റേഡിയൻ ബിഎസ് 6 ന്റെ വില കൂട്ടി ടിവിഎസ്

By Web TeamFirst Published Jun 4, 2020, 4:18 PM IST
Highlights

110 സിസി കമ്മ്യൂട്ടർ മോട്ടോർ സൈക്കിളായ റേഡിയൻ ബിഎസ് 6 ന്റെ വില അല്‍പ്പം വർദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി.

ടിവിഎസിന്‍റെ ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് റേഡിയോണിന്റെ ബിഎസ്-6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. 110 സിസി കമ്മ്യൂട്ടർ മോട്ടോർ സൈക്കിളായ റേഡിയൻ ബിഎസ് 6 ന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി. 750 രൂപയാണ് പുതിയ മോഡലിന് വർധിപ്പിച്ചത്.പുതിയ വിലകൾ പ്രാബല്യത്തിൽ വരുന്നതോടെ അടിസ്ഥാന മോഡൽ 59,742 രൂപയ്ക്ക് ലഭ്യമാകും. 2020 ഏപ്രിലിൽ അവതരിപ്പിച്ച ബിഎസ് 6 നിലവാരത്തിലുള്ള മോഡലിന് ബിഎസ് 4 പതിപ്പിനേക്കാൾ 6,632 രൂപ മുതൽ 8,632 രൂപ വരെ അധികമായിരുന്നു.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ റേഡിയോണിന്‍റെയും ഹൃദയം. ഫ്യൂൽ ഇഞ്ചക്ഷൻ സംവിധാനമുള്ള ഈ എഞ്ചിൻ 7,350 ആർപിഎമ്മിൽ 8.08 ബിഎച്ച്പി പരമാവധി കരുത്തും 4,500 ആർപിഎമ്മിൽ 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.  ബിഎസ് 4 എഞ്ചിനേക്കാൾ 15 ശതമാനം മികച്ച ഇന്ധനക്ഷമതയാണ് ബിഎസ് 6 എഞ്ചിൻ നൽകുന്നതെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ബിഎച്ച്പി ലെവലില്‍ 0.22-ന്റെ കുറവുണ്ടായിട്ടുണ്ടെങ്കിലും ടോര്‍ക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ മോഡലിലും ട്രാന്‍സ്മിഷന്‍. 

സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയ്മിലാണ് റേഡിയോണിന്റെ പിറവി. വലിയ സീറ്റ്, ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷത.

അളവുകളിൽ ബിഎസ്6 ടിവിഎസ് റേഡിയോണും ബിഎസ്4 റേഡിയോണും തമ്മിൽ മാറ്റമില്ല (2025 എംഎം നീളം, 705 എംഎം വീതി, 1080 എംഎം ഉയരം). അതെസമയം, പുത്തൻ മോഡലിന്റെ ഭാരം 4 കിലോ വർദ്ധിച്ചിട്ടുണ്ട്. 1265 എംഎം ആണ് വീൽബേസ്. 10 ലിറ്റർ ആണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ഒരു ഫുൾ ടാങ്കിൽ 650 കിലോമീറ്റർ വരെ റേഡിയോണിന് സഞ്ചരിക്കാനാവും.  ഡിസ്‌ക്, ഡ്രം ബ്രേക്കുകള്‍ റേഡിയോണിന് സുരക്ഷയൊരുക്കും. 180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്റര്‍. 18 ഇഞ്ചാണ് അലോയി വീല്‍. പേൾ വൈറ്റ്, മെറ്റൽ ബ്ലാക്ക്, ഗോൾഡൻ ബീജ്, റോയൽ പർപ്പിൾ, വോൾക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ 6 നിറങ്ങളിൽ ആണ് റേഡിയോൺ വില്പനയിലുള്ളത്. 

സ്റ്റാൻഡേർഡ് മോഡലിൽ ഡ്രം ബ്രേക്കുകളും സ്പെഷ്യൽ എഡിഷൻ വേരിയന്റിനു മുൻവശത്ത് ഒരു ഓപ്‌ഷണൽ ഡിസ്ക് ബ്രേക്കും ലഭ്യമാണ്. സ്റ്റാൻഡേർഡ് മോഡൽ ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - വൈറ്റ്, ബ്ലാക്ക്, ബീജ്, പർപ്പിൾ, റെഡ്, ഗ്രേ. സ്പെഷ്യൽ എഡിഷൻ ബ്ലാക്ക്, ബ്രൗൺ നിറങ്ങളിൽ എത്തും. ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് 110, ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് എന്നിവരാണ് ടിവിഎസ് റേഡിയോണിന്‍റെ എതിരാളികള്‍.

click me!