സി5 എയര്‍ക്രോസ് എത്തുക രണ്ട് ലീറ്റർ ഡീസൽ എന്‍ജിനുമായി

By Web TeamFirst Published May 4, 2020, 2:54 PM IST
Highlights

പുതിയ എൻജിൻ പൂർണമായും ഇറക്കുമതി ചെയ്താവും ഇന്ത്യയിലെത്തിക്കുക. 

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണയിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് ലീറ്റർ ഡീസൽ എന്‍ജിനുമായി പ്രീമിയം എസ്‍യുവി വിഭാഗത്തിൽ മത്സരിക്കാനാണ് സി 5 എയർക്രോസ് എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വലിപ്പം കൂടിയ 2 ലീറ്റർ എൻജിനാണ് സിട്രോൺ ഇന്ത്യയ്ക്കായി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. മുമ്പ് സി5 എയർക്രോസ് രാജ്യാന്തര വിപണിയിലുള്ള 1.5 ലീറ്റർ എൻജിനുമായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

പുതിയ എൻജിൻ പൂർണമായും ഇറക്കുമതി ചെയ്താവും ഇന്ത്യയിലെത്തിക്കുക. കൊറോണ വൈറസ് ബാധ സി 5ന്റെ വരവ് അടുത്ത വർഷം ആദ്യമാക്കി. ഈ വർഷം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2 ലീറ്റർ ഫോക്സ്‌വാഗൻ ട്വിഗ്വനുമായിട്ടാണ് ആധുനിക സാങ്കേതിക സംവിധാനങ്ങളുമായെത്തുന്ന സി5 എയർക്രോസ് മത്സരിക്കുക.

എസ്‍യുവിയിൽ കൂടുതൽ കരുത്തും പെർഫോമൻസും കൂടിയ 2 ലീറ്റർ എൻജിനും 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുമായിരിക്കും ലഭിക്കുക. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തുകയായിരുന്നു.

1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം.4,500എംഎം ആണ് സി5 എയർക്രോസിന്റെ നീളം. വീതി 1,840എംഎം. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. സ്റ്റിയറിങ്ങില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, 8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ സവിശേഷതകളാണ്. അറ്റൻഷൻ അസിസ്റ്റന്‍റ്, ക്രോസ് ട്രാഫിക് ഡിറ്റക്‌ഷൻ‌, ഒന്നിലേറെ എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‍ലൈറ്റുകൾ തുടങ്ങി സവിശേഷതകളും എയർക്രോസിൽ ലഭ്യമാണ്.

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

click me!