പ്ലാന്‍റ് അടച്ചു, ഈ രാജ്യത്തെ കച്ചവടം പൂര്‍ണമായും പൂട്ടിക്കെട്ടി ഇന്നോവ മുതലാളി!

Published : Sep 24, 2022, 12:20 PM IST
പ്ലാന്‍റ് അടച്ചു, ഈ രാജ്യത്തെ  കച്ചവടം പൂര്‍ണമായും പൂട്ടിക്കെട്ടി ഇന്നോവ മുതലാളി!

Synopsis

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. റഷ്യയിലെ വാഹന നിർമാണം സ്ഥിരമായി നിർത്താൻ ടൊയോട്ട തീരുമാനിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച്  എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ക്രെയിൻ - റഷ്യ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് പിൻവാങ്ങുന്ന ഏറ്റവും പുതിയ കാർ നിർമ്മാതാക്കളായി ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ മാറിയതായി റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. റഷ്യയിലെ വാഹന നിർമാണം സ്ഥിരമായി നിർത്താൻ ടൊയോട്ട തീരുമാനിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച്  എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

മറ്റേതൊരു ജാപ്പനീസ് ബ്രാൻഡിനെയും അപേക്ഷിച്ച് ടൊയോട്ടയ്ക്ക് റഷ്യയിലെ ഏറ്റവും വലിയ വിപണി വിഹിതം ഉണ്ടായിരുന്നു. ടൊയോട്ട 2007-ൽ ആണ് റഷ്യയിൽ പ്രാദേശികമായി കാറുകളുടെ നിർമ്മാണം ആരംഭിക്കുന്നത്. അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് മുമ്പ് RAV4 സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനവും കാമ്‌രി സെഡാനും നിർമ്മിക്കുന്ന പ്ലാന്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വർഷം റഷ്യയിൽ ടൊയോട്ട 80,000 വാഹനങ്ങൾ നിർമ്മിക്കുകയും 110,000 യൂണിറ്റുകൾ വിൽക്കുകയും ചെയ്‍തു എന്നാണ് കണക്കുകള്‍.

വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം കാരണം ടൊയോട്ട ഇപ്പോൾ മറ്റ് ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ മോട്ടോർ, ഹോണ്ട മോട്ടോർ എന്നിവയ്‌ക്കൊപ്പം രാജ്യം വിടാനുള്ള തീരുമനത്തില്‍ ചേരുന്നു. അതേസമയം സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഭാവിയെക്കുറിച്ച് ടൊയോട്ട ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിൽ തങ്ങളുടെ ബിസിനസ് വിൽക്കാൻ പദ്ധതിയില്ലെന്ന് കാർ നിർമ്മാതാവും സ്ഥിരീകരിച്ചു. ആറ് മാസത്തിന് ശേഷവും തങ്ങൾക്ക് സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിഞ്ഞില്ല എന്നും ഭാവിയിൽ ഞങ്ങൾക്ക് പുനരാരംഭിക്കാൻ കഴിയുമെന്ന് ഒരു സൂചനയും കാണുന്നില്ല എന്നും ടൊയോട്ട ഒരു പ്രസ്‍താവനയില്‍ പറഞ്ഞു.

റഷ്യയിലെ റീട്ടെയിൽ ശൃംഖലയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും ടൊയോട്ട ഉറപ്പുനൽകി.

ഈ വർഷം ആദ്യം റഷ്യ ഉക്രെയിൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയുടെ വാഹന വിപണി മാന്ദ്യത്തിലാണ്. ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാറുകളുടെ വിതരണത്തിൽ 80 ശതമാനത്തിലധികം ഇടിവുണ്ടായി. ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ,  റെനോയുടെ ബിസിനസ്സ് ഏറ്റെടുത്ത അവ്‍തോവാസ്, പാശ്ചാത്യ, ജാപ്പനീസ് ബ്രാൻഡുകളുടെ ശൂന്യത നികത്തിയ ചൈനീസ് കമ്പനികൾക്കൊപ്പം കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയുടെ വിഹിതം വർദ്ധിപ്പിച്ചിരുന്നു.

"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!

റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്പോൺസർ ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയൻ നേതാക്കൾ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‍തതിനെ തുടർന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.  റഷ്യന്‍ വാഹന ഭീമനായ അവ്തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിർമ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകൾ നിർമ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാർ ബ്രാൻഡ് കൂടിയാണ്. റെനോയുടെ അഭിപ്രായത്തിൽ , റഷ്യൻ വിപണിയുടെ ഏകദേശം 21 ശതമാനവും ലഡ കാറുകളാണ്. അവ്തൊവാസ് റെനോയുടെ 68 ശതമാനം ഉടമസ്ഥതയിലുള്ളതാണ്. റെനോയുടെ വരുമാനത്തിന്റെ 10 ശതമാനത്തിന് റഷ്യയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍.

2022 ഫെബ്രുവരി 24 ന് റഷ്യയുടെ ഉക്രെയിനിലെ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തനം നിർത്താൻ മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ , വോൾവോ , ഹോണ്ട, പോർഷെ , ഹ്യുണ്ടായ് തുടങ്ങിയ കാർ നിർമ്മാതാക്കള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഉക്രെയ്‌നിലെ  ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹായം നൽകാൻ ഉദ്ദേശിക്കുന്നതായി ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോർഗിനി പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന് തുക നേരിട്ട് കൈമാറുമെന്ന് ലംബോർഗിനി അറിയിച്ചത്. പോർഷെ, ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, സ്റ്റെല്ലാന്റിസ്, നിസാൻ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 

സംഘർഷത്തെത്തുടർന്ന്, പല ആഡംബര വാഹന നിർമ്മാതാക്കളും റഷ്യയിൽ ബിസിനസ് നിർത്തിവച്ചിരിക്കുകയാണ്. ഫോക്‌സ്‌വാഗൺ , പോർഷെ , നിസാൻ തുടങ്ങിയ വാഹന നിർമ്മാതാക്കളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. നിസാൻ 2.5 മില്യൺ യൂറോയുടെ ഒരു ഫണ്ട് . റെഡ് ക്രോസിനും മറ്റൊരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഫണ്ട് വഴി ഒരു മില്യൺ യൂറോ സംഭാവന ചെയ്യുമെന്നും നിസാന്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ഈ പണ്ട് സഹായിക്കും എന്ന് നിസാന്‍ പറയുന്നു.

ഊഹാപോഹപ്പുകയുടെ മറവില്‍ ടൊയോട്ടയുടെ പൂഴിക്കടകന്‍, അപ്രതീക്ഷിതമായി മുറ്റത്തൊരു ഇന്നോവ!

മുമ്പ്, ഫോക്‌സ്‌വാഗണും പോർഷെയും ഉക്രെയ്‌നിന് ഒരു മില്യൺ യൂറോ സംഭാവന നൽകിയിരുന്നു. തുക രണ്ട് സംഘടനകള്‍ക്കായി വിഭജിച്ച് നല്‍കും എന്ന് പോർഷെ അറിയിച്ചിരുന്നു. യുദ്ധ ഭൂമിയില്‍ ആളുകളെ സഹായിക്കുന്ന ഓർഗനൈസേഷനുകളെ സംഭാവന ചെയ്യാനും പിന്തുണയ്ക്കാനും ശ്രമിക്കുന്നതായി ആഡംബര സ്‌പോർട്‌സ് കാർ കമ്പനിയായ പോര്‍ഷെയുടം സിഇഒ ഒലിവർ ബ്ലൂം പറയുന്നു. സഹായത്തിനായി മെഴ്‌സിഡസ് ബെൻസ് റെഡ് ക്രോസിന് ഒരു ദശലക്ഷം യൂറോ സംഭാവന നൽകി. സ്റ്റെല്ലാന്റിസും ഒരു മില്യൺ യൂറോയുടെ സാമ്പത്തിക സഹായം ദുരിതബാധിത രാജ്യത്തിന് നൽകി.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ