വീട്ടുമുറ്റങ്ങള്‍ മാത്രമല്ല ജനഹൃദയങ്ങളും കീഴടക്കി ഇന്നോവ മുതലാളി!

By Web TeamFirst Published Jan 1, 2021, 3:56 PM IST
Highlights

2020 ഡിസബര്‍ മാസത്തെ വില്‍പ്പനയില്‍ മികച്ച പ്രകടനവുമായി ടൊയോട്ട

2020 ഡിസംബർ മാസത്തിൽ മികച്ച വില്‍പ്പനയുമായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ കോര്‍പ്പറേഷന്‍. 2020 ഡിസംബർ മാസത്തിൽ മൊത്തം 7487 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതുവഴി 2019 ഡിസംബറിലെ മൊത്തവ്യാപാരവുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം വളർച്ച കൈവരിച്ചെന്ന് കമ്പനി പറയുന്നു.  

അതുപോലെ 2020 ലെ അവസാനപാദത്തെ മൊത്തക്കച്ചവടത്തിലും കമ്പനി നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ആറ് ശതമാനം വളര്‍ച്ച നേടിയെന്നും കമ്പനി അവകാശപ്പെടുന്നു.

“ഈ വർഷം അവസാനിക്കുമ്പോൾ‌, അതേ കാലയളവിലെ വിൽ‌പനയുമായി താരതമ്യപ്പെടുത്തുമ്പോൾ‌ 14% വളർച്ച രേഖപ്പെടുത്തിയതിൽ‌ ഞങ്ങൾ‌ സന്തുഷ്ടരാണ്. 2019 ലെ അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ലെ കലണ്ടർ വർഷത്തിന്റെ അവസാന പാദത്തിൽ മൊത്തവ്യാപാരത്തിൽ 6% ത്തിലധികം വളർച്ച നിലനിർത്താനും ഞങ്ങൾക്ക് കഴിഞ്ഞു. ബ്രാൻഡിലുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം കാരണമാണ് ഇത് സാധ്യമായത്." വിൽ‌പന പ്രകടനത്തെക്കുറിച്ച് ടി‌കെ‌എം സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറയുന്നു.

" പുതിയ മോഡൽ ലോഞ്ചുകളും ഇയർ മോഡൽ മാറ്റങ്ങളും കാരണം ഡിസംബറിൽ ഉൽപാദനത്തിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തി. നിലവിലെ തലമുറ ഫോർച്യൂണറിന്റെ നിലവിലുള്ള സ്റ്റോക്ക് തീർക്കുന്നതിനുള്ള ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഫോര്‍ച്യൂണര്‍ ഉടന്‍ ഇന്ത്യയിൽ വിപണിയിലെത്തും. പുതിയ ഇന്നോവ ക്രിസ്റ്റയ്ക്കും വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്" നവീന്‍ സോണി വ്യക്തമാക്കി.

click me!