ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

By Web TeamFirst Published Apr 10, 2020, 2:07 PM IST
Highlights

ടൊയോട്ട ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ മോഡൽ ഉടൻ എത്തുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ

ടൊയോട്ട ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ മോഡൽ ഉടൻ എത്തുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ. കമ്പനിയുടെ സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് വ്യക്തമാക്കി.

360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക്കലി മടക്കാവുന്ന റിയർവ്യൂ മിററുകൾ പോലുള്ള സവിശേഷതകൾ പുതിയ പതിപ്പിൽ ഉണ്ടായേക്കും. വരാനിരിക്കുന്ന മോഡലിന് അതിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഉയർന്ന വില നൽകേണ്ടി വരും. പുതിയ ലിമിറ്റഡ് എഡിഷന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഒരു ലക്ഷം രൂപ വരെ കൂടുതലായിരിക്കുമെന്നാണ് സൂചന. നിലവിൽ ടൊയോട്ട ഫോർച്യൂണറിന് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം അടുത്തിടെ കമ്പനി വില. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്‌യുവിയെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

എന്നാൽ, മൂന്ന് മോഡലുകൾ നിർത്തലാക്കാനും ടൊയോട്ട തീരുമാനിച്ചിരുന്നു. കൊറോള ആൾട്ടിസും ഇതിൽ ഉൾപ്പെടെന്നു. നിർത്തലാക്കിയ എല്ലാ വാഹനങ്ങളുടെയും സർവീസിങ്ങും പാർട്‌സുകളും ഇനിയും ലഭ്യമാക്കുമെന്ന് ടൊയോട്ട പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് ബിഎസ്6 കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ വിപണിയിൽ എപ്പിക്, എപ്പിക് ബ്ലാക്ക് മോഡലുകൾ ടൊയോട്ട പരിചയപ്പെടുത്തുന്നത്.

click me!