കൊവിഡ് കാലം കഴിഞ്ഞാല്‍ വാഹനവിപണിയില്‍ ഉണ്ടാകുന്ന പ്രധാനമാറ്റം ഇതാണ്!

By Web TeamFirst Published May 4, 2020, 12:42 PM IST
Highlights

കൊവിഡ്19 നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കൊവിഡ്19 നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വൈറസ് ഭീതിയും വൃത്തിക്കുറവും മൂലം സ്പര്‍ശനരഹിതമായി വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യം വര്‍ധിക്കുമെന്നും ആളുകളെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഇ.വൈ റിപ്പോര്‍ട്ടിലുണ്ട്. ഇതുമൂലം വാഹന വില്പന വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രാജ്യത്ത് ആളുകള്‍ വാഹനം വാങ്ങുന്നതിനു മുമ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണെങ്കിലും കാറുകളുടെ ഓണ്‍ലൈന്‍ വില്പന കുറവാണ്. പരിമിതമായ അറിവും സൗകര്യക്കുറവുമാണ് ആളുകളെ ഓണ്‍ലൈന്‍ വാങ്ങലില്‍നിന്ന് അകറ്റുന്നത്.

ലോക്ക് ഡൗണിനിടെ ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, മെഴ്‌സിഡസ്, ഫിയറ്റ്-ക്രൈസ്ലര്‍ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരുന്നു. ക്ലിക്ക് ടു ഡ്രൈവ് എന്നാണ് ടാറ്റയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമിന്‍റെ പേര്. ക്ലിക്ക് ടു ബൈ ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമാണ്. 

എന്നാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞാലും ഡീലര്‍മാരുടെ പ്രാധാന്യം കുറയില്ല എന്നാണ് റിപ്പോര്‍ട്ടുകല്‍. ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ഡീലര്‍മാരെ ആശ്രയിക്കേണ്ടതായി വരും.

click me!