രണ്ടുപേരുമായി ഇന്നോവയുടെ 'കുഞ്ഞനിയനും' വീട്ടുമുറ്റത്തേക്ക്!

Web Desk   | Asianet News
Published : Dec 30, 2020, 11:23 AM IST
രണ്ടുപേരുമായി ഇന്നോവയുടെ 'കുഞ്ഞനിയനും' വീട്ടുമുറ്റത്തേക്ക്!

Synopsis

വെറും 2,490 മില്ലീമീറ്റർ നീളം, 1,550 മില്ലീമീറ്റർ ഉയരം, 1,290 മില്ലീമീറ്റർ വീതി എന്നിങ്ങനെയാണ് ഈ ഇലക്‌ട്രിക് വാഹനത്തിന്റെ അളവുകൾ. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ 'അൾട്രാ കോംപാക്‌ട്' ഇലക്ട്രിക് കാർ പുറത്തിറക്കി. C+പോഡ് എന്നുപേരുള്ള ഈ മൈക്രോ ഇലക്ട്രിക് വാഹനം ജാപ്പനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

9.06 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഈ മൈക്രോ ഇലക്ട്രിക് വാഹനത്തിന്റെ കരുത്ത്. റിയർ ആക്‌സിലിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. മൊത്തം 12 bhp പവറും 56 Nm torque ഉം വികസിപ്പിക്കാൻ ഇതിന് സാധിക്കും. C+പോഡിന് 150 കിലോമീറ്റർ മൈലേജാണുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

വെറും 2,490 മില്ലീമീറ്റർ നീളം, 1,550 മില്ലീമീറ്റർ ഉയരം, 1,290 മില്ലീമീറ്റർ വീതി എന്നിങ്ങനെയാണ് ഈ ഇലക്‌ട്രിക് വാഹനത്തിന്റെ അളവുകൾ. ഈ വാഹനത്തില്‍ മുതിർന്ന രണ്ടുപേർക്ക് സുഖമായി യാത്ര ചെയ്യാം.  കേവലം 3.9 മീറ്റർ ടേണിംഗ് റേഡിയസാണ് C+പോഡിനുള്ളത്. X,G എന്നീ രണ്ട് വേരിയന്റുകളിലാണ് C+പോഡ് എത്തുന്നത്. X വേരിയന്റിന് 670 കിലോഗ്രാം ഭാരവും G വേരിയന്റിന് 690 കിലോഗ്രാം ഭാരവുമാണുള്ളത്.

C+പോഡിന്റെ സമ്പൂർണ അവതരണം 2022-ഓടെ നടത്താനാണ് ടൊയോട്ടയുടെ പദ്ധതിഎന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തിൽ ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്കാണ് കമ്പനി വാഹനങ്ങൾ വിൽപ്പന നടത്തുകയെന്നാണ് റിപ്പോർട്ടുകള്‍.

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ