Asianet News MalayalamAsianet News Malayalam

Volkswagen Virtus : ഇത്രയും മൈലേജോ? കണക്ക് പുറത്ത് വിട്ട് വമ്പന്മാർ, എതിരാളികൾക്ക് ഞെട്ടൽ

11.21 ലക്ഷം രൂപ മുതൽ 17.91 ലക്ഷം രൂപ വരെയാണ് പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസിന്‍റെ എക്‌സ്‌ഷോറൂം വില. ഇപ്പോൾ, കമ്പനി അതിന്‍റെ ഔദ്യോഗിക എആർഎഐ ഇന്ധനക്ഷമത കണക്കുകളും കമ്പനി വെളിപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു

Volkswagen Virtus mileage this much
Author
Delhi, First Published Jun 11, 2022, 10:40 AM IST

ഫോക്‌സ്‌വാഗൺ (Volkswagen) ഇന്ത്യ കഴിഞ്ഞ ദിവസമാണ് പുതിയ വിർടസ് (Volkswagen Virtus) മിഡ്-സൈസ് സെഡാൻ രാജ്യത്ത് അവതരിപ്പിച്ചത്. 11.21 ലക്ഷം രൂപ മുതൽ 17.91 ലക്ഷം രൂപ വരെയാണ് പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസിന്‍റെ എക്‌സ്‌ഷോറൂം വില. ഇപ്പോൾ, കമ്പനി അതിന്‍റെ ഔദ്യോഗിക എആർഎഐ ഇന്ധനക്ഷമത കണക്കുകളും കമ്പനി വെളിപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് 19.40 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്സ്‍വാഗൺ വിർടസ്: എഞ്ചിൻ ഓപ്ഷനുകൾ

ഫോക്‌സ്‌വാഗൺ വിർറ്റസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ച 113 bhp, 178 Nm എന്നിവ വികസിപ്പിക്കുന്ന 1.0-ലിറ്റർ TSI ആണ് ആദ്യത്തേത്. 148 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ TSI മോട്ടോറും ഇതിന് ലഭിക്കുന്നു. ഈ എഞ്ചിൻ 7-സ്പീഡ് DSG-യുമായി മാത്രം ജോടിയാക്കിയിരിക്കുന്നു.

ഫോക്‌സ്‌വാഗൺ വിർടസ്: മൈലേജ് കണക്കുകൾ

എഞ്ചിനും ഗിയർബോക്സും, ARAI മൈലേജ് എന്ന ക്രമത്തില്‍

1.0 TSI MT 19.40 kmpl
1.0 ടിഎസ്ഐ എടി 18.12 kmpl
1.5 ടിഎസ്ഐ ഡിഎസ്‍ജി 18.67 kmpl

മുകളിലെ പട്ടികയിലേതുപോലെ, 6-സ്പീഡ് MT ഉള്ള ഫോക്‌സ്‌വാഗൺ വിര്‍ടസിന്‍റെ 1.0-ലിറ്റർ TSI മോട്ടോർ 19.40 kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആറ് സ്‍പീഡ് AT ഉള്ള 1.0-ലിറ്റർ TSI-നും 7-സ്പീഡ് DSG-യുള്ള 1.5-ലിറ്റർ TSI-നും യഥാക്രമം 18.12 kmpl, 18.67 kmpl എന്നിങ്ങനെയാണ് ARAI ഇന്ധനക്ഷമത കണക്കുകൾ.  

വിലയും എതിരാളികളും

ആറ് വേരിയന്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഡൈനാമിക് ലൈനിലും പെർഫോമൻസ് ലൈൻ ട്രിമ്മുകളിലും പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 11.21 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഇത് 17.91 ലക്ഷം രൂപ വരെ ഉയരുന്നു. വാഹനത്തിനുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. ഡെലിവറികൾ ഉടൻ ആരംഭിക്കും. സ്‌കോഡ സ്ലാവിയ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ എന്നിവയ്‌ക്ക് വിര്‍ടസ് എതിരാളിയാകും.  

Follow Us:
Download App:
  • android
  • ios