അമ്പമ്പോ എന്തൊരു വില്‍പ്പന, ഈ വണ്ടികളുടെ വമ്പന്‍ കച്ചവടവുമായി ഫോക്‌സ്‌വാഗൺ!

By Web TeamFirst Published Jul 16, 2022, 2:34 PM IST
Highlights

വിതരണവുമായി ബന്ധപ്പെട്ട വിവിധ തടസ്സങ്ങൾ, യൂറോപ്പിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിയത്, ചൈനയിലെ കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും, 2021ല്‍ വിറ്റ 1,70,900 ഇലക്ട്രിക്ക് വാഹനങ്ങളെ അപേക്ഷിച്ച് 2,17,100 പൂർണ്ണ വൈദ്യുത വാഹനങ്ങൾ ഈ വര്‍ഷം ഇതുവരെ വിതരണം ചെയ്‍തു എന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചു. 

വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം 27 ശതമാനം വർധിച്ചതായി ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്‌വാഗൺ അറിയിച്ചു. വിതരണവുമായി ബന്ധപ്പെട്ട വിവിധ തടസ്സങ്ങൾ, യൂറോപ്പിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിയത്, ചൈനയിലെ കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും, 2021ല്‍ വിറ്റ 1,70,900 ഇലക്ട്രിക്ക് വാഹനങ്ങളെ അപേക്ഷിച്ച് 2,17,100 പൂർണ്ണ വൈദ്യുത വാഹനങ്ങൾ ഈ വര്‍ഷം ഇതുവരെ വിതരണം ചെയ്‍തു എന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചു. 

ഒരു മാസത്തിനുള്ളിൽ 2,000 വിർടസുകള്‍ വിതരണം ചെയ്‍ത് ഫോക്‌സ്‌വാഗൺ

2021-ന്‍റെ ആദ്യ പകുതിയിലെ 3.4 ശതമാനത്തിൽ നിന്ന് മൊത്തം ഡെലിവറികളില്‍ ബാറ്ററി ഇലക്ട്രിക്ക് വാഹന മോഡലുകളുടെ വിഹിതം 5.6 ശതമാനത്തിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വർധനവാണ് ഇതെന്ന് ഫോക്‌സ്‌വാഗൺ പറഞ്ഞു.  വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിനൊപ്പം, പടിഞ്ഞാറൻ യൂറോപ്പിൽ  ബാറ്ററി ഇലക്ട്രിക്ക് ഓർഡർ ഉപഭോഗം 40 ശതമാനം വർധിച്ചതായി ഫോക്‌സ്‌വാഗന്‍ പറയുന്നു. യൂറോപ്പിൽ, ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ കമ്പനി ഏകദേശം 1,28,800 വാഹനങ്ങൾ വിതരണം ചെയ്‍തു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 17,000 വാഹനങ്ങളുമായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആഗോള  ബാറ്ററി ഇലക്ട്രിക്ക് ഡെലിവറി എട്ട് ശതമാനം വർധിച്ചു.

ആദ്യ പകുതിയിൽ ബ്രാൻഡിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ ഫോക്‌സ്‌വാഗൺ ഐഡി. 4, ഐഡി. 5 എന്നിവയാണെന്ന് കമ്പനി അറിയിച്ചു. 66,800 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഫോക്‌സ്‌വാഗൺ ഐഡി 3 26,000 യൂണിറ്റ് വിൽപ്പന നടത്തി. സ്‌പോർട്‌ബാക്ക് ഉൾപ്പെടെ 24,700 യൂണിറ്റുകളും ഔഡി ക്യു4 ഇ-ട്രോണിനൊപ്പം സ്‌പോർട്ട്ബാക്ക് ഉൾപ്പെടെ 18,200 യൂണിറ്റുകളും വിറ്റഴിച്ചതായി ഫോക്‌സ്‌വാഗൺ അറിയിച്ചു. ക്രോസ് ടൂറിസ്‌മോ പതിപ്പ് ഉൾപ്പെടെ പോർഷെ ടെയ്‌കാൻ 2022ലെ ആദ്യ ആറ് മാസങ്ങളിൽ 18,900 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

 ഒറ്റദിവസം മലയാളി വാങ്ങിക്കൂട്ടിയത് ഇത്രയും എണ്ണം, റെക്കോര്‍ഡിലേക്ക് ഓടിക്കയറി ഈ ജര്‍മ്മന്‍ കാര്‍!

കമ്പനി വിവിധ വെല്ലുവിളികൾക്കിടയിലും, പ്രത്യേകിച്ച് രണ്ടാം പാദത്തിൽ, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വിജയം കണ്ടതായി ഗ്രൂപ്പ് ബോർഡ് അംഗം സെയിൽസ് ഹിൽഡെഗാർഡ് വോർട്ട്മാൻ പറഞ്ഞു. “ഡിമാൻഡ് ശക്തമായി തുടരുന്നു, വർഷത്തിന്റെ രണ്ടാം പകുതിയിൽ മെച്ചപ്പെട്ട വിതരണ സാഹചര്യം ഞങ്ങൾ പ്രതീക്ഷിക്കുന്നു.. ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള ഉയർന്ന ഓർഡർ ബാങ്കും ഡെലിവറി സമയവും കുറയ്ക്കുന്നതിന് ഞങ്ങൾ തീവ്രമായി പ്രവർത്തിക്കുന്നു, കൂടാതെ ഏഴ് മുതൽ എട്ട് ശതമാനം വരെ ബിഇവി ഷെയർ എന്ന ഞങ്ങളുടെ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണ്.." വോർട്ട്മാൻ കൂട്ടിച്ചേർത്തു.

ഇത്രയും മൈലേജോ? കണക്ക് പുറത്ത് വിട്ട് വമ്പന്മാർ, എതിരാളികൾക്ക് ഞെട്ടൽ

click me!