ഈ മോഡലുകൾക്ക് വില കൂട്ടി ടൊയോട്ട

By Web TeamFirst Published Jun 12, 2020, 4:37 PM IST
Highlights

എക്സ്ചേഞ്ച് നിരക്കിൽ ഉണ്ടായ വ്യതിയാനമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചി: രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‍കര്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ രണ്ട് പ്രധാന മോഡലുകളായ കാമ്രി ഹൈബ്രിഡ്,  വെൽഫയർ എന്നിവക്ക് വില വർദ്ധിക്കും. 2020 ജൂലൈയോടു കൂടിയാകും വില വർദ്ധന നടപ്പിലാകുക. എക്സ്ചേഞ്ച് നിരക്കിൽ ഉണ്ടായ വ്യതിയാനമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്വയം ചാർജ് ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്കിടയിൽ ടൊയോട്ടായുടെ മുൻനിര മോഡലുകളിൽ ഒന്നായി അറിയപ്പെടുന്ന പുതിയ തലമുറ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ അതിന്റെ ചലനാത്മക പ്രകടനം, സ്റ്റൈൽ, സുഖപ്രദമായ ഇന്റീരിയറുകൾ എന്നിവയിലൂടെ ആഡംബര സെഡാൻ അനുഭവം സാധ്യമാക്കുന്നു.

ടൊയോട്ടഅടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച വാഹനമായ വെൽഫയർ ആഡംബരം, പവർ, കുറഞ്ഞ ഇന്ധന ഉപഭോഗവും, കുറഞ്ഞ കാർബൺ പുറന്തള്ളൽ എന്നിവയിൽ മികച്ചു നിൽക്കുന്നു. വിപണിയില്‍ എത്തിയതിനു ശേഷം രണ്ട് മോഡലുകൾക്കും മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിച്ചത്.

click me!