സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ വാങ്ങുന്നോ? ഈ ചതിക്കുഴികളില്‍ വീഴരുതേ!

By Web TeamFirst Published Aug 12, 2022, 3:10 PM IST
Highlights

നിങ്ങൾ സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ ഒരെണ്ണം തിരഞ്ഞെടുക്കാന്‍ തുടങ്ങുന്നതിനുമുമ്പ്,  ആദ്യം പരിഗണിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ന്ത്യന്‍ എംപിവി വിപണിയിലെ മുടിചൂടാമന്നനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ മൾട്ടി പർപ്പസ് യൂട്ടിലിറ്റി വാഹനം അല്ലെങ്കിൽ എംപിവി ആണ് ഇന്നോവ ക്രിസ്റ്റ. ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വിജയം നേടിയ ഒരു മോഡലായിരുന്ന ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ഇന്നോവ ആദ്യം വിപണിയില്‍ എത്തിയത്.

2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്ന ഇന്നോവയുടെ രണ്ടാം തലമുറയെ 2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍ വാഹനത്തിനു  ടൊയോട്ട കിര്‍ലോസ്‍കര്‍ മോട്ടോര്‍ കോര്‍പറേഷന്‍ നല്‍കിയ ഓമനപ്പേര്. 

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ എം‌പി‌വി വിപണിയില്‍ എത്തിയിട്ട് ഇതിനകം ആറ് വർഷത്തോളമേ ആയിട്ടുള്ളൂ. അതിനാൽ നിങ്ങൾ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ ക്രിസ്റ്റ വാങ്ങുകയാണെങ്കില്‍ ഓപ്ഷനുകൾക്ക് ക്ഷാമം ഉണ്ടാകില്ല. എന്നിരുന്നാലും, നിങ്ങൾ സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ ഒരെണ്ണം തിരഞ്ഞെടുക്കാന്‍ തുടങ്ങുന്നതിനുമുമ്പ്,  ആദ്യം പരിഗണിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ഗുണങ്ങള്‍
എടുത്തുപറയേണ്ട കാര്യം ഇന്നോവ ക്രിസ്റ്റയുടെ നിർമാണ നിലവാരത്തെപറ്റിയാണ്. നല്ല രീതിയിൽ നിർമ്മിച്ച കാറാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. വാഹനത്തിന്‍റെ ഫിറ്റും ഫിനിഷും മികച്ചതാണ്. കാർ നന്നായി പരിപാലിക്കുകയാണെങ്കിൽ, അത് വർഷങ്ങളോളം നിങ്ങളെ സേവിക്കും എന്നുറപ്പ്. ഇന്നോവ ക്രിസ്റ്റ വിശാലവും സവിശേഷതകൾ നിറഞ്ഞതുമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ശക്തമായ എസി, ഓപ്‌ഷണൽ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ നിങ്ങൾക്ക് ലഭിക്കും. ഏഴ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സഹായങ്ങളും ഇതിന് ലഭിക്കുന്നു. ടൊയോട്ടയുടെ ശക്തമായ വിൽപ്പനാനന്തര സേവനമാണ് ഇന്നോവ ക്രിസ്റ്റയുടെ മറ്റൊരു മികച്ച ഗുണം. 

എഞ്ചിനിലെ വിചിത്ര ശബ്‍ദം, എണ്ണയുടെ കുഴപ്പമെന്ന് കിയ; അതേ എണ്ണ ഇന്നോവയില്‍ ഒഴിച്ച ഉടമ ഞെട്ടി!

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. രണ്ടും ഓട്ടോമാറ്റിക് ഓപ്ഷനുമായാണ് വരുന്നത്. രണ്ടും വളരെ ശക്തമാണ്. എന്നിരുന്നാലും, ഡീസൽ പതിപ്പ് തെരെഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

ന്യൂനതകൾ
ഇനി സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവയുടെ ചില പോരായ്‍മകളും അറിഞ്ഞിരിക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഏഴ് വർഷം മുമ്പ് പുറത്തിറക്കിയതാണ്. പക്ഷേ ഇതിന് ഇപ്പോഴും വലിയ മൂല്യമുണ്ട്. അതിനാൽ, സെക്കന്‍ഡ് ഹാന്‍ഡ് മോഡലിന് പോലും വില കാര്യമായി കുറയില്ല. അതായത്, 12 ലക്ഷം രൂപയ്ക്ക് താഴെ പോലും ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ ക്രിസ്റ്റ ചിലപ്പോൾ വാങ്ങാൻ കിട്ടിയേക്കില്ല എന്ന് ചുരുക്കം.

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

എന്നാല്‍ ന്യൂജന്‍ എസ്‌യുവികളെ പോലെ സൺറൂഫ്, വയർലെസ് ചാർജർ അല്ലെങ്കിൽ എയർ പ്യൂരിഫയർ പോലുള്ള കിടിലൻ ഫീച്ചറുകൾ നോക്കിയാൽ അതൊന്നും സെക്കൻഡ് ഹാൻഡ് ഇന്നോവ ക്രിസ്റ്റയിൽ ലഭിക്കുകയുമില്ല. മറ്റൊന്ന് ഇന്നോവ ക്രിസ്റ്റയുടെ ഇന്‍റീരിയറിലെ പ്ലാസ്റ്റിക്കിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികളാണ്. വാഹനത്തിന്‍റെ ക്യാബിൻ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഗുണനിലവാരം മികച്ചതല്ല എന്നാണ് പരാതികള്‍.

Source : Car And Bike

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

click me!