നെക്സോണും ഫോര്‍ച്യൂണറും കൂട്ടിയിടിച്ചു, ഒരു പോറലുമേല്‍ക്കാതെ നെക്സോണ്‍ യാത്രികര്‍!

By Web TeamFirst Published Apr 3, 2020, 3:39 PM IST
Highlights

ഒരു ടൊയോട്ട ഫോര്‍ച്യൂണറും നെക്സോണുമാണ് അപകടത്തില്‍പ്പെട്ടത്. 

ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ആദ്യമായി സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

ഇപ്പോള്‍ നെക്സോണ്‍ അപകടത്തില്‍പ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ടൊയോട്ട ഫോര്‍ച്യൂണറും നെക്സോണുമാണ് അപകടത്തില്‍പ്പെട്ടത്. ടൊയോട്ട ഫോർച്യൂണറുമായി കൂട്ടിയിടിച്ചിട്ടും നെക്സോണ് കാര്യമായ തകരാർ സംഭവിച്ചില്ലെന്നും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ അപകടത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർച്യൂണറിനേറ്റ ആഘാതം ശക്തമായിരുന്നു. ചിത്രങ്ങളിൽ കാണുന്നത് പോലെ, ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.  എന്നാൽ ഫോര്‍ച്യൂണറിന്‍റെ പരിക്ക് കൂടുതല്‍ രൂക്ഷമായിരുന്നുവെന്നും നെക്സോണിലെ യാത്രക്കാർക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നെക്സോണിന്‍റെ ക്രേസ് മോഡലാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന. 

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.  നെക്‌സോണിന്‍റെ വിൽപ്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് വിപണിയിലെത്തിയത്. 110പിഎസ് ടർബോ ചാർജ്ഡ് എൻജിന്‍, 1.5ലി റെവോടോർക് ഡീസൽ എഞ്ചിൻ,  1.2ലി റെവോട്രോൺ പെട്രോൾ എന്നിങ്ങനെ എഞ്ചിൻ ഓപ്‍ഷനുകളിലാണ് വാഹനം എത്തുന്നത്. മാനുവൽ അല്ലെങ്കിൽ എഎംടി 6സ്പീഡ്  ആണ് ട്രാൻസ്‍മിഷൻ. എക്കോ,  സിറ്റി,  സ്പോർട്ട് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകള്‍ വാഹനത്തിലുണ്ട്. 
 

click me!