ഇനി കാർ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയില്‍ ഡീലര്‍മാര്‍, കാരണം ഇതാണ്!

By Web TeamFirst Published Aug 8, 2022, 3:56 PM IST
Highlights

കാർ വിൽപ്പന വേഗത്തിലാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് രാജ്യത്തെ ഓട്ടോമൊബൈൽ ഡീലര്‍മാരുടെ സംഘടനയായ ഫാഡ

പുതിയ ലോഞ്ചുകളും മെച്ചപ്പെട്ട ഉൽപ്പാദനവും മൂലം ഉത്സവ സീസണിൽ കാർ വിൽപ്പന വേഗത്തിലാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് രാജ്യത്തെ ഓട്ടോമൊബൈൽ ഡീലര്‍മാരുടെ സംഘടനയായ ഫാഡ (FADA). 

സാധാരണയായി രാജ്യത്തെ വാഹന വിൽപ്പനയിൽ ഉയർച്ച കാണാറുള്ള ഉത്സവ സീസൺ ഓഗസ്റ്റ് 11-ന് ആരംഭിക്കുന്ന രക്ഷാബന്ധൻ മുതല്‍ ഒക്‌ടോബർ 25-ന് ദീപാവലി വരെ നീണ്ടുനിൽക്കും. പുതിയ ലോഞ്ചുകളുടെ പിൻബലത്തിൽ പാസഞ്ചർ വാഹന വിൽപ്പനയുടെ കാര്യത്തിൽ ഈ വർഷത്തെ ഉത്സവ സീസൺ മികച്ചതായിരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഫാഡയുടെ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പിടിഐയോട് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുത്താണ് ഈ മൂവര്‍സംഘമെന്ന് ടാറ്റ, കാരണം ഇതാണ്! 

അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രമരഹിതമായ മൺസൂൺ, പണപ്പെരുപ്പ സമ്മർദങ്ങൾ, ചൈന-തായ്‌വാൻ യുദ്ധത്തിന്റെ ഭീഷണി എന്നിവ വ്യവസായം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 15,000 ഓട്ടോമൊബൈൽ ഡീലർമാരെയാണ് ഫാഡ പ്രതിനിധീകരിക്കുന്നത്.

വിതരണ ശൃംഖലയിലെ പ്രശ്‍നങ്ങൾ ഇപ്പോൾ ലഘൂകരിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും എങ്കിലും വിപണി വികാരങ്ങൾ ചലനമില്ലാതെ തുടരുകയാണെന്നും കിയ ഇന്ത്യ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. വിൽപനയുടെ കാര്യത്തിൽ നല്ലൊരു ഉത്സവ സീസണാണ് മുന്നിലുള്ളത് എന്ന ശുഭാപ്‍തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിനൊരു കാര്‍ സ്വന്തമാക്കാന്‍ കൊതിയുണ്ടോ? ഇതാ കിടിലന്‍ ഓഫറുകളുമായി ടാറ്റ!

ഉൽസവ സീസൺ അവസാനിക്കുന്നത് വരെ ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ച് ആഭ്യന്തര കമ്പനിക്ക് ആശങ്കയില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റ് പാസഞ്ചർ വെഹിക്കിൾ ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ശൈലേഷ് ചന്ദ്ര പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിൽ മികച്ച അർദ്ധചാലക ലഭ്യതയോടെ വാഹന വിതരണം മെച്ചപ്പെടുമെന്ന് വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നു. 

രാജ്യത്തെ യാത്രാ വാഹന മേഖലയിൽ കഴിഞ്ഞ വർഷം 9.41 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഈ വർഷം 12.53 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഏപ്രിലിന്റെ തുടക്കത്തിൽ, വ്യവസായ സ്റ്റോക്ക് ഏകദേശം 1.20 യൂണിറ്റായിരുന്നുവെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇത് ഇപ്പോൾ ഏകദേശം 2.12 ലക്ഷം യൂണിറ്റായി ഉയർന്നു. മൊത്തവ്യാപാരം ചില്ലറ വിൽപ്പനയെക്കാൾ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കാറുകള്‍ക്കായി ജനം തള്ളിക്കയറുന്നു, തലയില്‍ കൈവച്ച് മാരുതി!

അതേസമയം 2022 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ ഇന്ത്യയിലെ വിവിധ കാർ നിർമ്മാതാക്കൾ പുറത്തുവിട്ടു. മിക്ക കമ്പനികളും കഴിഞ്ഞ മാസം മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. 

click me!