കിടിലന്‍ ഓഫറുകളുമായി ടൊയോട്ട

By Web TeamFirst Published Mar 14, 2019, 6:38 PM IST
Highlights

മികച്ച ആനുകൂല്യങ്ങളുമായി ടൊയോട്ട 'മെമ്മറബിൾ മാർച്ച് ക്യാമ്പയിൻ' ആരംഭിച്ചു. ഈ പ്രത്യേക പദ്ധതിയിലൂടെ രാജ്യമൊട്ടാകെ ഉപഭോക്താക്കൾക്ക് ടൊയോട്ടയുടെ തിരഞ്ഞെടുക്കപ്പെട്ട വാഹനങ്ങൾ മികച്ച ഇളവുകളോടുക്കൂടിയും ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാം. 

കൊച്ചി: മികച്ച ആനുകൂല്യങ്ങളുമായി ടൊയോട്ട 'മെമ്മറബിൾ മാർച്ച് ക്യാമ്പയിൻ' ആരംഭിച്ചു. ഈ പ്രത്യേക പദ്ധതിയിലൂടെ രാജ്യമൊട്ടാകെ ഉപഭോക്താക്കൾക്ക് ടൊയോട്ടയുടെ തിരഞ്ഞെടുക്കപ്പെട്ട വാഹനങ്ങൾ മികച്ച ഇളവുകളോടുക്കൂടിയും ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാം. ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ രാജ്യത്തുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളിലൂടെയും മാർച്ച് മാസം ഈ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെമ്മറബിൾ  മാർച്ച് ക്യാമ്പയിനിലൂടെ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുക. ടൊയോട്ട യാരിസിന് ട്വന്റി ബൈ ട്വന്റി (20/20)ഓഫറിലൂടെ,  20,000രൂപ ഡൌൺ പേയ്മെന്റ് അടക്കുമ്പോൾ 20,000രൂപ തവണകളായി അടക്കാനുള്ള സൗകര്യം ലഭ്യമാകും. കൊറോള അൾട്ടിസിന് 1,20000 രൂപവ രെയും ഫോർച്യൂണറിന്‌ 40,000  രൂപ വരെയും  ഇന്നോവ ക്രിസ്റ്റക്ക് 55,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ എറ്റിയോസിന് 48,000 രൂപ വരെയും ഹാച്ച് ബാക്ക് മോഡലായ ലിവക്ക് 28,000രൂപവരെയും ആനുകൂല്യങ്ങൾ സ്വന്തമാക്കാം. 

സർക്കാർ, കോപ്പറേറ്റ് ഉദ്യോഗസ്ഥർക്ക്‌  ടൊയോട്ടയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. ടൊയോട്ട യാരിസ്  സിഎസ്‍ഡി വഴിയും ഇന്നോവ ക്രിസ്റ്റ ജി ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് (GeM)ലും ലഭ്യമാണ്.  എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യങ്ങൾ 2019മാർച്ച് 31വരെയാകും ലഭ്യമാകുക. 

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും അവ മനസിലാക്കി നിരന്തരമായി  പ്രവർത്തിക്കുകയും ചെയ്യുന്ന ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു ബ്രാൻഡാണ്  ടൊയോട്ടയെന്നും ടൊയോട്ട ഉല്പന്നങ്ങളോട് നിരന്തരമായി വിശ്വാസ്യതയും, ആത്മവിശ്വാസവും പുലർത്തുന്ന ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളോട്  നന്ദി പ്രകാശിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മെമ്മറബിൾ  മാർച്ച് ക്യാമ്പയിനെന്നും ടൊയോട്ട കിർലോസ്കർ മോട്ടോർ  ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ വ്യക്തമാക്കി. സമാനതകളില്ലാത്ത സുരക്ഷ സംവിധാനങ്ങൾ,  മികച്ച പ്രകടനം, സുഖസൗകര്യങ്ങൾ,  ഉയർന്ന ഇന്ധനക്ഷമത, പകരം വെക്കാനില്ലാത്ത ഗുണമേന്മ, തുടങ്ങിയവ വളരെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

click me!