എന്നാല്‍ ഈ സംഭവത്തിലെ കൌതുകകരമായ മറ്റൊരു വസ്‍തുതയാണ് ഇപ്പോള്‍ വാഹന ലോകത്തെ സജീവ ചര്‍ച്ച. ഈ ചര്‍ച്ചയില്‍ ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് താരം. 

ടിക്കൊണ്ടിരിക്കുന്നതിനിടെ ഒരു കിയ സെല്‍റ്റോസ് എസ്‍യുവിക്ക് തീ പിടിച്ച സംഭവം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഹന ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രാജസ്ഥാനിലെ ജയ്‍പൂരിലെ ഒരു സെൽറ്റോസ് ഉടമയുടെ അനുഭവം കാര്‍ ടോഖ് ആണ് റിപ്പോര്‍ട്ട് ചെയ്‍തത്.

ഇന്നോവയെ 'സ്‍കെച്ച്' ചെയ്‍ത് അവന്‍ റോഡിലേക്ക്, ഇനി സംഭവിക്കുന്നത് കണ്ടറിയണം കോശീ..!

എന്നാല്‍ ഈ സംഭവത്തിലെ കൌതുകകരമായ മറ്റൊരു വസ്‍തുതയാണ് ഇപ്പോള്‍ വാഹന ലോകത്തെ സജീവ ചര്‍ച്ച. ഈ ചര്‍ച്ചയില്‍ ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് താരം. ഇന്നോവയെ താരമാക്കി മാറ്റിയ ആ ചര്‍ച്ച ഇങ്ങനെ. സെല്‍റ്റോസിന് തീ പിടച്ചതിന് ശേഷം സര്‍വ്വീസ് സെന്‍റര്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. പിന്നെയും എഞ്ചിനില്‍ നിന്ന് ചില വിചിത്ര ശബ്‍ദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉടമ വീണ്ടും കിയ സര്‍വ്വീസ് സെന്‍ററിലെത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ ഫ്യുവല്‍ ഇന്‍ജെക്ടര്‍ തകരാറിലായിരിക്കുന്നതായും മോശം ഇന്ധനം നിറച്ചതുകാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കിയ സർവീസ് സെന്റർ വാഹനത്തില്‍ നിന്നും ഈ ഇന്ധനം മുഴുവനും നീക്കം ചെയ്‍തു. 

അതേസമയം സെല്‍റ്റോസില്‍ നിന്ന് നീക്കം ചെയ്‍ത ഈ ഇന്ധനം ക്യാനില്‍ ശേഖരിച്ച സെല്‍റ്റോസ് ഉടമ തന്‍റെ മറ്റൊരു വാഹനമായ ടൊയോട്ട ഇന്നോവയുടെ ടാങ്കിലേക്ക് ഇതേ ഇന്ധനം ഒഴിച്ചു നോക്കി. എന്നാല്‍ പണി കിട്ടും എന്നാണ് കരുതിയത് എങ്കിലും തന്നെ അമ്പരപ്പിച്ചുകൊണ്ട് ഇന്നോവ കൂളായി ഓടിയതായും ഉടമ സാക്ഷ്യപ്പെടുത്തുന്നു. 

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

എന്തായാലും ഇനി സെല്‍റ്റോസ് വേണ്ട എന്ന ഉറച്ച നിലപാടിലാണ് ഉടമ എന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഏറ്റവും മികച്ച വിൽപ്പന നേടുന്ന മോഡലുകളില്‍ ഒണ് സെൽറ്റോസ്. ഒൻപത് മാസത്തെ ഉടമസ്ഥതയിൽ, സെൽറ്റോസിന് വിവിധ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒടുവില്‍ കാറിന് തീപിടിച്ചതാണ് ഉടമ പൂര്‍ണമായും തകര്‍ന്നത്.

കിയ സെൽറ്റോസ് HTX+ വേരിയന്റുമായി താൻ നേരിട്ട നിരവധി പ്രശ്‌നങ്ങൾ ഉടമ വെളിപ്പെടുത്തുന്നു. ഒൻപത് മാസത്തെ ഉടമസ്ഥതയിൽ, സെൽറ്റോസിന് വിവിധ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒടുവില്‍ കാറിന് തീപിടിച്ചതാണ് ഉടമയെ ഞെട്ടിച്ചത്. കാറില്‍ ജയ്പൂരിലേക്ക് പോകുന്നതിനിടെ കാറിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റ് രണ്ടാമതും പ്രവർത്തനം നിർത്തിയതായും ഉടമ പറയുന്നു. കാർ സർവീസ് സെന്ററിൽ എത്തിച്ച ശേഷം മെക്കാനിക്കുകൾ വാഹനം അറ്റകുറ്റപ്പണി നടത്തി. സർവീസ് സെന്‍ററിൽ എത്തിക്കാൻ വൈകിയിരുന്നുവെങ്കിൽ കാറിന് തീപിടിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ജീവനക്കാരൻ പറഞ്ഞത്. ഒരു മണിക്കൂർ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം യാത്ര തുടരുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. എഞ്ചിൻ ബേയിൽ നിന്ന് പുക ഉയരാൻ തുടങ്ങിയപ്പോൾ ഉടമ പെട്ടെന്ന് കാർ റോഡരികില്‍ നിർത്തി. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പെട്ടെന്ന് വെളളം കോരി ഒഴിച്ച് തീ കെടുത്തിയത്.

ടാറ്റയെ ഹ്യുണ്ടായി മലര്‍ത്തിയടിച്ചു, പക്ഷേ പത്തിൽ ആറും മാരുതി!

തീപിടിത്തത്തിൽ എഞ്ചിൻ ബേയിലും വയറിങ്ങും ഫ്യൂസ് ബോക്സും ഇന്ധന ലൈനുകളും മറ്റ് പല ഭാഗങ്ങളും ഉരുകുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സർവീസ് സെന്ററിന്റെ ആകെ എസ്റ്റിമേറ്റ് 6 ലക്ഷം രൂപയാണ്. ഇൻഷുറൻസ് ക്ലെയിം ചെയ്യാതെ സൗജന്യമായാണ് ഇത് നന്നാക്കിയത്.

കിയ സെൽറ്റോസ് ഉടൻ വിൽക്കുമെന്നും ഇനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഉടമ പറയുന്നത്. ഒമ്പത് മാസത്തെ തന്റെ ഉടമസ്ഥതയിൽ, കാർ മൂന്ന് മാസത്തോളം സർവീസ് സെന്ററിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിയ സർവീസ് മെക്കാനിക്കുകൾക്ക് കാറിനെക്കുറിച്ച് ശരിയായ പരിശീലനമോ അറിവോ ഇല്ലെന്നും ആവർത്തിച്ചുള്ള റിപ്പെയറുകൾക്ക് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്നോവയെ കരയിപ്പിച്ച് കിയ ചിരിക്കുന്നു, വാഹനലോകം അമ്പരന്ന് നില്‍ക്കുന്നു!

എന്തായാലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതൽ മികച്ച പ്രതിമാസ വിൽപ്പനയാണ് കിയ സെൽറ്റോസ് നേടുന്നത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്.