായി തുടരുമെന്നും വ്യക്തമാക്കി. 

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

click me!