പടുകുഴിയില്‍ നിന്നും കരകയറി ടൊയോട്ട!

By Web TeamFirst Published Jun 1, 2020, 2:33 PM IST
Highlights

ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്‍റെ സൂചന നല്‍കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്.

ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്‍റെ സൂചന നല്‍കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. ലോക്ക്ഡൗണ്‍ ഡൗണ്‍ നിലനിന്നിരുന്ന മെയ് മാസത്തില്‍ 1639 വാഹനങ്ങള്‍ നിരത്തുകളിലെത്തിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി മൊത്തം 12,138 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ആശ്വാസകരമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്ക് പുറമെ, ടൊയോട്ട എറ്റിയോസിന്റെ 928 യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. 

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന നല്‍കിയ ഇളവുകള്‍ അനുസരിച്ച് മെയ് അഞ്ചിന് ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റ തുറന്നിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഷോറൂമുകളില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ കമ്പനി മുന്‍ഗണന നല്‍കുന്നത്. 

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇളവുകള്‍ക്ക് അനുസരിച്ച് രാജ്യത്തെ ടൊയോട്ടയുടെ 60 ശതമാനം ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ബാക്കി ഷോറൂമുകളും ഉടന്‍ തുറക്കുമെന്നുമാണ് സൂചന.

സർക്കാരിനോടും ഡീലർ‌ പങ്കാളികൾ‌ക്കും ഉപഭോക്താക്കള്‍ക്കും നന്ദി പറയുന്നതായി ടികെഎം സെയിൽസ് ആന്റ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി വ്യക്തമാക്കി.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലർമാരുടെ ബിസിനസ്സ് അവസ്ഥയെക്കുറിച്ച് ബോധവാന്മാരാണെന്നും മാത്രമല്ല ഡീലർ ആവശ്യങ്ങൾക്കനുസൃതമായി ഉൽ‌പാദനത്തിന് മുൻ‌ഗണന നൽകുന്നു, അളവിന്റെയും ഗ്രേഡുകളുടെയും അടിസ്ഥാനത്തിൽ. മാർക്കറ്റ് മന്ദഗതിയിലാണ്, ഡിമാൻഡ് കുറവായതിനാൽ, ഒരു സാധാരണ സാഹചര്യത്തിൽ ഞങ്ങൾ ക്ലോക്ക് ചെയ്യുമായിരുന്നതിന്റെ 20% മാത്രമേ മൊത്തത്തിൽ വിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

കമ്പനിയുടെ ഉൽ‌പ്പന്നങ്ങളേയും വിശ്വസിക്കുകയും ക്ഷമ കാണിക്കുകയും ചെയ്ത പയോക്താക്കൾക്കും കമ്പനി നന്ദി അറിയിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപണി മന്ദഗതിയിലാണെന്നും വാഹനങ്ങളുടെ ഡിമാന്റ് കുറഞ്ഞിരിക്കുകയുമാണ്. സാധാരണ നിലയില്‍ ലഭിക്കേണ്ട വില്‍പ്പനയുടെ 20 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ ടൊയോട്ടയിലെത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ടൊയോട്ട മേധാവി അറിയിച്ചു.

click me!