പെട്രോളിനും ഡീസലിനും വിലക്കിഴിവ്, വെറൈറ്റി ഓഫറുമായി ഒരു പെട്രോള്‍ പമ്പുടമ!

By Web TeamFirst Published Aug 10, 2022, 1:53 PM IST
Highlights

“ആരെങ്കിലും ഒരു ലിറ്ററിന്റെ പാൽ പായ്‌ച്ച് കൊണ്ടുവന്നാൽ ഞാൻ പെട്രോളിന് ഒരു ലിറ്ററിന് 1 രൂപയും ഡീസലിന് 50 പൈസയും കിഴിവ് നൽകുന്നു. അല്ലെങ്കിൽ അര ലിറ്ററിന്റെ രണ്ട് പൗച്ചുകൾ അല്ലെങ്കിൽ ഒരു ലിറ്റർ വാട്ടർ ബോട്ടിൽ. ഈ പൗച്ചുകൾ പെട്രോൾ പമ്പിൽ ശേഖരിച്ച് സരസ് ഡയറിക്ക് സംസ്കരിക്കാൻ നൽകും.." പമ്പുടമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

പെട്രോളിനും ഡീസിനും വേറിട്ട വിലക്കിഴിവ് വാഗ്ദാനം ചെയ്‍ത് ഒരു പെട്രോള്‍ പമ്പ്. പെട്രോൾ ലിറ്ററിന്  രൂപയും ഡീസലിന് 50 പൈസയും ഇളവും ആണ് രാജസ്ഥാനിലെ ഈ പെട്രോള്‍ പമ്പുടമയുടെ വാഗ്‍ദാനം. പക്ഷേ ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ആവശ്യക്കാര്‍ ഒരു കാര്യം ചെയ്യേണ്ടതായുണ്ട്. ഓഫര്‍ ലഭിക്കാൻ ഒഴിഞ്ഞ പ്ലാസ്റ്റിക് പാല്‍ക്കവറുകളും കുപ്പികളും മറ്റും പമ്പില്‍ എത്തിച്ചു നല്‍കണം. 

ഇന്ധന വിലയില്‍ വമ്പന്‍ കുറവ്, നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍!

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു പെട്രോൾ പമ്പ് ഉടമയാണ് ഒറ്റത്തവണ ഉപയോഗിച്ച് കൊണ്ട് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാൻ ഈ വേറിട്ട പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാസ്റ്റിക്കിന്റെയും പോളിത്തീന്റെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് താൻ ഈ കാമ്പയിൻ ആരംഭിച്ചതെന്ന് ചിറ്റൂർ റോഡിലെ ഛഗൻലാൽ ബാഗ്തവർമൽ പെട്രോൾ പമ്പ് ഉടമ അശോക് കുമാർ മുണ്ട്ര പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന മലിനീകരണത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‍ടിക്കുന്നതിനാണ് പെട്രോൾ പമ്പ് ഈ സവിശേഷ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഒഴിഞ്ഞ പാൽ പൗച്ചുകൾ ശേഖരിക്കാൻ പമ്പ് അടുത്തിടെ പ്രാദേശിക ഡയറികളുമായി ബന്ധപ്പെട്ടിരുന്നു. 

“ആരെങ്കിലും ഒരു ലിറ്ററിന്റെ പാൽ പായ്‌ച്ച് കൊണ്ടുവന്നാൽ ഞാൻ പെട്രോളിന് ഒരു ലിറ്ററിന് 1 രൂപയും ഡീസലിന് 50 പൈസയും കിഴിവ് നൽകുന്നു. അല്ലെങ്കിൽ അര ലിറ്ററിന്റെ രണ്ട് പൗച്ചുകൾ അല്ലെങ്കിൽ ഒരു ലിറ്റർ വാട്ടർ ബോട്ടിൽ. ഈ പൗച്ചുകൾ പെട്രോൾ പമ്പിൽ ശേഖരിച്ച് സരസ് ഡയറിക്ക് സംസ്കരിക്കാൻ നൽകും.." പമ്പുടമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഡിമാന്‍ഡില്‍ വമ്പന്‍ ഇടിവ്, ഇതാണ് കാരണം!

സംരംഭത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയും മുന്ദ്രയ്ക്ക് ലഭിച്ചു. പ്ലാസിറ്റിക്കിനെതിരെ അവബോധം സൃഷ്ടിക്കാനുള്ള നിർദ്ദേശവുമായി പെട്രോൾ പമ്പ് ഉടമ എത്തിയതായും സരസ് ഡയറിയുടെ ഒഴിഞ്ഞ പാൽ പൗച്ചുകൾക്കും വാട്ടർ ബോട്ടിലുകൾക്കും റിബേറ്റ് വാഗ്ദാനം ചെയ്‍ത് പ്രചാരണം ആരംഭിച്ചതായും ഭിൽവാര ജില്ലാ കളക്ടർ ആശിഷ് മോദിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

ഭിൽവാര ആസ്ഥാനമായുള്ള സരസ് ഡയറി, പെട്രോൾ പമ്പിൽ നിന്ന് ഒഴിഞ്ഞ പൗച്ചുകളെല്ലാം ശേഖരിക്കുമെന്ന് വാഗ്ദാനം ചെയ്ത് മുന്ദ്രയുടെ പ്രചാരണത്തിന് പിന്തുണയുമായി എത്തി. പെട്രോൾ പമ്പിൽ ശേഖരിക്കുന്ന ഒഴിഞ്ഞ പൗച്ചുകളും കുപ്പികളും പിന്നീട് മുന്ദ്രയുടെ ഉടമസ്ഥതയിലുള്ള സമീപത്തെ ഭൂമിയിലേക്ക് നീക്കുന്നു. നീക്കം ചെയ്‍ത ഈ വസ്‍തുക്കൾ ഡയറി ബ്രാൻഡ് ശേഖരിക്കുന്നു.

ഇതുവരെ 700 ഓളം ഒഴിഞ്ഞ പാൽപ്പൊതികളാണ് പെട്രോൾ പമ്പിൽ ലഭിച്ചത്. ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 10,000 പ്ലാസ്റ്റിക് പൗച്ചുകളെങ്കിലും പ്രതീക്ഷിക്കുന്നതായി മുന്ദ്ര പറഞ്ഞു. ലഭിക്കുന്ന കവറുകളുടെ എണ്ണം വളരെ കുറവാണ് എന്നും മഴക്കാലമായതിനാൽ പെട്രോൾ പമ്പിൽ ഉപഭോക്താക്കളുടെ എണ്ണം കുറവാണ് എന്നും അശോക് മുന്ദ്ര പറയുന്നു.

പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി

മൂന്ന് മാസത്തേക്ക് തുടങ്ങിയ കാമ്പെയിൻ ആറ് മാസത്തേക്ക് നീട്ടാനാണ് പെട്രോൾ പമ്പ് ഇപ്പോൾ ആലോചിക്കുന്നത്. ഡയറി ഫാം വിപുലീകരിക്കാനും നഗരത്തിലുടനീളം ഒഴിഞ്ഞ പൗച്ചുകൾ ശേഖരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ക്രമീകരണത്തിലൂടെ പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നവർക്ക് ഇന്ധന കിഴിവ് കൂപ്പണുകൾ ലഭിക്കും. അത് ആറ് മാസത്തിനുള്ളിൽ ഇന്ധന പമ്പിൽ റിഡീം ചെയ്യാവുന്നതാണ്.

click me!