ടാറ്റയുടെ പഞ്ച് ഒക്ടോബര്‍ 18ന് നിരത്ത് തൊടും

Web Desk   | Asianet News
Published : Oct 14, 2021, 09:29 PM IST
ടാറ്റയുടെ പഞ്ച് ഒക്ടോബര്‍ 18ന് നിരത്ത് തൊടും

Synopsis

ടാറ്റയുടെ (Tata Motors) പുതിയ മൈക്രോ എസ്‍യുവി (Micro SUV) 2021 ഒക്ടോബർ 18 ന് ഇന്ത്യയിൽ  പുറത്തിറക്കും

ടാറ്റയുടെ (Tata Motors) പുതിയ മൈക്രോ എസ്‍യുവി (Micro SUV) 2021 ഒക്ടോബർ 18 ന് ഇന്ത്യയിൽ  പുറത്തിറക്കും എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ മിനി എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് 2021 ഒക്ടോബർ 4 ന് ആരംഭിച്ചിരുന്നു.  21,000 രൂപ എന്ന പ്രാരംഭ ടോക്കൺ നിരക്കിലാണ് ബുക്കിംഗ് ആരംഭിച്ചത്. ടാറ്റ നെക്സോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവ അടങ്ങിയ ടാറ്റ മോട്ടോഴ്‍സിലെ ഏറ്റവും എസ് യു വി നിരയിലെ ഏറ്റവും ചെറിയ എസ് യു വിയാണ് ടാറ്റ പഞ്ച്.

ടാറ്റ പഞ്ച്  നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിവയാണ്​ ട്രിമ്മുകൾ.  ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ