ഞെട്ടിക്കുന്ന ഈ 'അപകട' ദൃശ്യം ഓര്‍മ്മിപ്പിക്കുന്നത്..! ബോധവല്‍ക്കരണത്തിനായി കിടിലന്‍ ഫോട്ടോഷൂട്ട്

Published : Apr 08, 2019, 02:26 PM ISTUpdated : Apr 08, 2019, 09:20 PM IST
ഞെട്ടിക്കുന്ന ഈ 'അപകട' ദൃശ്യം ഓര്‍മ്മിപ്പിക്കുന്നത്..! ബോധവല്‍ക്കരണത്തിനായി കിടിലന്‍  ഫോട്ടോഷൂട്ട്

Synopsis

ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക

ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പു നല്‍കുന്ന ചിത്രവും സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  പിന്‍സീറ്റ് യാത്രികരായ സ്ത്രീകൾക്ക് സംഭവിക്കാവുന്ന അപകടത്തിന്റെ ദൃശ്യം ആവിഷ്‍കരിച്ച ഫോട്ടോഗ്രാഫിയാണ് വൈറലാകുന്നത്.

എംസിവി ചാനൽ കൂത്തുപറമ്പിന്റെ പേജിലാണ് ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്‍റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയുടെ ഷാള്‍ ടയറില്‍ കുടുങ്ങുന്നതും യുവതി റോഡിലേക്ക് മലര്‍ന്നടിച്ചു വീഴാന്‍ തുടങ്ങുന്നതുമായ ദൃശ്യങ്ങളാണ് അതേ തീവ്രതയോടെ ആവിഷ്‍കരിച്ചിരിക്കുന്നത്. 

അമ്മയായിട്ടും പെങ്ങളായിട്ടും ഭാര്യയുമായിട്ടൊക്കെ ബൈക്കിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷാളോ, സാരിയോ, വസ്ത്രത്തിന്റെ താഴ്ഭാഗമോ നീളം കൂടുതലാണെങ്കിൽ അത് മാക്സിമം ഒതുക്കി പിടിക്കാൻ ശ്രദ്ധിക്കണമെന്നുമുള്ള കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. വിഷയത്തിന്‍റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കുന്ന ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം
"ഒരിക്കലും ഇത് ചെറിയൊരു കാര്യമാണെന്ന് പറഞ്ഞ് തള്ളി കളയരുത്. ഒരു ജീവൻ വരെ നഷ്ടപ്പെടുന്ന ഒന്നാണ്. അമ്മയായിട്ടും പെങ്ങളായിട്ടും ഭാര്യയുമായിട്ടൊക്കെ പോവുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ബൈക്കിൽ പോവുമ്പോൾ ഷാളോ, സാരിയോ, വസ്ത്രത്തിന്റെ താഴ്ഭാഗമോ നീളം കൂടുതലാണെങ്കിൽ അത് മാക്സിമം ഒതുക്കി പിടിക്കാൻ നോക്കുക. 

ഇല്ലെങ്കിൽ അത് ബൈക്കിന്റെ ടയറിൽ കുടുങ്ങി പുറകോട്ടു മലന്ന് അപകടം ഉണ്ടാകും. മാക്സിമം ഇത് ശ്രദ്ധിക്കാൻ നോക്കുക. ഇത്തരത്തിലുള്ള അപകടങ്ങൾ നമ്മുടെ സമൂഹത്തിൽ അനവധി നടക്കുന്നുണ്ട്. എലാരുടെയും ശ്രദ്ധയിൽപെടുത്തുക. ഓരോ നല്ല തോന്നലുകളും ജീവന്റെ തുടിപ്പുകൾ ആണ്."


 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ