നഷ്‍ടം 10,000 കോടി, സര്‍ക്കാരിനെ സഹായിച്ച് കീശ കീറിയെന്ന് ഈ എണ്ണക്കമ്പനി!

By Web TeamFirst Published Aug 8, 2022, 2:28 PM IST
Highlights

മൊത്തം 10,196.96 കോടി രൂപ നഷ്‍ടമാണ് കമ്പനി നേരിട്ടത്. കമ്പനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ത്രൈമാസ നഷ്‍ടമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടാത്തതു കാരണം എണ്ണക്കമ്പനിയായ എച്ചപിസിഎല്ലിന് ജൂൺ പാദത്തിൽ 10,196 കോടി രൂപയുടെ നഷ്‍ടം സംഭവിച്ചതായി റിപ്പോർട്ട്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനെ സഹായിക്കുന്നതിന് വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് അനുസൃതമായി പെട്രോൾ, ഡീസൽ വില പരിഷ്‍കരിക്കാത്തതും മോട്ടോർ ഇന്ധനത്തിന്റെയും എൽപിജിയുടെയും വിപണന മാർജിനിലുണ്ടായ ഇടിവും ആണ് ഈ വലിയ നഷ്‍ടത്തിന് കാരണമായതെന്ന് ബിഎസ്ഇ ഫയലിംഗിൽ കമ്പനി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസും പിടിഐയെ ഉദ്ദരിച്ച എച്ച്ടി ഓട്ടോയും റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇന്ധന വിലയില്‍ വമ്പന്‍ കുറവ്, നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍!

2022 മാർച്ചിലെ 1,900.80 കോടി രൂപയും കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 1,878.46 കോടി രൂപയുടെയും സ്ഥാനത്താണ് ഇപ്പോഴത്തെ ഈ വമ്പനിച്ച നഷ്‍ടം എന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്പിസിഎല്ലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണിത്. ഈ പാദത്തിൽ, എച്ച്പിസിഎല്ലും മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനെ സഹായിക്കുന്നതിന് വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് അനുസൃതമായി പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ മരവിപ്പിക്കൽ കാരണം , ജൂൺ പാദത്തിൽ ഐഒസി 1,992.53 കോടി രൂപയുടെ നഷ്‍ടം രേഖപ്പെടുത്തി .

ഇന്ധന വിപണനത്തിലെ ചില നഷ്ടം നികത്താൻ വൻതോതിലുള്ള എണ്ണ ശുദ്ധീകരണവും പെട്രോകെമിക്കൽ ബിസിനസുകളും ഉള്ളതിനാൽ എച്ച്പിസിഎല്ലിന്റെ ഇരട്ടി വലുപ്പമുള്ള ഐഒസിയുടെ നഷ്‍ടം കുറവാണെന്ന് റിപ്പോർട്ടുകള്‍. ഏപ്രിൽ ഒന്നിന് ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള എച്ച്പിസിഎൽ വരുമാനം ഒരു വർഷം മുമ്പ് 77,308.53 കോടി രൂപയിൽ നിന്ന് 1.21 ലക്ഷം കോടി രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കൂടിയതാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഡിമാന്‍ഡില്‍ വമ്പന്‍ ഇടിവ്, ഇതാണ് കാരണം! 

അതിനിടെ, കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അടച്ച തുകയേക്കാൾ അധികമായി വായ്പയെടുക്കൽ പരിധി നിലവിലുള്ള 30,000 കോടിയിൽ നിന്ന് 50,000 കോടി രൂപയായി ഉയർത്തി. ഇതിന് കമ്പനി അംഗങ്ങളുടെ അംഗീകാരം തേടുന്നതിനുള്ള നിർദ്ദേശം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു.  ഇത് കമ്പനിയുടെ ബാങ്കർമാരിൽ നിന്ന് സാധാരണ ബിസിനസിലും പ്രസ്തുത കടമെടുപ്പിന് സെക്യൂരിറ്റി ഉറപ്പാക്കുന്നതിനുമായി ലഭിക്കുന്ന താൽക്കാലിക വായ്പകൾക്ക് പുറമെയായിരിക്കും.

പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി

click me!