വീട്ടുമുറ്റങ്ങളില്‍ ഇന്നോവ മുതലാളിയുടെ തേരോട്ടം, ഇന്ത്യയില്‍ എത്തിയതിന് ശേഷമുള്ള റെക്കോര്‍ഡ് വില്‍പ്പന!

Published : Aug 01, 2022, 04:08 PM IST
വീട്ടുമുറ്റങ്ങളില്‍ ഇന്നോവ മുതലാളിയുടെ തേരോട്ടം, ഇന്ത്യയില്‍ എത്തിയതിന് ശേഷമുള്ള റെക്കോര്‍ഡ് വില്‍പ്പന!

Synopsis

ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ കമ്പനി നടത്തിയ ഏറ്റവും ഉയർന്ന മൊത്ത വിൽപ്പനയാണിത് എന്ന് ടൊയോട്ട.

2022 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ നേട്ടവുമായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട. കഴിഞ്ഞ മാസം മൊത്തം 19,693 യൂണിറ്റുകൾ വിറ്റഴിച്ചതായി ടൊയോട്ട പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ കമ്പനി നടത്തിയ ഏറ്റവും ഉയർന്ന മൊത്ത വിൽപ്പനയാണിത് എന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തവ്യാപാരവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജൂലായിൽ ടൊയോട്ട 13,105 വാഹനങ്ങൾ വിറ്റഴിച്ചു. 2022 ജൂണിൽ വിറ്റ 16,500 യൂണിറ്റുകളുടെ മൊത്തവ്യാപാരത്തേക്കാൾ 19% വളർച്ച ടികെഎമ്മും രേഖപ്പെടുത്തി.

ഇന്നോവ മുറ്റത്തെത്തണോ? കീശ കീറും; വില വീണ്ടും കൂട്ടി ടൊയോട്ട!

ജാപ്പനീസ് വാഹന നിർമ്മാതാവ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം, ഒരു മാസത്തിനുള്ളിൽ ടൊയോട്ടയ്ക്ക് ലഭിക്കുന്ന അതിന്റെ എക്കാലത്തെയും ഉയർന്ന മൊത്ത വിൽപ്പനയാണ് രജിസ്റ്റർ ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ എസ്‌യുവി എന്നിവയാണ് കമ്പനി ഇപ്പോൾ വിൽക്കുന്നത്. ഇതോടൊപ്പം, ടൊയോട്ട, ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിങ്ങനെ റീ ബാഡ്‍ജ് ചെയ്‍ത ബലേനോയും ബ്രെസ്സയും വിപണിയിൽ എത്തിക്കുന്നുണ്ട്. കാംറി ഹൈബ്രിഡ്, വെൽഫയർ എന്നിവയും ആരോഗ്യകരമായ ഉപഭോക്തൃ ഓർഡറുകൾ നേടുന്നത് തുടരുന്നു എന്നും കമ്പനി അവകാശപ്പെടുന്നു. 

2022 ജൂലൈ മാസം കമ്പനിയെ സംബന്ധിച്ചിടത്തോളം അസാധാരണമായിരുന്നു എന്ന് വില്‍പ്പനയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്, അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് അതുൽ സൂദ് പറഞ്ഞു. അർബൻ ക്രൂയിസർ ഹൈറൈഡർ മോഡലിനോടുള്ള പ്രതികരണം അസാധാരണമാണ് എന്നും പ്രത്യേകിച്ച് ശക്തമായ ഹൈബ്രിഡുകൾക്കായുള്ള ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പ്, ലോകമെമ്പാടുമുള്ള വൈദ്യുതീകരിച്ച വാഹനങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ടൊയോട്ടയുടെ ആഗോള കഴിവ് വീണ്ടും ആവർത്തിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പ്രോത്സാഹജനകമായ പ്രതികരണത്തിൽ ഞങ്ങൾ വിനയാന്വിതരായി, ബ്രാൻഡിൽ വിശ്വാസം അർപ്പിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!

2022 ഓഗസ്റ്റ് 16-ന് ടൊയോട്ട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കും. ഇത് ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, വിഡബ്ല്യു ടൈഗൺ, സ്കോഡ കുഷാക്ക് എന്നിവയ്‌ക്ക് എതിരാളിയാകും. പുതിയ മോഡൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എത്തുന്നത്. മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ പെട്രോളും ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള മൂന്ന് സിലിണ്ടർ, 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനും.

നിയോഡ്രൈവ്, ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട് ഹൈബ്രിഡ് ടെക് ഉള്ള സുസുക്കിയുടെ 1.5 ലിറ്റർ K15C ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് നിയോഡ്രൈവ്. ഈ എഞ്ചിന് 6,000 ആർപിഎമ്മിൽ 103.06 പിഎസും 4,400 ആർപിഎമ്മിൽ 136.8 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. മാനുവൽ ഗിയർബോക്‌സോടുകൂടിയ AWD സംവിധാനവും ഇത് വാഗ്ദാനം ചെയ്യുന്നു.

മൈലേജ് കൂട്ടി ഹൈടെക്ക് ഫീച്ചറുകളുമായി ഇന്നോവയുടെ ചേട്ടന്‍!

ടൊയോട്ടയുടെ 1.5L TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഉൾപ്പെടുന്ന ഹൈബ്രിഡ് സജ്ജീകരണത്തോടെയാണ് പുതിയ മോഡലും വരുന്നത്, അത് 92bhp കരുത്തും 122Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച്, ഇത് പരമാവധി 79 ബിഎച്ച്പി കരുത്തും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതിന്റെ സംയുക്ത പവർ ഔട്ട്പുട്ട് 115 ബിഎച്ച്പിയാണ്. ടൊയോട്ടയുടെ ഇ-ഡ്രൈവ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. ഇലക്ട്രിക് മോട്ടോറിൽ മാത്രം പ്രവർത്തിക്കുന്ന ഹൈബ്രിഡ് 25 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം