2022 സിട്രോൺ C3 : നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 കാര്യങ്ങൾ

By Web TeamFirst Published Jun 12, 2022, 1:30 PM IST
Highlights

ഏറ്റവും പുതിയ സിട്രോൺ C3 2022 ജൂലൈ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വാഹനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോൺ 2021 ഏപ്രിലിൽ C5 എയർക്രോസിനെ ലോഞ്ച് ചെയ്‍തു കൊണ്ടാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ, കമ്പനി അതിന്റെ രണ്ടാമത്തെ ഉൽപ്പന്നമായ C3 ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് ബഹുജന-വിപണി വിഭാഗത്തിലേക്ക് ലക്ഷ്യമിടുന്നു. ഏറ്റവും പുതിയ സിട്രോൺ C3 2022 ജൂലൈ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വാഹനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

2022 സിട്രോൺ C3: ഡിസൈനും നിറങ്ങളും
പുതിയ സിട്രോൺ C3 അടിസ്ഥാനപരമായി ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയാണ്. എന്നിരുന്നാലും, കമ്പനി ഔദ്യോഗികമായി ഇതിനെ 'ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ, ഇത് വേറിട്ടരീതിയില്‍ കാണപ്പെടുന്നു. കൂടാതെ മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട സിട്രോണിന്റെ സിഗ്നേച്ചർ ഗ്രില്ലും ലഭിക്കുന്നു. സൈഡ് പ്രൊഫൈലിൽ മൾട്ടി-സ്‌പോക്ക് അലോയ്‌കൾ ഫീച്ചർ ചെയ്യുന്നു, കൂടാതെ മുന്നിലും പിന്നിലും ചങ്കി സ്‌കിഡ് പ്ലേറ്റുകളുള്ള സ്‌പോർട്‌സ് ബോഡി ക്ലാഡിംഗ് ഉണ്ട്.  

നിറങ്ങളുടെ കാര്യത്തിൽ, സിട്രോൺ C3 മൊത്തം 10 ബാഹ്യ ഷേഡുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്. പോളാർ വൈറ്റ്, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ നാല് മോണോ-ടോൺ പെയിന്റ് സ്കീമുകൾ ഉണ്ടാകും. ശേഷിക്കുന്ന ആറെണ്ണം ഡ്യുവൽ ടോൺ ഷേഡുകൾ ആയിരിക്കും. അവ - പോളാർ വൈറ്റ് വിത്ത് സെസ്റ്റി ഓറഞ്ചും, പ്ലാറ്റിനം ഗ്രേ വിത്ത് സെസ്റ്റി ഓറഞ്ചും, പോളാർ വൈറ്റ് വിത്ത് പ്ലാറ്റിനം ഗ്രേയും, സ്റ്റീൽ ഗ്രേ വിത്ത് സെസ്റ്റി ഓറഞ്ചും, സെസ്റ്റി ഓറഞ്ച് വിത്ത് പ്ലാറ്റിനം ഗ്രേയും, സ്റ്റീൽ ഗ്രേ വിത്ത് പ്ലാറ്റിനം ഗ്രേയും.

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

2022 സിട്രോൺ C3: അളവുകളും ശേഷിയും

സ്പെസിഫിക്കേഷനുകൾ    സിട്രോൺ C3
നീളം    3981 മി.മീ
വീതി    1733 മി.മീ
ഉയരം    1586 മി.മീ
വീൽബേസ്    2540 മി.മീ
ഗ്രൗണ്ട് ക്ലിയറൻസ്    180 മി.മീ
ബൂട്ട് സ്പേസ്    315 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി    30 ലിറ്റർ

2022 സിട്രോൺ C3: എഞ്ചിനും ഗിയർബോക്സും
ഇന്ത്യ-സ്പെക്ക് സിട്രോൺ C3 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 81 bhp കരുത്തും 115 Nm ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ ലഭിക്കും. 109 bhp കരുത്തും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ മില്ലും ഉണ്ടാകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ യഥാക്രമം അഞ്ച് സ്‍പീഡ് MT, ആറ് സ്‍പീഡ് MT എന്നിവ ഉൾപ്പെടും. 

Jeep Compass Night Eagle : പുതിയ ജീപ്പ് കോംപസ് നൈറ്റ് ഈഗിൾ ഇന്ത്യയില്‍, വില 21.95 ലക്ഷം

2022 സിട്രോൺ C3: ഇന്റീരിയറും ഫീച്ചറുകളും 
ഫീച്ചറുകളുടെ കാര്യത്തിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം വലിയ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്‍പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ സിട്രോൺ C3 എന്ന ഈ സബ് കോംപാക്റ്റ് എസ്‌യുവിക്ക് ലഭിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, EBD ഉള്ള എബിഎസ് എന്നിവയും മറ്റും പോലുള്ള സുരക്ഷാ സവിശേഷതകളും വാഹനത്തില്‍ ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 സിട്രോൺ C3: വിലയും എതിരാളികളും
പുതിയ 2022 സിട്രോൺ C3 യുടെ വില ജൂലൈ 20 ന് വെളിപ്പെടുത്തും. 5.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളോട് പുതിയ സിട്രോൺ സി3 മത്സരിക്കും. 

Source : FE Drive

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

click me!