പരസ്യ ബോര്‍ഡ് രക്ഷകനായി, പുഴയില്‍ പതിക്കാതെ കാര്‍ തൂങ്ങിയാടി!

Published : Aug 19, 2022, 10:44 AM IST
പരസ്യ ബോര്‍ഡ് രക്ഷകനായി, പുഴയില്‍ പതിക്കാതെ കാര്‍ തൂങ്ങിയാടി!

Synopsis

ബോർഡിന്റെ ബലത്തില്‍ മാത്രമാണ് കാർ താഴെ പുഴയിലേക്ക് മറിയാതെ നിന്നത് എന്ന് ഓടിക്കൂടിയ നാട്ടുകാർ പറയുന്നു.

റോഡില്‍ നിന്നും വമ്പന്‍ താഴ്‍ചയിലേക്ക് മറിഞ്ഞ കാര്‍ പുഴയില്‍ പതിക്കുന്നത് തടഞ്ഞത് പരസ്യ ബോര്‍ഡ്.  ആര്യങ്കാവ് ദേശീയപാതയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇടപ്പാളയം ലക്ഷംവീടിനും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും ഇടയ്ക്കുള്ള ദേശീയ പാതയിലായിരുന്നു അപകടം. 

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

പുനലൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴ്‍ചയിലേക്ക് മറിയുകയായിരുന്നു. വാഹനം മറിഞ്ഞതിന് 25 അടി താഴ്ചയിലെ കഴുതുരുട്ടി പുഴയാണ്.  എന്നാല്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോർഡിൽ തട്ടി കാര്‍ നിന്നതിനാൽ വാഹനം പുഴയില്‍ പതിക്കാതെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാരാണ് കാർ ഡ്രൈവറെ രക്ഷിച്ചത്. ഇവിടെ 25 അടി താഴ്ചയിൽക്കൂടിയാണു കഴുതുരുട്ടി ആറ് ഒഴുകുന്നത്. കാറിന്റെ മുൻവശത്തെ രണ്ട് ടയറുകളും സംരക്ഷണഭിത്തി തകര്‍ത്ത് മുന്നോട്ട് പോയിരുന്നു. ബോർഡിന്റെ ബലത്തില്‍ മാത്രമാണ് കാർ താഴേക്ക് മറിയാതെ നിന്നത് എന്ന് ഓടിക്കൂടിയ നാട്ടുകാർ പറയുന്നു.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

അതേസമയം സംസ്ഥാനത്തെ മറ്റ് റോഡപകട വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ന് ഞെട്ടിക്കുന്ന അപകട വാര്‍ത്തകളാണ് വിവിധ ജില്ലകളില്‍ നിന്നും പുറത്തുവരുന്നത്.  മൂന്നിടത്തായി ഇന്നുണ്ടായ വാഹനാപകടങ്ങളിൽ നാല് പേ‍ര്‍ക്ക് ജീവന്‍ നഷ്‍ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തും കോഴിക്കോടും കണ്ണൂരിലുമാണ് അതിദാരുണമായ അപകടങ്ങൾ നടന്നത്. കൊല്ലത്ത് നടന്ന അപകടത്തിലാണ് മൂന്ന് മരണം സംഭവിച്ചത്.

കൊല്ലം താന്നിയിൽ നടന്ന വാഹനാപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികളാണ് മരിച്ചത്. കൊല്ലം പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. താന്നി ബീച്ചിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇവര്‍ മൂന്ന് പേരും ഒരുമിച്ച് സഞ്ചരിച്ച ബൈക്ക് ടെട്രാ പോഡിൽ ഇടിച്ച് വീണ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

രാവിലെ കോഴിക്കോടായിരുന്നു രണ്ടാമത്തെ അപകടം. താമരശേരിക്ക് അടുത്ത് ചുങ്കത്ത് ടിപ്പർ ലോറി ഇടിച്ചാണ് യുവതി മരിച്ചത്. ഫാത്തിമ സാജിദ എന്ന ചുങ്കം സ്വദേശിയായ 30കാരിയാണ് മരിച്ചത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം നടന്നത്. കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുകയായിരുന്നു ഫാത്തിമ സാജിത. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇവരെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടിപ്പ‍ര്‍ ലോറിയും ഇതിന്റെ ഡ്രൈവറും ഇപ്പോൾ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ ലോറിയെന്നും പൊലീസ് അറിയിച്ചു.

ഏഴുതവണ കരണം മറിഞ്ഞ് ടിയാഗോ, പോറലുപോലുമില്ലാതെ യാത്രികര്‍, കയ്യടിച്ച് ജനം!

കണ്ണൂർ കണ്ണപുരത്താണ് മൂന്നാമത്തെ അപകടം. ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന് തീ പിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാരുതി സ്വിഫ്റ്റ് കാറും ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും കാര്‍ യാത്രികനും പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം