Asianet News MalayalamAsianet News Malayalam

ഇന്നോവ മുറ്റത്തെത്തണോ? കീശ കീറും; വില വീണ്ടും കൂട്ടി ടൊയോട്ട!

പുതിയ വിലവിവരപ്പട്ടിക അനുസരിച്ച്, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില 86,000 രൂപ വരെ വർധിപ്പിച്ചു . ZX 7-സീറ്റർ ഓട്ടോമാറ്റിക്, GX 7-സീറ്റർ, 8-സീറ്റർ എന്നീ വേരിയന്റുകളിൽ പരമാവധി വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഡീസലിൽ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ വകഭേദങ്ങൾക്കും 27,000 രൂപയുടെ വിലവർദ്ധനവ് ലഭിച്ചു . ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വേരിയന്റുകളുടെ വില സമാനമായി തുടരുന്നു.

Toyota Innova Crysta and Fortuner prices hiked
Author
Mumbai, First Published Jul 4, 2022, 11:06 AM IST

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട മോട്ടോർ തങ്ങളുടെ മുൻനിര മോഡലായ ഇന്നോവ ക്രിസ്റ്റ എംപിവിയുടെ ഇന്ത്യയിലെ വില വീണ്ടും വർധിപ്പിച്ചു. ഒപ്പം ഫോർച്യൂണർ എസ്‌യുവിയുടെയും വില കമ്പനി കൂട്ടിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ വർദ്ധനവിൽ ഇന്നോവ എംപിവിക്ക് 85,000 രൂപയും ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം രൂപയും വർധിച്ചു. നേരത്തെ ഏപ്രിലിൽ ടൊയോട്ട ഫോർച്യൂണർ , ഇന്നോവ ക്രിസ്റ്റ എന്നിവയുടെ വില വർധിപ്പിച്ചിരുന്നു. അന്ന് എസ്‌യുവിയുടെ വില 1.20 ലക്ഷം രൂപ വരെ വർധിപ്പിച്ചിരുന്നു.

ജനപ്രീതിയില്‍ വമ്പന്‍ വളര്‍ച്ചയുമായി ഇന്നോവ മുതലാളി!

പുതിയ വിലവിവരപ്പട്ടിക അനുസരിച്ച്, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില 86,000 രൂപ വരെ വർധിപ്പിച്ചു . ZX 7-സീറ്റർ ഓട്ടോമാറ്റിക്, GX 7-സീറ്റർ, 8-സീറ്റർ എന്നീ വേരിയന്റുകളിൽ പരമാവധി വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഡീസലിൽ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ വകഭേദങ്ങൾക്കും 27,000 രൂപയുടെ വിലവർദ്ധനവ് ലഭിച്ചു . ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വേരിയന്റുകളുടെ വില സമാനമായി തുടരുന്നു.

ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

ടൊയോട്ട ഇന്നോവ ക്രിസ്റ്റ വകഭേദങ്ങൾ    പഴയ വില ( എക്സ്-ഷോറൂമിൽ )    പുതിയ വില ( എക്‌സ് ഷോറൂമിൽ)
ഇന്നോവ ക്രിസ്റ്റ ഡീസൽ മാനുവൽ             18.63 ലക്ഷം (പ്രാരംഭവില)                         18.90 ലക്ഷം (പ്രാരംഭവില)
ഇന്നോവ ക്രിസ്റ്റ ഡീസൽ ഓട്ടോമാറ്റിക്      20.78 ലക്ഷം  (പ്രാരംഭവില)                               21.64 ലക്ഷം (പ്രാരംഭവില)

''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!

ടൊയോട്ട ഫോർച്യൂണർ എസ്‌യുവിക്ക് അതിന്റെ മുൻനിര വകഭേദങ്ങളായ ലെജൻഡർ, ജിആർ സ്‌പോർട്ട് മോഡലുകളുടെ മുൻ എക്‌സ്‌ഷോറൂം വിലയേക്കാൾ 1.14 ലക്ഷം രൂപ വരെ വില കൂടുതലായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുകളുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ 4X2 ബേസ് വേരിയന്റിലാണ് ഏറ്റവും കുറഞ്ഞ വർധന നടപ്പാക്കിയിരിക്കുന്നത്. 4X4 ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 80,000 രൂപ വീതം വില വർധിച്ചു.

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

ടൊയോട്ട ഫോർച്യൂണർ വകഭേദങ്ങൾ    പഴയ വില ( എക്സ്-ഷോറൂമിൽ )    പുതിയ വില (എക്‌സ് ഷോറൂമിൽ)
ടൊയോട്ട ഫോർച്യൂണർ (പെട്രോൾ)    31.79 (പ്രാരംഭവില)            32.40  (പ്രാരംഭവില)
ടൊയോട്ട ഫോർച്യൂണർ (ഡീസൽ)    34.29  (പ്രാരംഭവില)            34.90  (പ്രാരംഭവില)
ടൊയോട്ട ഫോർച്യൂണർ 4X4            37.74  (പ്രാരംഭവില)            38.54  (പ്രാരംഭവില)
ടൊയോട്ട ഫോർച്യൂണർ ലെജൻഡ്സ്    40.91  (പ്രാരംഭവില)            42.05  (പ്രാരംഭവില)
ടൊയോട്ട ഫോർച്യൂണർ ജിആർ സ്പോർട്ട്    48.43                         49.57 

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇൻപുട്ട് ചെലവുകളും മറ്റ് ഘടകങ്ങളും വർധിച്ചതിനാലാണ് വില വർദ്ധന ആവശ്യമായി വന്നതെന്ന് കമ്പനി പറയുന്നു. മാർച്ചിൽ ടൊയോട്ട ഏപ്രിൽ മുതൽ തങ്ങളുടെ കാറുകളുടെ വിലവർദ്ധനവ് പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും വില 36,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെ മാര്‍ച്ചില്‍ വർധിപ്പിച്ചിരുന്നു. ടൊയോട്ട കാറുകളുടെ വിലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും കുത്തനെയുള്ള വർധനവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവി കഴിഞ്ഞയാഴ്‍ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വില വർധനവ്. ജൂലൈ ഒന്നിനാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഇലക്ട്രിക് ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിച്ചത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മുൻനിരയിലുള്ള ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് തുടങ്ങിയ കൊറിയൻ എതിരാളികളെ നേരിടാനാണ് പുതിയ എസ്‌യുവി ലക്ഷ്യമിടുന്നത് .

പുതിയ വണ്ടിയുടെ പേരിലും ആ രണ്ടക്ഷരങ്ങള്‍ ആവര്‍ത്തിച്ച് ഇന്നോവ മുതലാളി, ലക്ഷ്യം ഇതാണെന്ന് സൂചന!

Follow Us:
Download App:
  • android
  • ios