സിഎൻജി ഹൃദയങ്ങളുമായി ടാറ്റ, ഏത് വണ്ടിക്കെന്ന ആകാംക്ഷയില്‍ ടാറ്റാ പ്രേമികള്‍!

By Web TeamFirst Published Oct 4, 2022, 3:09 PM IST
Highlights

വരാനിരിക്കുന്ന സിഎൻജി മോഡലുകളുടെ പേരുകൾ കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് നെക്‌സോൺ, പഞ്ച്, ആൾട്രോസ് വേരിയന്റുകളായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മീപഭാവിയിൽ തന്നെ സിഎൻജി മോഡൽ ശ്രേണി വിപുലീകരിക്കാൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.  പ്രസക്തമായ എല്ലാ സെഗ്‌മെന്റുകളിലും കൂടുതൽ സിഎൻജി വേരിയന്റുകൾ പുറത്തിറക്കാൻ കമ്പനി ആലോചിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

വരാനിരിക്കുന്ന സിഎൻജി മോഡലുകളുടെ പേരുകൾ കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് നെക്‌സോൺ, പഞ്ച്, ആൾട്രോസ് വേരിയന്റുകളായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ നെക്‌സോൺ സിഎൻജിയും ആൾട്രോസ് സിഎൻജിയും നേരത്തെ തന്നെ എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പാവങ്ങളെ മറക്കാതെ ടാറ്റ; 315 കിമി മൈലേജില്‍ മോഹവിലയില്‍ പുത്തൻ ടിയാഗോ!

ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം 1.2 റെവോട്രോൺ ടർബോ പെട്രോൾ എഞ്ചിനുമായി ടാറ്റ നെക്‌സോൺ സിഎൻജി വരാൻ സാധ്യതയുണ്ട്. സ്റ്റാൻഡേർഡ് മോഡലിൽ, പെട്രോൾ യൂണിറ്റ് 120bhp കരുത്തും 170Nm ടോർക്കും നൽകുന്നു. സിഎൻജി പതിപ്പിന്റെ പവർ ഫിഗർ 15 ബിഎച്ച്പി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ടാറ്റ അള്‍ട്രോസ് സിഎൻജി 1.2L ടർബോ പെട്രോൾ മോട്ടോറിനൊപ്പം CNG കിറ്റും നൽകും. യൂണിറ്റ് 110 ബിഎച്ച് മൂല്യവും 140 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. എന്നിരുന്നാലും, സി‌എൻ‌ജി ആൾ‌ട്രോസിന്റെ പവറും ടോർക്ക് ഔട്ട്‌പുട്ടുകളും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അല്പം കുറവായിരിക്കാം. ടാറ്റ നെക്സോണ്‍ സിഎൻജി, അള്‍ട്രോസ് സിഎൻജി എന്നിവയ്ക്ക് അവയുടെ സ്റ്റാൻഡേർഡ് പെട്രോൾ എതിരാളികളേക്കാൾ മൈലേജ് കൂടുതലായിരിക്കും. 

വരാനിരിക്കുന്ന ടാറ്റ സിഎൻജി മോഡലുകൾ നിലവിലുള്ള കാറുകളുടെ മിഡ്-സ്പെക്ക്, ടോപ്പ് ട്രിമ്മുകളെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും. ഈ വേരിയന്റുകളുടെ വില അവയുടെ സ്റ്റാൻഡേർഡ് എതിരാളികളേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലായിരിക്കും.  

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

ടാറ്റയുടെ ഭാവി പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, കമ്പനി ഉടൻ തന്നെ കൂടുതൽ ഫീച്ചറുകളോടെ ടിയാഗോ ഇവി അവതരിപ്പിക്കും. ഹാരിയർ, സഫാരി എസ്‌യുവി മോഡൽ ലൈനപ്പ് അടുത്ത വർഷം അപ്‌ഡേറ്റ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. രണ്ട് എസ്‌യുവികളും ADAS (നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി ക്യാമറ എന്നിവയുമായി വരാൻ സാധ്യതയുണ്ട്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകളും അപ്‌ഡേറ്റ് ചെയ്യും.

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ഇലക്ട്രിക് പതിപ്പുകളിൽ ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  നെക്‌സോൺ , ഹാരിയർ , സഫാരി തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന നിലവിലുള്ള ഇലക്ട്രിക് ഉൽപ്പന്ന ശ്രേണികളിലൊന്നും കമ്പനി നിലവിൽ ഫോർ വീൽ ഡ്രൈവ് ട്രിം വാഗ്ദാനം ചെയ്യുന്നില്ല . ഫോർ ബൈ ഫോർ (4X4) അപ്‌ഗ്രേഡിനായി ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ശ്രേണിക്ക് മുകളിലുള്ള മോഡലുകളെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  2025-ഓടെ നിലവിലുള്ള നെയിംപ്ലേറ്റുകളും ചില പുതിയ മോഡലുകളും ഉൾപ്പെടെ പത്ത് ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ കമ്പനി ലക്ഷ്യമിടുന്നുണ്ട്.  

click me!