
അർബൻ ക്രൂയിസർ ഹൈറൈഡറിന് ശേഷം ടൊയോട്ട മോട്ടോർ ഈ വർഷം തങ്ങളുടെ രണ്ടാമത്തെ പ്രധാന കാർ പുറത്തിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് . ഹരിത മൊബിലിറ്റി ഓപ്‌ഷൻ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, ടൊയോട്ട അതിന്റെ മുൻനിര മോഡലായ ഇന്നോവയെ ഹൈബ്രിഡ് പവറിൽ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള മൂന്ന് നിരകളുള്ള ഈ എംപിവി ഈ മാസം അവസാനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നോവ ഹൈബ്രിഡ് മോഡൽ ഇന്തോനേഷ്യ പോലുള്ള മറ്റ് സൗത്ത് ഈസ്റ്റ് ഏഷ്യൻ വിപണികളിലും ഒരേസമയം ലോഞ്ച് ചെയ്യും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുനർരൂപകൽപ്പന ചെയ്‍ത വാഹനത്തിന്‍റെ മുൻമുഖം കമ്പനി ടീസ് ചെയ്‍തിരുന്നു. ഇപ്പോഴിതാ, ഇന്നോവ ഹൈക്രോസ് എസ്‌യുവിയുടെ സിലൗട്ടഡ് പ്രൊഫൈലിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊയോട്ട. സൈഡ് പാനലിലുടനീളം വലിയ വീൽ ആർച്ചുകളും ശക്തമായ പ്രതീക ലൈനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
'നര്‍ത്തനമാടാൻ' റെഡിയായി പുത്തൻ ഇന്നോവ, ആരുടെയൊക്കെ 'ഹൃത്തടം' തകരുമെന്ന് കണ്ടറിയണം!
ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഇന്നോവ ക്രിസ്റ്റയിൽ നിന്ന് എത്രത്തോളം വ്യത്യസ്‍തമാണ് വരാനിരിക്കുന്ന ഇന്നോവയുടെ രൂപമെന്ന് ടീസർ കാണിക്കുന്നു. ആഗോള വിപണിയിൽ വിൽക്കുന്ന ടൊയോട്ട കൊറോള ക്രോസിന്റെ രൂപകൽപ്പനയിൽ നിന്ന് വ്യക്തമായ പ്രചോദനമുണ്ട്. കുത്തനെയുള്ള ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലും, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും, കൂടുതൽ എസ്‌യുവി മുഖം നൽകുന്നതിന് ശക്തമായ ക്രീസുകളുള്ള ബോണറ്റും ഇതിലുണ്ട്.
കൊറോളയ്‌ക്കായി ടൊയോട്ട ഉപയോഗിക്കുന്ന അതേ ഗ്ലോബൽ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇന്നോവയും . ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്നത് എംപിവിയുടെ സ്വകാര്യ, വാണിജ്യ ഉടമകൾക്ക് കൂടുതൽ ലാഭമുണ്ടാക്കും. ഹൈറൈഡറിൽ ഉപയോഗിക്കുന്ന ഹൈബ്രിഡ് അല്ലെങ്കിൽ ശക്തമായ ഹൈബ്രിഡ് പവർട്രെയിനുമായി ഘടിപ്പിച്ച 2.0-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതില്‍ നൽകുന്നത്.
പുതിയ ടൊയോട്ട ഇന്നോവ എംപിവി അടുത്തിടെ നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. ഏറ്റവും പുതിയ ടൊയോട്ട മോഡലുകൾക്കും ഉപയോഗിക്കുന്ന വലിയ അലോയി വീലുകൾക്ക് പുറമെ വരാനിരിക്കുന്ന എംപിവിയെക്കുറിച്ച് സ്പൈ ഷോട്ടുകൾ കാര്യമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല. ഈ മാസം ഇത് അരങ്ങേറ്റം കുറിക്കാനാകുമെങ്കിലും, ഇന്നോവ ഹൈക്രോസിന്റെ യഥാർത്ഥ ലോഞ്ച് കുറച്ച് സമയമെടുത്തേക്കാം. അടുത്ത വർഷം നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ടൊയോട്ട ഔദ്യോഗികമായി വില പ്രഖ്യാപിച്ചേക്കും.
നിലവിലുള്ള മോഡലുകളിൽ നൽകിയിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീച്ചർ ലിസ്റ്റുമായി പുതിയ ഇന്നോവ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയിൽ പുതിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, കൂടാതെ സൺറൂഫ് എന്നിവയും ഉൾപ്പെട്ടേക്കാം.