സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറിലേക്ക് മാറിക്കയറി ജിതിൻ, ഹോണ്ട ഡിയോയുമായി മുങ്ങി യുവതി!

By Web TeamFirst Published Sep 23, 2022, 9:07 AM IST
Highlights

ജിതിൻ തന്‍റെ കാറിലേക്ക് യാത്ര മാറ്റിയപ്പോൾ ഡിയോ സ്‍കൂട്ടർ ഓടിച്ചുപോയത് ജിതിൻറെ പെണ്‍ സുഹൃത്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. സംഭവം നടന്ന് രണ്ടര മാസത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ആക്രമണം നടന്ന അന്നുമുതല്‍ ശ്രദ്ധാകേന്ദ്രമായ ഒരു വാഹനമാണ് അക്രമി ഉപയോഗിച്ച ഹോണ്ട ഡിയോ സ്‍കൂട്ടര്‍. ഡിയോ സ്‍കൂട്ടറില്‍ എത്തി ഏകെജി സെന്‍ററിന് നേരെ സ്‍ഫോടക വസ്‍തു എറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡിയോ സ്‍കൂട്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

യൂത്തന്മാരെ ഭ്രമിപ്പിക്കാൻ ഹോണ്ട, ഇടിവെട്ട് ഫീച്ചറുകളുമായി പുത്തൻ ഡിയോ!

ഇതോടെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഡിയോ സ്‍കൂട്ടര്‍ ഉടമകളെ പൊലീസ് ചോദ്യം ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അക്രമി ഉപയോഗിച്ച വാഹനം ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ ഡിയോ കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ടായ ജിതിനെ അറസ്റ്റ് ചെയ്‍തിരിക്കുന്നത്.  ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്‍തിട്ടില്ലെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

അതേസമയം ഡിയോ സ്‍കൂട്ടര്‍ ഉടമകളെ പരിശോധനയ്ക്ക് വിധേയരാക്കി എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ക്രൈം ബ്രാഞ്ചിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബെറിഞ്ഞയാൾ ഹോണ്ട ഡിയോ സ്‍കൂട്ടറിലാണ് വന്നത് എന്ന് വ്യക്തമായതിനെ തുടർന്ന് 17,333 വാഹനങ്ങൾ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കി എന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കോൾ ഡീറ്റൈൽസും പരിശോധിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. വിവിധ പാർട്ടികളുടെ ഹിറ്റ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കുറ്റകൃത്യം നടത്തിയത് ജിതിനാണെന്നു രഹസ്യവിവരം ലഭിച്ചതെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇപ്പോഴും ജിതിൻ കൃത്യം നടത്താൻ ഉപയോഗിച്ച ഹോണ്ട ഡിയോ സ്‍കൂട്ടര്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.  

'തുമ്പായത് ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും, ഷൂവും, അന്ന് ഉപയോഗിച്ച ഫോണ്‍ വിറ്റു', കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിന്‍

ശാത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമനുസരിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഹോണ്ട ഡിയോ സ്‍കൂട്ടറില്‍ എത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അവിടെ നിന്ന് പ്രതി കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറിലേക്ക് മാറിക്കയറി. കെഎസ്ഇബി ഉപയോഗത്തിന് കരാർ കൊടുത്ത ഈ കാർ ജിതിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ജിതിൻ തന്‍റെ കാറിലേക്ക് യാത്ര മാറ്റിയപ്പോൾ ഡിയോ സ്‍കൂട്ടർ ഓടിച്ചുപോയത് ജിതിൻറെ പെണ്‍ സുഹൃത്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരാണ് സ്‍‍കൂട്ടർ എത്തിച്ചു എന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം ജിതിൻ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്ന് മൊബൈൽ ടവർ പരിശോധനയിലും തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോർമാറ്റ് ചെയ്താണ് ജിതിൻ ഹാജരാക്കിയത്.

സ്ഫോടക വസ്തുവെറിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ അഞ്ച് ദിവസത്തിന് ശേഷം വിറ്റു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത നിറത്തിലുള്ള ബ്രാൻഡഡ് ടീഷർട്ടും, ഷൂവുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ടീ ഷർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയിൽ ഇതേ ടീ ഷർട്ട് വാങ്ങിയ 14 പേരിൽ ഒരാള്‍ ജിതിനാണെന്ന് തെളിഞ്ഞു. ഇതേ ടീ ഷർട്ടും ഷൂവും ധരിച്ചുള്ള പടം ജിതിൻെറ ഫോണിൽ നിന്നും ഫൊറൻസിക് സംഘം കണ്ടെത്തി. 

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസൻസ്, കിടിലൻ നീക്കവുമായി ഗതാഗത വകുപ്പ്!

സ്ഫോടക വസ്തു എറിയാൻ എത്തിയ ഡിയോ സ്‍കൂട്ടര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ഇതുവരെ ലഭിക്കാത്തതുകൊണ്ടു തന്നെ ജിതിന്‍റെ വനിതാ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഗ്രേ കളറിലെ ഡിയോ സ്‍കൂട്ടർ എവിടെ, അക്രമത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ, സ്ഫോടകവസ്‍തു എവിടുന്ന് കിട്ടി തുടങ്ങി ഇനിയും നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്രൈംബ്രാഞ്ച് തേടുന്നുണ്ട്. 

സിപിഎം പ്രവർത്തകർ കെപിസിസി ഓഫിസ് ആക്രമിച്ചതിന്റെയും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിനായി വന്നത് സുഹൃത്തിന്റെ വാഹനത്തിലാണ്. സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നാണ് മൊഴി. പ്രതിയുടെ സുഹൃത്തുക്കളായ പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചാണ് കുറ്റകൃത്യം ചെയ്തത്. സംഭവം നടന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും വാഹനവും കണ്ടെത്താൻ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. പ്രതിയുടെ പേരില്‍ വേറെയും കേസുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

 കളി ഇങ്ങോട്ട് വേണ്ട, 'ആക്ടീവാണ്' ഹോണ്ട; കഴിഞ്ഞ മാസം വിറ്റത് ഇത്രയും ലക്ഷം ടൂവീലറുകള്‍!

click me!