
ലഡാക്ക് മേഖലയിലെ വാഹന യാത്രാ നിരോധനമുള്ള തണുത്ത മണൽ ഭൂമിയിലൂടെ ഓടിച്ച ടൂറിസ്റ്റ് വാഹനത്തിന് ലേ പൊലീസ് പിഴ ചുമത്തി. ജയ്‍പൂരിൽ നിന്നുള്ള ദമ്പതികളെ ഉദ്യോഗസ്ഥർ കസ്റ്റഡിയില്‍ എടുക്കുകയും 50,000 രൂപയുടെ പിഴ ഈടാക്കുകയും ചെയ്‍തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
ലഡാക്കിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ദമ്പതികൾ ഹുന്ദർ ഗ്രാമത്തിലെ നുബ്ര താഴ്‌വരയിലെ മണൽത്തിട്ടകളിലൂടെയാണ് കാർ ഓടിച്ചത്. വെള്ള നിറത്തിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാറിലാണ് ഇവർ സഞ്ചരിച്ചത്. ഹുന്ദർ മരുഭൂമിയിലൂടെ കാർ ഓടിക്കുന്നത് അനുവദനീയമല്ല.
ഓടുന്ന ടൊയോട്ട ഫോർച്യൂണറുകള്‍ക്കു മുകളില്‍ 21കാരന്‍, വാഹനം പൊക്കി പൊലീസ്!
വിനോദസഞ്ചാരികൾ ടൊയോട്ട ഫോർച്യൂണർ എസ്‌യുവി മണൽത്തിട്ടയ്ക്ക് മുകളിലൂടെ ഓടിക്കുകയായിരുന്നു. തണുത്ത മരുഭൂമിക്ക് പേരുകേട്ടതാണ് ഈ ഭൂപ്രകൃതി. എസ്‌യുവിയുടെ രണ്ട് ചിത്രങ്ങൾ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‍തു. “ഹുന്ദറിലെ മണൽക്കൂനകൾക്ക് മുകളിലൂടെ കാറുകൾ ഓടിക്കരുതെന്ന നിർദ്ദേശം ലംഘിച്ച് ഒരു ടൂറിസ്റ്റ് വാഹനം കണ്ടെത്തി. ജയ്പൂർ സ്വദേശികളായ ദമ്പതികൾക്കെതിരെ നിയമപ്രകാരം കേസെടുത്ത് 50,000 രൂപയുടെ പിഴയും ഈടാക്കി. പ്രകൃതിദൃശ്യങ്ങൾ നശിപ്പിക്കുകയും നിരോധന ഉത്തരവുകൾ ലംഘിക്കുകയും ചെയ്യുന്നതിനാൽ മണൽത്തിട്ടകളിൽ വാഹനങ്ങൾ ഓടരുതെന്ന് വിനോദസഞ്ചാരികളോട് അഭ്യർത്ഥിക്കുന്നു.." മണൽത്തിട്ടയിലെ കാറിന്റെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്റിൽ പൊലീസ് അഭ്യര്‍ത്ഥിച്ചു.
സൂപ്പര്‍നടിയുടെ ഗാരേജിലേക്ക് ഭര്‍ത്താവിന്‍റെ വക പുതിയ സമ്മാനം, വില 23 ലക്ഷം!
ഹുന്ദറിലെ മണൽത്തിട്ടകൾക്ക് മുകളിലൂടെ കാറുകൾ ഓടിക്കരുതെന്ന എസ്.ഡി.എം നുബ്രയുടെ നിർദ്ദേശം ലംഘിച്ചാണ് ദമ്പതികളുടെ പ്രകടനം. കാറിന്റെ നമ്പർ പ്ലേറ്റ് ദില്ലി രജിസ്ട്രേഷനില്‍ ഉള്ളതായിരുന്നു. വിനോദസഞ്ചാരികൾ നിയമം ലംഘിക്കരുതെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നും ലേ ജില്ലാ പൊലീസ് അഭ്യർത്ഥിച്ചു.
ഇഷ്‍ടനമ്പറില്‍ ഒമ്പതുകളുടെ 'സംസ്ഥാനസമ്മേളനം', കിട്ടാന്‍ സൂപ്പര്‍താരം പൊടിച്ചത് 17 ലക്ഷം!
ലേ പോലീസിന്റെ പോസ്റ്റ് 200ല്‍ അധികം ലൈക്കുകൾ നേടുകയും 100-ല്‍ അധികം തവണ ഷെയർ ചെയ്യപ്പെടകയും ചെയ്‍തു. സ്ഥിതിഗതികൾ കർശനമായി കൈകാര്യം ചെയ്‍ത ഉദ്യോഗസ്ഥരെ പലരും അഭിനന്ദിച്ചു. ചിലർ വിനോദസഞ്ചാരികളുടെ പൗരബോധത്തെ വിമർശിച്ചപ്പോൾ പലരും പോലീസ് ടീമിനെ പ്രശംസിച്ചു. ഉദ്യോഗസ്ഥർ നന്നായി ചെയ്‍തു എന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ ഹാറ്റ്‌സ് ഓഫ് പറഞ്ഞു. ചില വിനോദസഞ്ചാരികൾക്ക് സാമാന്യബുദ്ധിയില്ലെന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപേർ രംഗത്തെത്തി. 'ലേ ജില്ല പൊലീസിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നു. നിയമങ്ങൾ കർശനമായിരിക്കണം. നിയമങ്ങൾ സഞ്ചാരികൾക്ക് ലംഘിക്കാനുള്ളതല്ല. ദയവായി പർവതങ്ങളും ഭൂപ്രകൃതിയും സംരക്ഷിക്കുക'. ഒരാള്‍ എഴുതി.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
ലേയിൽ നിന്ന് ഏതാനും മണിക്കൂറുകൾ വടക്ക് മാറിയാണ് നുബ്ര വാലി സ്ഥിതി ചെയ്യുന്നത്. ഷിയോക്, സിയാച്ചിൻ നദികൾ സംഗമിക്കുന്ന സ്ഥലമാണിത്. ലഡാക്ക് പ്രദേശത്തെ കാരക്കോറം പർവതനിരകളിൽ നിന്നും സിയാച്ചിൻ ഹിമാനിയിൽ നിന്നും വേർതിരിക്കുന്നത് നുബ്ര താഴ്വരയാണ്.
ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്
നേരത്തെ, രണ്ട് പേരെ സൺറൂഫിലൂടെ പുറത്തു നിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികൾ പാങ്കോംഗ് തടാകക്കരയിലൂടെ ഔഡി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. മദ്യക്കുപ്പികളുള്ള മേശയും തടാകത്തിനരികിൽ കസേരകളും വീഡിയോയിൽ കാണാം. ഹരിയാന രജിസ്ട്രേഷനില്‍ ഉള്ളതായിരുന്നു ഈ കാര്‍.
Lamborghini India : കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍, ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!