ദക്ഷിണേന്ത്യയ്ക്ക് ഓഫറുകളുടെ പൂക്കാലവുമായി ടൊയോട്ട

By Web TeamFirst Published Oct 20, 2021, 8:54 PM IST
Highlights

'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി (Victorious October Scheme) ടൊയോട്ട കിർലോസ്‍കർ മോട്ടോർ (Toyota Kirloskar Motor). 

കൊച്ചി: ഈ ഉത്സവ കാലത്ത്  ടൊയോട്ട (Toyota) വാഹനങ്ങള്‍  യാതൊരു തടസവുമില്ലാതെ സ്വന്തമാക്കാൻ  ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്കായി 'വിക്ടോറിയസ് ഒക്ടോബർ'  പദ്ധതിയുമായി (Victorious October Scheme) ടൊയോട്ട കിർലോസ്‍കർ മോട്ടോർ (Toyota Kirloskar Motor). 

ഒക്ടോബർ  31 വരെ നടക്കുന്ന ഫെസ്റ്റിവ് സീസൺ ക്യാമ്പയിനിൽ അഞ്ച് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലായി  അംഗീകൃത ഡീലർഷിപ്പുള്ള ടൊയോട്ട ഷോറൂമിൽ നിന്നും  ആകർഷകമായ ഓഫറുകളിൽ വ്യത്യസ്‍ത മോഡലുകളിലുള്ള വാഹനങ്ങൾ ഉപഭോക്താക്കൾക്ക്   സ്വന്തമാക്കാൻ കഴിയും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാറിന്റെ  ഓൺ റോഡ് വിലയിൽ  90 % വരെ ഫണ്ടിംഗ്, ബൈ നൗ പേയ് ഇൻ ഫെബ്രുവരി 2022  സ്‍കീം, അർബൻ ക്രൂസറിനും ഗ്ലാൻസയ്ക്കുമായി ബൈബാക്ക് സ്‍കീ ഉൾപ്പെടെ ആകർഷകമായ നിരവധി ഓഫറുകൾ ഈ പദ്ധതി അനുസരിച്ച് വാഗ്‍ദാനം ചെയ്യുന്നതായി കമ്പനി അറിയിച്ചു. 

ഉപഭോക്താക്കൾക്കായി പുതിയ പദ്ധതികൾ ആവിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യയിലെ സെൽഫ്  ചാർജിങ് ഹൈബ്രിഡ്  ഇലക്ട്രിക്ക് വാഹനങ്ങളുടെ  (SHEVs) ബാറ്ററി വാറണ്ടി കാലാവധി നീട്ടിയിട്ടുണ്ട് .  കൂടാതെ  2021 ഓഗസ്റ്റ് ഒന്ന് മുതൽ  ടൊയോട്ട ക്രാമി, വെൽഫെയർ എന്നീ മോഡലുകൾക്ക് വാറന്റി കാലാവധി  മൂന്ന് വർഷം അല്ലെങ്കിൽ 100,000  കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000   കിലോമീറ്റർ വരെ എന്ന രീതിയിലേക്ക് നീട്ടി. മാത്രമല്ല, സാധാരണനിലയിൽ നിന്നും ഉപഭോക്തൃ അനുഭവം കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ടികെഎം ‘വെർച്വൽ ഷോറൂം’ ആരംഭിച്ചു.  അതുവഴി ഉപഭോക്താക്കൾക്ക്  അവരുടെ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങൾ അനായാസമായി പരിശോധിക്കുവാനും  കൂടാതെ  സ്വപ്ന വാഹനം ഓൺലൈൻ വഴി ബുക്ക് ചെയ്യാനും സഹായിക്കുന്നു എന്നും കമ്പനി പറയുന്നു. 

click me!