ഇന്ത്യയോട് അവസാന "ടാറ്റാ ബൈ ബൈയും" പറഞ്ഞ് ഫോര്‍ഡ്, ആ കിടിലന്‍ പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് സ്വന്തം!

By Web TeamFirst Published Aug 8, 2022, 1:19 PM IST
Highlights

ഫോർഡിന്റെ സാനന്ദ് പ്ലാന്റിൽ പ്രതിവർഷം 300,000 ഇവികൾ നിർമ്മിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. ഇത് പ്രതിവർഷം 425,000 യൂണിറ്റായി ഉയർത്തും.

ന്ത്യ വിട്ട ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡ് ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് ഇനി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് സ്വന്തം. ടാറ്റാ മോട്ടോഴ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎൽ) ഫോര്‍ഡും തമ്മില്‍ ഗുജറാത്തിലെ സാനന്ദിലുള്ള എഫ്‌ഐപിഎല്ലിന്റെ നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള യൂണിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റിൽ (യുടിഎ) കഴിഞ്ഞ ദിവസം ഒപ്പുവച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

"നീ വിട പറയുമ്പോള്‍.." ഇന്ത്യയിലെ അവസാന വണ്ടിയും ഇറങ്ങി, ഗുഡ് ബൈ ഫോര്‍ഡ്!

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.

മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

അതേസമയം പ്ലാന്‍റിലെ എഞ്ചിന്‍ നിര്‍മ്മാണ കേന്ദ്രം ഫോർഡ് ഇന്ത്യ തുടർന്നും പ്രവർത്തിപ്പിക്കുമെന്നും പ്രസ്‍താവനയിൽ പറയുന്നു. പവർട്രെയിൻ നിർമാണ പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയിൽ നിന്ന് പരസ്പര സമ്മതത്തോടെ പാട്ടത്തിനെടുത്തായിരിക്കും ഫോര്‍ഡിന്‍റെ എഞ്ചിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.  കൂടാതെ, ഫോര്‍ഡ് ഇന്ത്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ FIPL ന്റെ പവർട്രെയിൻ നിർമ്മാണ പ്ലാന്റിലെ യോഗ്യരായ ജീവനക്കാർക്ക് ജോലി വാഗ്ദാനം ചെയ്യാൻ സമ്മതിച്ചതായും ടാറ്റ മോട്ടോഴ്‍സ് അവകാശപ്പെടുന്നു. ഇരു കമ്പനികളും അന്തിമ കരാറിൽ ഒപ്പുവെച്ചിരിക്കെ, ഇടപാട് അവസാനിപ്പിക്കുന്നത് സർക്കാരിന്‍റെ അംഗീകാരത്തിനും പതിവ് വ്യവസ്ഥകളുടെ നിർവഹണത്തിനും വിധേയമാണ്.

എഫ്‌ഐപിഎല്ലിൽ ഒപ്പുവച്ച കരാർ എല്ലാ പങ്കാളികൾക്കും പ്രയോജനകരമാണെന്നും ടാറ്റ മോട്ടോഴ്‌സിന്റെ വിപണി നില കൂടുതൽ ശക്തിപ്പെടുത്താനുള്ള ശക്തമായ അഭിലാഷത്തെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നും കരാറിനെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്‌ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റ്, ഇലക്ട്രിക് വാഹന വിഭാഗത്തിൽ അതിന്റെ നേതൃസ്ഥാനം കെട്ടിപ്പടുക്കുന്നത് തുടരുകയാണെന്നും ഭാവിയിൽ ഒരുങ്ങുന്ന ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള പുരോഗമനപരമായ ഒരു ചുവടുവെപ്പ് നടത്തുന്നതിലൂടെ ഇത് ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വളർച്ചയും വികാസവും ത്വരിതപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

click me!