പെട്രോൾ, ഇലക്ട്രിക് പവർട്രെയിനുകളില്‍ ടാറ്റ സിയറ

By Web TeamFirst Published Jan 16, 2023, 3:24 PM IST
Highlights

ടാറ്റ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ ഉയർന്ന ശേഷിയുള്ള ബാറ്ററി പാക്ക് സിയറ ഇലക്‌ട്രിക്കിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ ടാറ്റ സിയറ എസ്‌യുവി അടുത്തിടെ ഓട്ടോ എക്‌സ്‌പോ 2023-ൽ അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. വാഹനം 2025-ൽ നിരത്തിലിറങ്ങും. ടാറ്റയുടെ ഉൽപ്പന്ന ശ്രേണിയിൽ, സഫാരി എസ്‌യുവിക്ക് മുകളിൽ സിയറ മത്സരിക്കും. മഹീന്ദ്ര സ്കോർപ്പിയോ-എൻ ആയിരിക്കും മുഖ്യ എതിരാളി.  വിശാലമായ വിപണി ലക്ഷ്യമിട്ട്, കമ്പനി പെട്രോൾ, ഇലക്ട്രിക് എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളില്‍ മോഡല്‍ അവതരിപ്പിക്കും. ടാറ്റ ഇതുവരെ അതിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല.

ടാറ്റ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ ഉയർന്ന ശേഷിയുള്ള ബാറ്ററി പാക്ക് സിയറ ഇലക്‌ട്രിക്കിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തേത് 40.5kWh ബാറ്ററി പാക്കിലാണ് വരുന്നത്, ഒറ്റ ചാർജിൽ ARAI അവകാശപ്പെടുന്ന 437km റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് ഇലക്ട്രിക് മോട്ടോറും ഉണ്ട്. ഈ സജ്ജീകരണം 143 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നൽകുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തിയ കമ്പനിയുടെ പുതിയ ടർബോചാർജ്ഡ് ഗ്യാസോലിൻ മോട്ടോറുകളിലൊന്ന് പുതിയ ടാറ്റ സിയറ പെട്രോൾ പതിപ്പിൽ ഉപയോഗിച്ചേക്കാം.

1.2L, 3-സിലിണ്ടർ, 1.5L, 4-സിലിണ്ടർ പെട്രോൾ യൂണിറ്റുകൾ യഥാക്രമം 225Nm-ൽ 125PS-ഉം 280Nm-ൽ 170PS-ഉം നൽകുന്നു. ആദ്യത്തേത് നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയിലും ഉപയോഗിക്കാമെങ്കിലും, രണ്ടാമത്തേത് ഹാരിയർ, സഫാരി പെട്രോൾ പതിപ്പുകൾക്ക് കരുത്ത് പകരും.

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, ടാറ്റ സിയറ പെട്രോൾ പതിപ്പ് അതിന്റെ ഇലക്ട്രിക് പതിപ്പിൽ നിന്ന് അല്‍പ്പം വ്യത്യസ്‍തമായിരിക്കും. പ്രൊഡക്ഷൻ-റെഡി പതിപ്പ് അടുത്തിടെ പ്രദർശിപ്പിച്ച മോഡലിന് അനുസൃതമായി തുടരാൻ സാധ്യതയുണ്ട്. പുതിയ ഫോക്‌സ് ഗ്രിൽ, സ്‌പോർട്ടി ഫ്രണ്ട് ബമ്പർ, ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ വീലുകൾ, ബ്ലാക്ക്-ഔട്ട് സി, ഡി പില്ലറുകൾ, വലിയ ഗ്ലാസ്‌ഹൗസ് എന്നിവ സിയറ ഇവിയുടെ സവിശേഷതകളാണ്. ഇത് പരന്ന ബോണറ്റിനൊപ്പം നേരായ നിലപാട് വഹിക്കുന്നു.

ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയെ വെല്ലുവിളിക്കുന്നതിനായി ഉയർന്ന മത്സരാധിഷ്ഠിത മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കടക്കാൻ ടാറ്റ മോട്ടോഴ്‌സും പദ്ധതിയിട്ടിട്ടുണ്ട്. ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ   ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കര്‍വ്വ് ആശയത്തെ അടിസ്ഥാനമാക്കിയാണ് മോഡൽ .

click me!