
ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota Kirloskar) 2022 ഏപ്രിൽ 1 മുതൽ കമ്പനി തങ്ങളുടെ എല്ലാ മോഡലുകളുടെയും വില കൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹന വില നാല് ശതമാനം വരെ വർധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംസ്‌കൃത വസ്തുക്കളുൾപ്പെടെയുള്ള ഇൻപുട്ട് ചെലവ് വർധിച്ചതിന്റെ ഫലമായാണ് ഈ വർധനയെന്ന് ടൊയോട്ട പറഞ്ഞു. വർദ്ധിച്ചുവരുന്ന ചെലവ് ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും കമ്പനി പ്രസ്‍താവനയില്‍ പറയുന്നു.
ടൊയോട്ടയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹിലക്‌സ്, കാംറി തുടങ്ങി വെൽഫയർ വരെയുണ്ട്. ടൊയോട്ടയ്ക്ക് ഇതിനകം തന്നെ Hilux-ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്, അതുകൊണ്ടാണ് രാജ്യത്ത് പിക്ക്-അപ്പിന്റെ ബുക്കിംഗ് കമ്പനി നിർത്തിവെച്ചത്.
അതേസമയം രാജ്യത്ത് വിലവർദ്ധനവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ കാർ നിർമ്മാതാക്കളല്ല ടൊയോട്ട. ബിഎംഡബ്ല്യു ഇന്ത്യ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. മാരുതി സുസുക്കിയും ടാറ്റയും വാഹന വില കൂട്ടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ വാഹന വില കൂട്ടാന്‍ ബിഎംഡബ്ല്യു
ഇന്ത്യയില്‍ വാഹന വില വര്‍ദ്ധനയ്ക്ക് ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിൽ രാജ്യത്ത് ലഭ്യമായ കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ഏപ്രിൽ ഒന്നു മുതൽ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
'മിന്നല്‍ മുരളി'യായി അർനോൾഡ്, കറന്‍റടിച്ചത് പാഞ്ഞത് ബിഎംഡബ്ല്യുവില്‍!
ആഗോള സാഹചര്യം, വിനിമയ നിരക്കുകൾ എന്നിവയിൽ നിന്നുള്ള ആഘാതം കൂടാതെ, മെറ്റീരിയലുകളുടെയും ലോജിസ്റ്റിക്‌സിന്റെയും വിലയിലെ മാറ്റത്തിന് ആവശ്യമായ ക്രമീകരണം തുടങ്ങിയവയാണ് വില വർദ്ധനയെന്ന് ബിഎംഡബ്ല്യു പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഎംഡബ്ല്യു നിലവിൽ 2 സീരീസ് ഗ്രാൻ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാൻ ലിമോസിൻ, M 340i, 5 സീരീസ്, 6 സീരീസ് ഗ്രാൻ ടൂറിസ്മോ, 7 സീരീസ്, X1, X3, X4, X5, X7, MINI കൺട്രിമാൻ എന്നിങ്ങനെ പ്രാദേശികമായി നിർമ്മിച്ച നിരവധി മോഡലുകൾ രാജ്യത്തെ വാഹന വിപണിയില്‍ വാഗ്‍ദാനം ചെയ്യുന്നു. ജർമ്മൻകാർ നിര്‍മ്മാതാക്കള്‍ അടുത്തിടെ iX ഇലക്ട്രിക് എസ്‌യുവി ഇറക്കുമതി വഴി രാജ്യത്ത് കൊണ്ടുവന്നിരുന്നു.
ബിഎംഡബ്ല്യു X3 ഡീസൽ എസ്‌യുവി ഇന്ത്യയില്‍, വില 65.50 ലക്ഷം
ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കും
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors) തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർദ്ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ വർധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ് എന്നും 2022 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്റ്റീൽ, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ്, മറ്റ് അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവർദ്ധനവിന് പ്രേരകമായി. ഉൽപ്പാദനത്തിന്റെ വിവിധ തലങ്ങളിൽ, വർധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർധന, കുറഞ്ഞ വില വർദ്ധനയിലൂടെ ചില അനുപാതങ്ങൾ കൈമാറുന്നത് അനിവാര്യമാണ് എന്നും കമ്പനി പറയുന്നു.
നെക്സോണ്‍ ഇവിയുടെ വില കൂട്ടി ടാറ്റ; ഇതാ പുതിയ വിലവിവര പട്ടിക
ടാറ്റ മോട്ടോഴ്‌സ് നെക്സോണ്‍ ഇവിയുടെ (Nexon EV) വില കൂട്ടി. 25,000 രൂപയോളമാണ് കൂട്ടിയതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കമ്പനി അതിന്റെ ഉൽപ്പന്ന ശ്രേണിയിലെ മറ്റ് തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ നെക്സോണ്‍ ഇവിയുടെ വേരിയൻറ് ലൈനപ്പിലുടനീളം 25,000 രൂപയുടെ ഏകീകൃത വില വർദ്ധനവ് ബാധകമാണ് . XM, XZ+, XZ+ Lux, XZ+ Dark Edition, XZ+ Lux Dark എഡിഷൻ എന്നിവയുൾപ്പെടെ അഞ്ച് വേരിയന്റുകളിൽ മോഡൽ നിലവിൽ ലഭ്യമാണ്.
30.2kWh ബാറ്ററി പാക്കാണ് ടാറ്റ നെക്‌സോൺ ഇവിയുടെ ഹൃദയം. പരമാവധി 125bhp പവർ ഔട്ട്‌പുട്ടും 245Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. ഡാർക്ക് എഡിഷൻ പതിപ്പിന് പുറമെ ടീൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന മൂന്ന് നിറങ്ങളിൽ മോഡൽ വാഗ്‍ദാനം ചെയ്യുന്നു.