
മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് മാസത്തിലെ ചൈനയുടെ വാഹന വിൽപ്പനയിൽ 12.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായ ചൈനയിലെ വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ മാസം 1.86 ദശലക്ഷം വാഹനങ്ങളുടെ കുറവുണ്ടായതായി ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിഎഎഎം) ഡാറ്റ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!
അതേസമയം ഏപ്രില്‍ മാസത്തിലെ വാഹന വിൽപ്പനയിലെ കുറവുമായി താരതമ്യപ്പെടുത്തുമ്പോൾ കണക്കുകൾ മെച്ചപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് -19 കേസുകളുടെ വർദ്ധനവും ഒന്നിലധികം ലോക്ക്ഡൗണുകൾ കാരണം വിപണി പിന്നിലായതിനെ പിന്തുണയ്‌ക്കാൻ അധികാരികൾ നൽകിയ വിവിധ ഉത്തേജക പാക്കേജുകളാണ് ഈ പുരോഗതിക്ക് കാരണമായത്.
സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു
അതുകൊണ്ടു തന്നെ ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിലെ വിൽപ്പന 57.6 ശതമാനം വർദ്ധിച്ചു. ഒന്നില്‍ അധികം നഗരങ്ങളിലെ കോവിഡ് -19 ലോക്ക്ഡൗൺ ഏപ്രിലിലെ വിൽപ്പനയെ സാരമായി ബാധിച്ചു. 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആദ്യ അഞ്ച് മാസത്തെ വിൽപ്പന 12.2 ശതമാനം കുറവാണെന്ന് അസോസിയേഷൻ അറിയിച്ചു.
കർശനമായ ലോക്ക്ഡൗണുകളിലേക്ക് നയിച്ച ഒമൈക്രോൺ വേരിയന്‍റ് വ്യാപനവും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം, ചൈനയിലെ വാഹന വ്യവസായം കടുത്ത പ്രതിസന്ധി നേരിട്ടു. വിപണി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതനുസരിച്ച് വാങ്ങൽ നികുതി പകുതിയായി കുറച്ചു, 300,000 യുവാൻ (45,000 ഡോളര്‍) ആയി. 2.0 ലിറ്ററോ ചെറിയ എഞ്ചിനുകളോ ഉള്ള വാഹനങ്ങൾക്ക്, ജൂൺ ഒന്നു മുതൽ സ്റ്റിക്കർ വിലയുടെ അഞ്ച് ശതമാനം നികുതി കുറച്ചിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ കാർ വിൽപ്പനയില്‍ രണ്ട് ദശലക്ഷം അധിക വർദ്ധനവിന് കാരണമാകുമെന്ന് ചൈന പാസഞ്ചർ കാർ അസോസിയേഷൻ (CPCA) വ്യക്തമാക്കി.
590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!
ഷാങ്ഹായ്, ഷെൻഷെൻ എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കാർ ഉടമസ്ഥാവകാശ ക്വാട്ട വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രാദേശിക ഗവൺമെന്റുകൾ പഴയ ആന്തരിക ജ്വലന കാറുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കായി മാറ്റാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സബ്‌സിഡി നൽകുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡുകൾ, ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പുതിയ ഊർജ്ജ വാഹനങ്ങളുടെ വിൽപ്പന മെയ് മാസത്തിൽ 49.6 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!